Monday, October 14, 2019

Randam Bhavam



Ranjan Pramod കഥയെഴുതി Lal Jose സംവിധാനം ചെയ്ത ഈ മലയാള ആക്ഷൻ ചിത്രത്തിൽ സുരേഷ് ഗോപി, ബിജു മേനോൻ, തിലകൻ, പൂർണിമ മോഹൻ എന്നിവർ പ്രഥാകഥപാത്രങ്ങൾ ആയി എത്തി...

ചിത്രം പറയുന്നത് കിഷൻജിയുടെ കഥയാണ്... ഗോവിന്ദ് ജി എന്നാ വലിയ ഗുണ്ടയുടെ വലം കൈയായ അയാൾക് അനന്തു എന്നാ ഒരു ഇരട്ട അനിയനും ഉണ്ട്... ഒരു പ്രത്യേക സാഹചര്യത്തിൽ അനന്തുവിന്റെ മരണം കിഷൻ എന്നാ നവനീത് കൃഷ്ണനു അനന്തു ആയി അഭിനയകേണ്ടി വരുന്നതും പിന്നീട് നടക്കുന്ന സംഭവങ്ങൾ ആണ് ചിത്രത്തിന്റെ ഇതിവൃത്തം....

സുരേഷ് ഗോപി Navneet Krishnan (Kichu) / Kishanji & Anantha Krishnan (Ananthu) എന്നി കഥാപാത്രങ്ങൾ ആയി എത്തിയ ചിത്രത്തിൽ ഗോവിന്ദ്ജി എന്നാ മാഫിയ ഡോൺ ആയി തിലകൻ സാറും എത്തി... ജീവൻ എന്നാ പോലീസ് ഓഫീസർ ആയി ബിജു മേനോൻ എത്തിയപ്പോൾ അഖില ആയി പൂർണിമ മോഹനും, മണിക്കുട്ടി  എന്നാ കഥാപാത്രം ലെനയും ചെയ്തു... ഇവരെ കൂടാതെ നെടുമുടി ചേട്ടൻ, നരേന്ദ്ര പ്രസാദ്, ശ്രീവിദ്യ ചേച്ചി എന്നിങ്ങനെ വലിയൊരു താരനിര ചിത്രത്തിൽ ഉണ്ട്..

Gireesh Puthenchery യുടെ വരികൾക്ക് Vidyasagar ഈണമിട്ട ഇതിലെ ഗാനങ്ങൾ എല്ലാം ആ സമയം വലിയ ഹിറ്റ്‌ ആയിരുന്നു... Satyam Audios ആണ് ഗാനങ്ങൾ വിതരണം നടത്തിയത്... ഇതിലെ മറന്നിട്ടുമെന്തിനോ എന്ന് തുടങ്ങുന്ന ഗാനം ഇന്നും എന്റെ പ്രിയ ഗാനങ്ങളിൽ മുൻപന്തിയിൽ ഉള്ളതാണ്...

S. Kumar ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് Ranjan Abraham ആയിരുന്നു... Jayatara യുടെ ബന്നേറിൽ K. Manoharan നിർമിച്ച ഈ ചിത്രം Amma Arts, Sagar Movies, Rajasree Films Release എന്നിവർ ചേർന്നാണ് വിതരണം നടത്തിയത്... ക്രിട്ടിസിന്റെ ഇടയിൽ മികച അഭിപ്രായം നേടിയെങ്കിലും ചിത്രം ബോക്സ്‌ ഓഫീസിൽ പരാജയം ആകുകയും മറ്റു പല ചിത്രങ്ങളെയും പോലെ പിന്നീട് ടി വിയിലും മറ്റും വന്നപ്പോൾ വലിയ ജനശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തു...
എന്റെ പ്രിയ സുരേഷ് ഗോപി ചിത്രങ്ങളിൽ ഒന്ന്

No comments:

Post a Comment