"Mindblowing one"
ഭാരതത്തിന്റെ ആദ്യ മാർസ് മിഷണിനെ ആസ്പദമാക്കി Jagan Shakti ഇന്റെ കഥയ്ക് R. Balki, Jagan Shakti, Nidhi Singh Dharma, Saketh Kondiparthi എന്നിവർ തിരക്കഥ രചിച് Jagan Shakti യാണ് ഈ ചിത്രം സംവിധാനം ചെയ്തത്....
മംഗൾയാൻ എന്നാ ഈ മിഷനിന്നെ ആസ്പദമാക്കി എടുത്ത ചിത്രം സഞ്ചരിക്കുന്നത് Tara Shinde, Rakesh Dhawan എന്നി സ്പേസ് സയന്റിസ്റ്റുകളിലൂടെയാണ്... 25 December 2010 യിൽ GSLV-F06 ന്റെ പരാജയം അവരെ ആർക്കും വേണ്ടാത്ത മാർസ് മിഷൻ എന്നാ സ്വപ്ന പദ്ധതിയിൽ അവരെ എത്തിക്കുന്നതും പിന്നീട് അവരും അവരുടെ കൂട്ടാളികളും എങ്ങനെയാണ് വളരെ ചുരുങ്ങിയ ബഡ്ജറ്റിൽ ആരും ഒരു വിലയും കല്പിക്കാത്ത ആ മിഷൻ നടത്തി ഭാരതത്തിന്റെ യശസ്സ് ഉയർത്തിയത് എന്നാണ് ചിത്രം പറയുന്നത്..
Rakesh Dhawan ആയി അക്ഷയ് കുമാർ എത്തിയ ചിത്രത്തിൽ താര ആയി വിദ്യ ബാലൻ എത്തി.... Vikram Gokhale ഇസ്രോ ഡയറക്ടർ ആയപ്പോൾ ഇവരെ കൂടാതെ Sonakshi Sinha ഏക ഗാന്ധി, Nithya Menen വർഷ പിള്ളയ്, Taapsee Pannu കാർത്തിക അഗര്വാള്, Kirti Kulhari നേഹ സിദ്ദിഖ്, ശർമൻ ജോഷി Parmeshwar Joshi, H. G. Dattatreya അനന്ത് അയ്യങ്കാർ എന്നിവർ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചു... ഇവരെ കൂടാതെ Sanjay Kapoor, Dalip Tahil, Mohammed Zeeshan Ayyub എന്നിങ്ങനെ വലിയൊരു താരനിര ചിത്രത്തിൽ ഉണ്ട്...
Amitabh Bhattacharya, Tanishk Bagchi എന്നിവരുടെ വരികൾക്ക് Amit Trivedi, Tanishk Bagchi എന്നിവർ ഈണമിട്ട ഇതിലെ ഗാനങ്ങൾ Zee Music Company ആണ് വിതരണം നടത്തിയത്... ഇതിലെ ഗാനങ്ങൾ എല്ലാം ഒന്നിലൊന്നു മികച്ചതായിരുന്നു...
Ravi Varman ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് Chandan Arora ആയിരുന്നു.. Cape of Good Films, Hope Productions, Fox Star Studios എന്നിവരുടെ ബന്നേറിൽ Cape of Good Films, Hope Productions, Fox Star Studios, Aruna Bhatia, Anil Naidu എന്നിവർ നിർമിച്ച ഈ ചിത്രം Fox Star Studios ആണ് വിതരണം നടത്തിയത്... ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ചിത്രം ബോക്സ് ഓഫീസിലും അതിഗംഭീരം വിജയം ആയി... ഒരു മികച്ച അനുഭവം....

No comments:
Post a Comment