Monday, September 2, 2019

Janamaithri



John Manthrickal,  James Sebastian എന്നിവർ കഥയെഴുതി John Manthrickal സംവിധാനം ചെയ്ത ഈ മലയാളം കോമഡി ചിത്രത്തിൽ സൈജു കുറുപ്, സാബുമോൻ, ഇന്ദ്രൻസ്, വിജയ് ബാബു എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി...

ചിത്രം പറയുന്നത് പാറമേട് പോലീസ് സ്റ്റേഷനിലെ പോലീസ്‌കാരുടെ കഥയാണ്... ഒരു ജനമൈത്രി പോലീസ് സ്റ്റേഷനിൽ ജോലി ചെയ്യുന്ന അവർ ആൾക്കാരുമായി കൂടുതൽ ഇടപെടാൻ ഒരു ചായ്ക്ക് ഒരു ജീവൻ എന്ന പുതിയ പദ്ധതി തുടങ്ങുന്നതും അങ്ങനെ അതിന്റെ ഉദ്‌ഘാടന ദിവസം അവർ നേരിടുന്ന ആൾക്കാരും പ്രശ്നങ്ങളും  ആണ് ചിത്രത്തിന്റെ ഇതിവൃത്തം...

സംയുക്തൻ എന്നാ കഥാപാത്രം ആയി സൈജു കുറുപ് എത്തിയപ്പോൾ സാബുമോന്റെ അഷ്‌റഫ്‌, ഇന്ദ്രൻന്റെ എസ് ഐ ഷിബു, വിജയ് ബാബവിന്റെ റഫീലും ചിത്രത്തിന്റെ ഹൈലൈറ് ആണ്... ഇവരെ കൂടാതെ ഉണ്ണി രാജൻ, ഇർഷാദ്, മണികണ്ഠൻ എന്നിവർ മറ്റു കഥാപാത്രങ്ങൾ ആയി എത്തി...

മനു മഞ്ജിത്തിന്റെ വരികൾക്ക് ഷാൻ റഹ്മാൻ ഈണമിട്ട ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണു നാരായണും എഡിറ്റിംഗ് ലിജോ പോളും നിർവഹിച്ചു... ഫ്രൈഡേ ഫിലിം ഹൌസ് ഇന്റെ ബന്നേറിൽ വിജയ് ബാബു നിർമിച്ച ഈ ചിത്രം അവർ തന്നെ ആണ് വിതരണം നടത്തിയത്....

ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ചിത്രം ബോക്സ്‌ ഓഫീസിളും മോശമില്ലാത്ത പ്രകടനം പ്രകടനം നടത്തി എന്നാണ് അറിവ്... ഒരു മികച അനുഭവം...

No comments:

Post a Comment