Arun Bose, Mridul George എന്നിവരുടെ കഥയ്ക് അവർ തിരക്കഥ രചിച്ചു Arun Bose സംവിധാനം ചെയ്ത ഈ മലയാളം ഡ്രാമ ത്രില്ലെർ ചിത്രത്തിൽ ടോവിനോ, അഹാന കൃഷ്‌ണൻ എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചു...
ചിത്രം മുന്പോട്ട് പോകുന്നത് അക്ബറിലൂടെയാണ്... ഒരു മരണവുമായി/കൊലപാതകവുമായി ബന്ധപെട്ടു അക്ബറിനു ഒരു ലഭിക്കുന്നതും അതിലുടെ ലുക്കാ-നിഹാരിക എന്നവരുടെ ജീവിതത്തിലേക്കു അദ്ദേഹം ഇറങ്ങിച്ചെല്ലുന്നു.. അതെ സമയം അക്ബറിനു കൈവിട്ടുപോകുന്ന സ്വന്തം ജീവിതവും തിരിച്ചുപിടിക്കണം....എന്തായിരുന്നു ലൂക്കയുടെ കഥ? ഏന്തയാരിന്നു അക്ബറിന്റെ കഥ എന്നൊക്കെയാണ് ചിത്രം പിന്നീട് നമ്മളോട് പറയുന്നത്...
ലുക്കാ എന്നാ ടൈറ്റിൽ കഥാപാത്രം ആയിരുന്നു ടോവിനോ എത്തിയാപ്പോൾ നിഹാരികയായി അഹാനയും, അക്ബർ എന്നാ പോലീസ് ഓഫീസർ കഥാപാത്രമായി നിതിൻ ജോർജ് എത്തി... ഇവരെ കൂടാതെ അൻവർ ശരീഫ്, രാജേഷ് ശർമ, വിനിത കോശി എന്നിവർ മറ്റു കഥാപാത്രങ്ങൾ ആയിരുന്നു ചിത്രത്തിൽ ഉണ്ട്..
Manu Manjith, Shabareesh Varma, Harinarayanan B.K, Vinayak Sasikumar എന്നിവരുടെ വരികൾക്ക് Sooraj S. Kurup ഈണമായിട്ട ഇതിലെ ഗാനങ്ങൾ Muzik247 ആണ് വിതരണം നടത്തിയത്... Nimish Ravi ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് നിഖിൽ വേണു ആയിരുന്നു
Stories & Thoughts Productions ഇന്റെ ബന്നേറിൽ Linto Thomas, Prince Hussain എന്നിവർ നിർമിച്ച ഈ ചിത്രം അവർ തന്നെയാണ് വിതരണം നടത്തിയത്... ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ഈ ചിത്രം ബോക്സ് ഓഫീസിലും നല്ല പ്രകടനം നടത്തി എന്നാണ് അറിവ്...
ഒരു പാരലൽ കഥ പറഞ്ഞു പോകുന്ന ഈ ചിത്രം എന്നിക് ഒരു മികച്ച അനുഭവം ആയിരുന്നു... loved it
വാൽകഷ്ണം:
ലുക്കാ എന്തിനാ നീ എന്നെ പറഞ്ഞുവിട്ടത്? നീ ഇല്ലാതെ എന്നിക് പറ്റില്ല എന്ന് അറിയില്ലേ? നിനക്ക് പറ്റുവോ? അടുത്ത മഴക്കാലത് ഒരു പാട് നേരം ഒരുമിച്ചു നിന്ന് മഴകൊള്ളാം എന്നൊക്കെ പറഞ്ഞിട്ട്? നീ എന്തിനാ എന്നെ ഒറ്റയ്ക്കു ആ മഴയത്തേക് തള്ളിവിട്ടത്?

No comments:
Post a Comment