Tuesday, October 1, 2019

Sooryagayathri



John Paul കഥയെഴുതി അനിൽ സംവിധാനം ചെയ്ത ഈ മ്യൂസിക്കൽ ഡ്രാമ റിവെന്ജ് ചിത്രത്തിൽ ലാലേട്ടൻ , ഉർവശി ചേച്ചി  , നെടുമുടി വേണു ചേട്ടൻ, പാർവതി ചേച്ചി  എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചു..

ചിത്രം പറയുന്നത് dr.ബാലസുബ്രഹ്മണ്യവും അദേഹത്തിന്റെ മകന്റെയും കഥയാണ്... തന്റെ ഭാര്യ രുക്കു എന്നാ രുക്മണിയുടെ മരണശേഷം മകന്റൊപ്പം ആണ് അദ്ദേഹം താമസിക്കുന്നത്... കോളേജ് ജീവിതത്തിലേക്കു കാലെടുത്തു വെക്കുന്ന അദേഹത്തിന്റെ മകൻ കോളേജിൽ വച്ചു റാഗിങ്ങിന്റെ കൊല്ലപെടുന്നതും അതിൽ മനംനൊന്ത് അച്ഛൻ അവനെ കൊന്നവരെ വേട്ടയാടാൻ തുടങ്ങുന്നതും ആണ് കഥാസാരം...

dr.ബാലസുബ്രഹ്മണ്യം ആയി ലാലേട്ടൻ എത്തിയ ചിത്രത്തിൽ രുക്കു എന്നാ അദേഹത്തിന്റെ ഭാര്യ ആയിരുന്നു ഉർവശി ചേച്ചിയും  എത്തി... O. N. V. Kurup ഇന്റെ വരികൾക്ക് Raveendran മാഷ് ഈണമിട്ട ഇതിലെ ഗാനങ്ങൾ എല്ലാം ഇപ്പളും ഹിറ്റ്‌ ആണ്... പ്രത്യേകിച്ച് ആലില മഞ്ചലിൽ, രാഗം താനം എന്നിട്ട് ഗാനങ്ങൾ...

Ramachandra Babu ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് V. P. Krishnan ആയിരുന്നു.. Aroma Movies ഇന്റെ ബന്നേറിൽ M. Mani നിർമിച്ച ഈ ചിത്രം ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടുകയും ബോക്സ്‌ ഓഫീസിൽ നല്ല വിജയം ആകുകയും ചെയ്തു... എന്റെ പ്രിയ ചിത്രങ്ങളിൽ ഒന്ന്...

No comments:

Post a Comment