Alexander Spesivtsev എന്നാ ആളുടെ ജീവിതത്തിൽ നിന്നും inspire ആയി റാം കുമാർ കഴിഞ്ഞ വർഷം തമിളിൽ ചെയ്ത psychological thriller ചിത്രം ആയിരുന്നു രാച്ചസൻ...ഒരു ഫ്രണ്ടിന്റെ നിർബന്ധത്തിനു വഴങ്ങി ആണ് ചിത്രം തിയേറ്ററിൽ നിന്നും കണ്ടത് എങ്കിലും ഞാൻ തിയേറ്ററിൽ കണ്ടതിൽ വച്ച ഏറ്റവും ത്രില്ലിംഗ് ചിത്രങ്ങളിൽ ആദ്യ സ്ഥാനം ഈ ചിത്രത്തിന് ഉണ്ടായിരുന്നു... കൂടാതെ ഞാൻ ആ വർഷം കണ്ട ഏറ്റവും മികച്ച പത്തു ചിത്രങ്ങളിൽ ആദ്യ സ്ഥാനം ആയി ചിത്രം മാറി..ഇപ്പോൾ തെലുഗിൽ അതിന്റെ റീമക്ക് കണ്ടപ്പോൾ ആ ചിത്രം കണ്ട അതെ ഫീൽ ഒരു തരി പോലും ചോരാതെ ഈ ചിത്രത്തിൽ കിട്ടി...
കുറച്ചു സ്കൂൾ പെൺകുട്ടികളുടെ തിരോധാനവും ആയി ബന്ധപ്പെട്ട് അരുൺ കുമാർ എന്നാ പോലീസ് ഓഫീസർ നടത്തുന്ന അന്വേഷണവും അതിലുടെ അദ്ദേഹം കണ്ടെത്തുന്ന ഒരു സൈക്കോയുടെ സത്യവും ആണ് ചിത്രത്തിന്റെ ആധാരം...
അരുൺ കുമാർ ആയി Bellamkonda Sreenivas എത്തിയ ഈ ചിത്രത്തിൽ കൃഷ്ണവേണി എന്നാ അരുണിന്റെ ലവർ ആയി Anupama Parameswaran ഉം എത്തി... Christopher, Mary Fernandez/Annabella George എന്നീകഥാപാത്രങ്ങളെ Saravanan അവതരിപ്പിച്ചപ്പോൾ ഇവരെ കൂടാതെ Rajeev Kanakala, Vinodhini, Kasi Viswanath കൂടാതെ കുറെ പുതുമുഖങ്ങളും മറ്റു പ്രധാന കഥാപാത്രങ്ങൾ ആയി എത്തി..
Ghibran ചിത്രത്തിന്റെ ഗാനങ്ങൾക് ഈണമിട്ടപ്പോൾ Aditya Music ആയിരുന്നു ഗാനങ്ങൾ വിതരണം നടത്തിയത്.. ഇതിന്റെ ബിജിഎം ഒരു രക്ഷയും ഇല്ലാ... Venkat C.Dilip ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് Amar Reddy ആയിരുന്നു .. ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ചിത്രം A Studio ഇന്റെ ബന്നേറിൽ Satyanarayana Koneru നിർമിക്കുകയും Abhishek Pictures വിതരണം നടത്തുകയും ചെയ്തു... ബോക്സ് ഓഫീസിലും നല്ല പ്രകടനം നടത്തി എന്നാണ് അറിവ്... തമിഴ് കണ്ടവർക്കും ഒന്ന് കണ്ടു നോക്കാം.. ഒരു മികച്ച റീമേക്....

No comments:
Post a Comment