Monday, October 28, 2019

Kaappaan(tamil)



K. V. Anand, Pattukkottai Prabakar എന്നിവരുടെ കഥയ്ക്കും തിരക്കഥയ്ക്കും K. V. Anand സംവിധാനം നിർവഹിച്ച ഈ തമിഴ് ആക്ഷൻ ത്രില്ലെർ ചിത്രം പറയുന്നത് ഒരു പ്രധാനമന്ത്രിയും അദേഹത്തിന്റെ അംഗരക്ഷകൻ ആയ SPG അംഗത്തിന്റെയും കഥയാണ്..

പ്രധാനമന്ത്രി ചന്ദ്രകാന്ത് വർമയുടെ സഹായിയായി കതിരവൻ നിയമിക്കപ്പെടുന്നു... ഒരു നല്ല സൗഹൃദം അദ്ദേഹവുമായി ആക്കി മാറ്റിയ കതിറിനു ജമ്മുവിൽ വച്ചു ചദ്രകാന്തിനെ ആരോ ബോംബ് വച്ചു കൊലപ്പെടുന്നതോട് കുടി കതിർ അവരെ തേടി ഇറങ്ങുന്നതും അതിനോട് അനുബന്ധിച്ചു നടക്കുന്ന സംഭവവികാസങ്ങളും ആണ് ചിത്രത്തിന്റെ ഇതിവൃത്തം...

കതിരവൻ ആയിരുന്നു സൂര്യ എത്തിയ ചിത്രത്തിൽ ചന്ദ്രകാന്ത് വർമ ആയി ലാലേട്ടൻ എത്തി... ഇവരെ കൂടാതെ ചന്ദ്രകാന്തിന്റെ മകൻ അഭിഷേക് ആയി ആര്യയും അഞ്ജലി എന്നാ മറ്റൊരു കഥാപാത്രം സയ്യെഷായും ചെയ്തു.. ഇവരെ കൂടാതെ സമുദ്രക്കനി, ബൊമൻ ഇറാനി, പൂർണ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു...

Vairamuthu, S. Gnanakaravel, Kabilan എന്നിവരുടെ വരികളക് Harris Jayaraj ഈണമിട്ട ഇതിലെ ഗാനങ്ങൾ Sony Music India ആണ് വിതരണം നടത്തിയത്... Anthony എഡിറ്റിംഗ്  നിർവഹിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം M. S. Prabhu, Abinandhan Ramanujam എന്നിവർ ചേർന്നാണ് നിർവഹിച്ചത്.. Lyca Productions ഇന്റെ ബന്നേറിൽ Allirajah Subaskaran നിർമിച്ച ഈ ചിത്രം അവർ തന്നെ ആണ് വിതരണം നടത്തിയത്...

ക്രിട്ടിസിന്റെ ഇടയിൽ മിക്സഡ് റിവ്യൂ നേടിയ ചിത്രം ബോക്സ്‌ ഓഫീസിൽ ആവറേജ് പ്രകടനം നടത്തി...ഒരു വട്ടം കാണാം...

No comments:

Post a Comment