Yesteen R, Venkat D. Pati എന്നിവരുടെ കഥയ്ക് അവർ തിരക്കഥ രചിച്ച വിക്രം കുമാർ സംവിധാനം ചെയ്ത ഈ തെലുഗു ആക്ഷൻ കോമഡി ഡ്രാമ ചിത്രത്തിൽ Nani, Priyanka Arul Mohan, Lakshmi, Saranya Ponvannan, Karthikeya എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി...
ചിത്രം പറയുന്നത് പെൻസിൽ പാർത്ഥസാരഥി എന്നാ എന്നാ ചെറിയ ഒരു ക്രൈം നോവലിസ്റ്റിന്റെ കഥയാണ്.. പല ചിത്രങ്ങളിൽ നിന്നും കോപ്പി അടിച്ചു സ്വന്തം പുസ്തകം ആക്കി ജീവിച്ചു പോകുന്ന അവന്റെ ജീവിതത്തിലേക്ക് അഞ്ചു പെണ്ണുങ്ങൾ കടന്നു വരുന്നതും, അവരുടെ കടന്നു വരവ് പാർത്ഥസാരഥിയെ ഒരു ക്രിമിനലിനെ വീഴ്ത്താൻ ഇറങ്ങിപുറപ്പെടേണ്ടി വരുന്നതും, പിന്നീട് അതിനു ആസ്പദമാക്കി നടക്കുന്ന രസകരവും ത്രില്ലിങ്ങും ആയ സംഭവവികാസങ്ങളും ആണ് ചിത്രത്തിന്റെ ഇതിവൃത്തം...
Pencil Parthasaraty ആയി നാനി എത്തിയപ്പോൾ ആ അഞ്ചു നിരാശ്രയമായ പെണ്ണുങ്ങൾ ആയി Priyanka Arul Mohan, Lakshmi, Saranya Ponvannan, Shriya Reddy, Shriya Reddy എന്നിവർ മറ്റു കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ എത്തി... Kartikeya Gummakonda ദേവ് എന്നാ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചപ്പോൾ ഇവരെ കൂടാതെ Vennela Kishore, Priyadarshi Pulikonda, Anish Kuruvilla എന്നിവർ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചു....
Anantha Sriram, Inno Genga എന്നിവരുടെ വരികൾക്ക് Anirudh Ravichander ഈണമിട്ട ഇതിലെ ഗാനങ്ങൾ Sony Music ആണ് വിതരണം നടത്തിയത്.. ഇതിലെ "Gang-u Leader" എന്നാ ഗാനം ആണ് കൂടുതൽ ഇഷ്ടമായത്.. കൂടാതെ ആ ബിജിഎം ഒക്കെ കിക്കിടു ആയിരുന്നു..
Miroslaw Kuba Brozek ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് Naveen Nooli ആയിരുന്നു.. Mythri Movie Makers ഇന്റെ ബന്നേറിൽ Naveen Yerneni, Y. Ravi Sankar, Mohan Cherukuri എന്നിവർ നിർമിച്ച ഈ ചിത്രം Sarigama Cinemas ആണ് വിതരണം നടത്തിയത്..
ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ചിത്രം ബോക്സ് ഓഫീസിൽ ബ്ലോക്കബ്ലെസ്റ്റർ ആയിരുന്നു.. ചിത്രത്തിൽ വന്ന എല്ലാവരും അവരുടെ റോൾ ഒന്നിലൊന്നു മികച്ചതാക്കിയപ്പോൾ ഈ വർഷം കണ്ട ചിത്രങ്ങളിൽ ആദ്യ സ്ഥാനത് ഈ നാനി ചിത്രവും ഉണ്ടാകും.. ഒരു മികച അനുഭവം... .
വാൽക്ഷണം (തെലുഗിന്റെ മലയാളം പരിഭാഷ ):
ദേവ് :സോറി ഡാ റസൂൽ... എന്നിക് ആരെയും കൊല്ലണം എന്ന് ഉണ്ടായിരുന്നില്ല... ഞാൻ വിചാരിച്ചില്ല പഴയ ദേവ് ഇനിയും വേണം എന്ന്.. പക്ഷെ എന്ത് ചെയ്യാനാ.. എന്നിക് അത് ചെയ്യുക തന്നെ വേണ്ടി വന്നു... ഒറ്റ ഗാങ് കാരണം.. അല്ല അല്ല.. ഒറ്റ ആൾ കാരണം.. ആ ഗ്യാങിലെ ഒറ്റ ഒരുത്തൻ കാരണം... ഏഹ് ആരാ അത്?
പെൻസിൽ : ഗ്യാങിലെ ഒരുത്തൻ..ഗ്യാങിലെ ഒരേ ആൾ.. ഗാങ്ങിന്റെ പിറകിലെ ഒരേ ആൾ.. എന്തിനാ ഇത്രേ കൺഫ്യൂഷൻ... നമ്മുക്ക് അവനു ഒരു പേര് കൊടുകാം... "GANG LEADER"

No comments:
Post a Comment