"I used to think my life was a tragedy, but now I realise its a fucking comedy"
"ഒരു മനുഷ്യനെ ഇത്രെയും ദ്രോഹിച്ചാൽ അയാൾ പിന്നെ എന്താകണം എന്നാണ് നമ്മൾ വിചാരിക്കേണ്ടത്? "
Mr.Joaquin Phoenix you just fucking stole the whole show...no words to express how to admire you..if you were here near me at that moment I would have given you a huge hug for that memmorable character...You did it just fucking amazingly...😘 😘😘
DC Comics ഇന്റെ പുസ്തകത്തിൽ എത്തിയ ഈ കഥാപാത്രം 2002യിൽ പുറത്തിറങ്ങിയ Batman:The Dark Knight Rises എന്നാ നോളൻ ചിത്രത്തിലൂടെയാണ് ഞാൻ ഈ കഥാപാത്രത്തെ ആദ്യമായി പരിചയപ്പെടുന്നത്.. Heath Ledger എന്നാ നടന്റെ മാസ്മരിക പ്രകടനം കൊണ്ട് നമ്മൾ ഞെട്ടിയ ആ ചിത്രത്തിന് ശേഷം ഞാൻ JOKER എന്നാ ആ വില്ലൻ കഥാപാത്രത്തെ നായകൻ ആക്കി Todd Phillips സിനിമ എടുക്കുന്നു എന്ന് കേട്ടപ്പോൾ അദേഹത്തിന്റെ അത്ര എത്തുമോ എന്ന് ഒരു വലിയ സംശയം ഉണ്ടായിരുന്നു... എന്റെ സംശയങ്ങൾ കാറ്റിൽ പറത്തിക്കൊണ്ട് JOKER എന്നാ ആ കഥാപാത്രം ആയി Joaquin Phoenix അവിടെ സ്‌ക്രീനിൽ നിറഞ്ഞാടിയപ്പോൾ അദ്ദേഹത്തിന്റെ വില്ലൻ കഥാപാത്രത്തിനാണോ അല്ല നിസ്സഹായൻ ആയ നായകനാണോ കൈയടിക്കേണ്ടത് എന്ന് മനസിലാകാതെ നോക്കി നിൽക്കാനേ നമ്മൾക്കു കഴിയു...
Todd Philips, Scott Silver എന്നിവരുടെ കഥയ്ക് ടോഡ് സംവിധാനം നിർവഹിച്ച ഈ American psychological thriller ചിത്രം പറയുന്നത് Arthur Fleck എന്നാ ഒരു സാധാരണ സ്റ്റാൻഡ് അപ്പ് കൊമേഡിയന്റെ കഥയാണ്... അമ്മയോടൊപ്പം ഗോതം സിറ്റിയിൽ ജീവിച്ചു പോരുന്ന ആർതർ ഒരു സ്റ്റാൻഡ് അപ്പ് കൊമേഡിയൻ ആകാൻ ആഗ്രഹിക്കുകയും അതിനു വേണ്ടി പ്രയത്നിക്കുകയും ചെയ്യുണ്ടെങ്കിലും അദ്ദേഹത്തിന് ഭയങ്കര ടെൻഷൻ, പേടി ഒക്കെ വരുമ്പോൾ കരയുന്നതിനു പകരം ആർത്തു ആർത്തു ചിരിക്കുകയാണ് ചെയ്യാറ്... ഈ പ്രശനം ഒരു ഘട്ടത്തിൽ അദ്ദേഹത്തെ ജീവിതത്തിലെ പല നല്ല സന്ദര്ഭങ്ങളെയും മോശമാക്കികൊണ്ട് വിടാതെ പിന്തുടരുന്നതും അങ്ങനെ ഒരു കൊമേഡിയൻ എന്നാ നിലയ്ക്ക് ജീവിക്കാൻ കൊതിച്ച ആൾ എങ്ങനെയാണ് ക്രൂരനായ വില്ലൻ ആയി മാറുന്നതും എന്നൊക്കെയാണ് ചിത്രത്തിന്റെ ഇതിവൃത്തം...
