M. T. Vasudevan Nair സാറുടെ Pallivalum Kalchilambum എന്നാ പുസ്‌തകത്തെ ആധാരമാക്കി അദ്ദേഹം തന്നെ തിരക്കഥ രചിച്ചു സംവിധാനം ചെയ്ത ഈ മലയാളം ചിത്രത്തിൽ P. J. Antony, Shanta Devi എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി...
ചിത്രം പറയുന്നത് വെളിച്ചപ്പാടിന്റെ കഥയാണ്.. ഒരു നാട്ടിലെ ആരും വേണ്ടാത്ത അമ്പലത്തിലെ വെളിച്ചപ്പാടായി ജോലി നോക്കുന്ന അദേഹത്തിന്റെ മേൽ ഉള്ള വിശ്വാസത്തിൽ മാത്രം ഇപ്പൊ ചിലപ്പോൾ ചില ആൾകാർ ആ അമ്പത്തിൽ വന്നു പോകുന്നുണ്ട്... ഒരിക്കൽ അവിടെ ബ്രഹ്മദത്തൻ നമ്പൂതിരി എന്നാ ആൾ വരുന്നതും അയാൾ വെളിച്ചപ്പാടിന്റെ മകളെ നശിപ്പിചിട്ട് നാട് വിടുന്നതോടെ അദേഹത്തിന്റെ ജീവിതത്തിലെ കറുത്ത അദ്ധ്യായം തുടങ്ങുകയും അത് അവസാനം അദേഹത്തിന്റെ തന്നെ നാശത്തിൽ കലാശിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം...
P. J. Antony വെളിച്ചപ്പാട് ആയി എത്തിയ ചിത്രത്തിൽ ഇവരെ കൂടാതെ Shantha Devi, Kottarakkara Sreedharan Nair, Sukumaran, Kaviyoor Ponnamma എന്നിങ്ങനെ വലിയൊരു താരനിര ചിത്രത്തിൽ ഉണ്ട്...
Swathi Thirunal, Edasseri എന്നിവരുടെ വരികൾക്ക് K. Raghavan ഈണമിട്ട ഈ ചിത്രത്തിന്റെ ഒറിജിനൽ സ്കോർ M. B. Sreenivasan ആയിരുന്നു... ഈ ചിത്രത്തിലെ Sreemahadevan Thante.." എന്ന് തുടങ്ങുന്ന ഗാനം ഇപ്പോളും വലിയ ജനപ്രീതി ഉള്ള ഗാനങ്ങളിൽ ഒന്നാണ്...
Ramachandra Babu ഛായാഗ്രഹണം നിർവഹിച് ഈ ചിത്രത്തിന്റെ എഡിറ്റിംഗ് Ravi ആയിരുന്നു.. Novel Films ഇന്റെ ബന്നേറിൽ M. T. സാർ തന്നെ നിർമിച്ച ഈ ചിത്രത്തിനു National Film Award for Best Feature Film, National Film Award for Best Actor, Kerala State Film Award for Best Film, Kerala State Film Award for Best Editor, Kerala State Film Award for Dialogues എന്നി അവാർഡുകൾ നേടി.. ക്രിട്ടിസിന്റെ ഇടയിലും മികച അഭിപ്രായം നേടിയ ചിത്രം ബോക്സ് ഓഫീസിലും നല്ല പ്രകടനം നടത്തു എന്നാണ് അറിവ്... എന്റെ പ്രിയ ചിത്രങ്ങളിൽ ഒന്ന്...

No comments:
Post a Comment