Dennis Lehane ഇന്റെ Mystic River എന്നാ പുസ്തകത്തെ ആധാരമാക്കി Brian Helgeland തിരക്കഥ രചിച്ചു Clint Eastwood സംവിധാനം ചെയ്ത ഈ American neo-noir psychological mystery drama ചിത്രത്തിൽ Sean Penn, Tim Robbins, Kevin Bacon എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചു...
ജിമ്മി മർക്കസ് എന്നാ ഒരു പഴയകുറ്റവാളിയുടെ കഥയാണ് ചിത്രം പറയുന്നത്.... ഒരു രാത്രി ഒരു ബാറിൽ വച്ചു അദേഹത്തിന്റെ മകൾ കെയ്റ്റ് കൊല്ലപെടുന്നതും, ആ കൊലയാളിയെ അന്വേഷിച്ചു ഇറങ്ങുന്ന ജിമ്മിയുടെ അടുത്തേക് അദേഹത്തിന്റെ പഴയ കൂട്ടുകാർ ആയ ഷൗണ്, ഡേവ് എന്നിവരുടെ കടന്നുവരവ് അദേഹത്തിന്റെ ജീവിതത്തിൽ നടത്തുന്ന മാറ്റങ്ങൾ ആണ് ചിത്രത്തിന്റെ ഇതിവൃത്തം..
ജിമ്മി മർക്കസ് ആയി Sean Penn എത്തിയ ചിത്രത്തിൽ അദേഹത്തിന്റെ കൂട്ടുകാർ ആയ ഡേവ് - ശൗണ് ആയി Tim Robbins, Kevin Bacon എന്നിവർ എത്തി... ഇവരെ കൂടാതെ Tom Guiry, Laurence Fishburne, Marcia Gay Harden എന്നിങ്ങനെ വലിയൊരു താരനിര ചിത്രത്തിൽ ഉണ്ട്...
Clint Eastwood സംഗീതം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് Joel Cox ഉം ഛായാഗ്രഹണം Tom Stern ഉം ആയിരുന്നു.. Village Roadshow Pictures, Malpaso Productions, NPV Entertainment എന്നിവരുടെ ബന്നേറിൽ Clint Eastwood, Robert Lorenz, Judie G. Hoyt എന്നിവർ നിർമിച്ച ഈ ചിത്രം Warner Bros. ആണ് വിതരണം നടത്തിയത്..
ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ചിത്രം ആ വർഷത്തെ ബോക്സ് ഓഫീസിലെ ഏറ്റവും മികച്ച വിജയങ്ങളിൽ ഒന്നായിരുന്നു...ആ വർഷത്തെ Academy Awards യിൽ Best Actor, Best Supporting Actor പുരസ്‍കാരങ്ങൾ നേടിയ ഈ ചിത്രത്തിന് Best Picture, Best Director, Best Adapted Screenplay, Best Supporting Actress നോമിനേഷൻസും ലഭിക്കുകയുണ്ടായി... കാണാത്തവർ ഉണ്ടെകിൽ തീർച്ചയായും കാണു.. ഒരു മികച്ച അനുഭവം..

No comments:
Post a Comment