ശരിക്കും ഒരു Joaquin Phoenix ഷോ തന്നെയാണ് ചിത്രം.. കുറെ ഏറെ സീനുകളിൽ അദേഹത്തിന്റെ അഭിനയം കണ്ടു തീയേറ്ററിൽ നിന്നും തുള്ളിച്ചാടാൻ തോണിട്ടുണ്ട്..നിസ്സഹായ നായകൻ തോറ്റു ക്രൂരനായ വില്ലൻ ആയി മാറുമ്പോഴും ഒരു തരി പോലും ആ കഥാപാത്രത്തെ എതിർത്തു പറയാൻ പ്രായക്ഷകന് കഴിയില്ല... ജോക്കർ എന്നാ ആ കഥാപാത്രത്തോടൊപ്പം പ്രായക്ഷകനെ കൊണ്ട് പോകാൻ കഴിയുനുണ്ട് സംവിധായനും നായകനും.. . അത് തന്നെ ആണ് ആ കഥാപാത്രത്തിന്റെ ഏറ്റവും വലിയ വിജയവും.. ആ ചിരിയും പിന്നെ സ്റ്റെപ്പിൽ വച്ചുള്ള ഡാൻസ്ഉം മനസ്സിൽ നിന്നും ഇപ്പോഴും മായുന്നില്ല...
Robert De Niro എന്നാ മഹാനടൻ Murray Franklin എന്നാ വില്ലൻനോളം സമാനമായ talk show ഹോസ്റ്റ് ആയപ്പോൾ ചില സമയങ്ങളിൽ ആ കഥാപാത്രത്തിനു രണ്ടു പൊട്ടിക്കാൻ നമ്മൾക്കു തോന്നും.. ഇവരെ കൂടാതെ Zazie Beetz സോഫി എന്നാ ആർതർ ഇന്റെ കാമുകി ആയും Frances Conroy അമ്മയായും ചിത്രത്തിൽ വേഷമിടുന്നു... ഇവരെ കൂടാതെ Brett Cullen, Glenn Fleshler, Douglas Hodge, Dante Pereira-Olson എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു...
76th Venice International Film Festival യിൽ ആദ്യ പ്രദർശനം നടത്തിയ ഈ ചിത്രം അവിടത്തെ Golden Lion അവാർഡ് നേടി... Hildur Guðnadóttir ആണ് ചിത്രത്തിന്റെ മാസമാരിക സംഗീതം നിർവഹിച്ചത്..വേറെ ലെവൽ ഐറ്റം എന്ന് തന്നെ പറയേണ്ടി വരും.. കാരണം കണ്ടു തന്നെ ആസ്വദിക്കേണ്ട ഒന്ന് തന്നെ.. Lawrence Sher യും ഛായാഗ്രഹണത്തിനും Jeff Groth ഇന്റെ എഡിറ്റിംഗിനും നൂറിൽ നൂറു മാർക് കൊടുകാം...
Warner Bros. Pictures, DC Films, Joint Effort, Bron Creative, Village Roadshow Pictures എന്നിവരുടെ ബന്നേറിൽ Todd Phillips, Bradley Cooper, Emma Tillinger Koskoff എന്നിവർ നിർമിച്ച ചിത്രം Warner Bros. Pictures ആണ് വിതരണം നടത്തിയത്.. .2019 യിലെ tenth-highest-grossing film ആയി ഇപ്പോൾ നിൽക്കുന്ന ഈ ചിത്രം ക്രിട്ടിസിന്റെയും പ്രയക്ഷകന്റെയും ഇഷ്ട ചിത്രം ആയി മാറികൊണ്ട് /മാറിയിരിക്കുന്നു...
All-time October opening weekend (U.S. and Canada), All-time October opening day (U.S. and Canada), Widest October all-time release, Biggest IMAX international opening weekend in October, Highest-grossing second weekend in October, Biggest first week in October (U.S. and Canada) എന്നിങ്ങനെ പല നേട്ടങ്ങളും ഇപ്പോഴേ നേടിയെടുത്ത ഈ ചിത്രം ഈ വർഷത്തെ ഓസ്കാറിലും ഗ്രാമി അവാർഡിലും അതിഗംഭീരമായി തിളങ്ങും എന്ന് വിശ്വസിക്കുന്നു... അതിൽ തന്നെ ജോക്കർ ആയി എത്തിയ Joaquin Phoenix ഇന് മികച നടനുള്ള ഓസ്കരും ഗ്രാമിയും ലഭിക്കട്ടെ... Bogey Awards, Golden Trailer Awards, Toronto International Film Festival, Venice Film Festival എന്നി ഫിലിം അവാർഡ് /ഫെസ്ടിവലുകളിൽ ഇപ്പോഴേ പല അവാർഡുകളും നേടി കഴിഞ്ഞ ഈ ചിത്രം ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ എന്ന് പ്രത്യാശിക്കുന്നു... ഈ വർഷം ഞാൻ കണ്ട ഏറ്റവും മികച്ച ചിത്രങ്ങളിൽ ആദ്യ സ്ഥാനം ഈ ജോക്കറിന് തന്നെ...
വാൽകഷ്ണം :
Police:Whats so funny?
Joker: I was thinking of a joke
Police: Do u want to tell me?
Joker: You wouldnt get it..
And he walks of with his own dance steps.........