Wednesday, September 11, 2019

Vettam



"വഴിയിൽ വച് ഒരു മഴയത് എന്റെ കുടകീഴിലേക്ക് ഓടി കേറിയ ഒരാളാ താൻ.. മഴ തീർന്നപ്പോ ഓക്കേ ബൈ താങ്ക്സ് എന്നൊക്കെ പറഞ്ഞു ഒറ്റ പോകാ അല്ലെടോ?
Hmm കൊള്ളാലോ ഉപമ? കവിതയോ സാഹിത്യമോ?
ഏഹ് പണ്ടാരോ പാടി കേട്ട ഒരു പാട്ടാ.. തന്റെ വർത്താനം കേട്ടപ്പോ ഓർത്തുപോയി..
ഏഹ് എങ്ങനെ എങ്ങനെ എങ്ങനെ..കേകട്ടെ കേകട്ടെ... "

അമേരിക്കൻ ചിത്രം ഫ്രഞ്ച് കിസ്സിൽ നിന്നും പ്രേരണ ഉൾക്കൊണ്ട്‌ പ്രിയദർശൻ കഥയെഴുതി സംവിധാനം ചെയ്ത ഈ മലയാളം screwball comedy ചിത്രത്തിന്റെ തിരക്കഥ സംവിധായകാനും Udayakrishna-Siby K. Thomas ജോഡികളും ഒന്നിച്ചു ആണ് രചിരികുനത്..

ഒരു കള്ളൻ ആയ ഗോപിയുടെ കഥയാണ് ചിത്രം പറയുന്നത്.. ഒരു യാത്രയിൽ വച്ചു ഒരു പോലീസ് ഓഫീസർ ഗോപിയെ ഒരു വിലപിടിപ്പുള്ള ചെയിനുമായി കാണാൻ ഇടയാകുമ്പോൾ തന്റെ കൂടെ യാത്ര ചെയ്ത വീണയുടെ ബാഗിലേക് ആ ചെയിൻ മാറ്റുന്ന ഗോപിക് പക്ഷെ അത് നഷ്ടപ്പെടുന്നതും പക്ഷെ തന്നെ സഹായിച്ചാൽ ആ ചെയിൻ തിരിച്ചു തരാം എന്ന് വീണ പറയുമ്പോൾ അവളെ സഹായിക്കാൻ അയാൾ ഇറങ്ങിപുറപ്പെടുന്നതാണ് കഥാ സാരം...

ഗോപി ആയി ദിലീപ്ഏട്ടൻ എത്തിയ ഈ ചിത്രത്തിൽ വീണ ആയി ഭാവന പാനിയും, പോലീസ് ഓഫീസർ ആയി രാധ രവിയും എത്തി.. മണി എന്നാ ഗോപിയുടെ സുഹൃത് ആയി മണി ചേട്ടൻ വേഷമിട്ടപ്പോൾ  ഇന്നസെന്റ്,  ജനാർദ്ദനൻ, ജഗതി ചേട്ടൻ, ഹനീഫ് ഇക്ക, സുകുമാരി അമ്മ, നെടുമുടി ചേട്ടൻ എന്നിങ്ങനെ വലിയൊരു സപ്പോർട്ടിങ് കാസ്റ് ചിത്രത്തിന്റെ ഹൈലൈറ് ആയി ചിത്രത്തിൽ ഉണ്ട്..

ഒരു രണ്ടു സിനിമയിൽ  ഉൾകൊള്ളിക്കാൻ പറ്റുന്ന കോമഡിയുള്ള
 ഈ ചിത്രത്തിന്റെ ഛായാഗ്രഹണം N. K. Ekambaram ഉം എഡിറ്റിംഗ് N. Gopalakrishnan, Arun Kumar Aravind എന്നിവർ ചേർന്നാണ് നിർവഹിച്ചത് ... Rajeev Alunkal, B.R. Prasad, Nadirsha, എന്നിവരുടെ വരികൾക്ക് Berny Ignatius ഈണമിട്ട ഇതിലെ എല്ലാ ഗാനങ്ങളും ഇപ്പോളും കേട്ടാൽ കൊതിമാറാത്തവയാണ്..  പ്രത്യേകിച്ച് - ഒരു കാതിലോല, മഴത്തുള്ളികൾ, എന്നി ഗാനങ്ങൾ... S. P. Venkatesh ആണ് ചിത്രത്തിന്റെ സംഗീതം നിർവഹിച്ചത്...

Revathy Kalamandhir ഇന്റെ ബന്നേറിൽ നടി മേനക നിർമിച്ച ഈ ചിത്രം Swargachitra Release ആണ് വിതരണം നടത്തിയത്.. ക്രിട്ടിസിന്റെ ഇടയിൽ mixed റിവ്യൂ നേടിയ ചിത്രം ബോക്സ്‌ ഓഫീസിൽ ശോഭിച്ചില്ല... പക്ഷെ പിന്നീട് ടി വിയിൽ വന്നപ്പോൾ മറ്റു പല  ചിത്രങ്ങളെയും പോലെ ഞാൻ അടക്കം ഉള്ള ഒരു വലിയ വിഭാഗം ആൾകാർ ഈ ചിത്രത്തിന്റെ ഫാൻസ്‌ ആയി മാറി...ഹിന്ദിയിൽ പ്രിയൻ തന്നെ തന്റെ de dana dan എന്നാ ചിത്രത്തിലേക്ക് ഇതിലെ പല കോമഡികളും പറിച്ചു നട്ടിട്ടുണ്ട്... ഇപ്പോളും സമയം കിട്ടുമ്പോൾ കാണുന്ന എന്റെ പ്രിയ ചിത്രങ്ങളിൽ ഒന്ന്..

No comments:

Post a Comment