Saturday, September 7, 2019

Thimiru Pudichavan (tamil)



Ganeshaa കഥയെഴുതി സംവിധാനം ചെയ്ത ഈ തമിൾ ആക്‌ഷൻ ചിത്രത്തിൽ വിജയ് ആന്റണി, നിവേദിത പെതുരാജ്, സായി ദീന എന്നിവർ പ്രധാന  കഥാപാത്രങ്ങൾ ആയി എത്തി...

ചിത്രം പറയുന്നത് മുരുകവെൽ എന്നാ പോലീസ് കോണ്സ്റ്റബിളുടെ കഥയാണ്... തന്റെ അനിയന് വേണ്ടി ജീവിക്കുന്ന അദ്ദേഹത്തെ ഞെട്ടിച്ചുകൊണ്ട് അവൻ വലിയൊരു ഗുണ്ട ആവുന്നതും അവനെ രക്ഷിക്കാൻ പല വട്ടം നോക്കി പറ്റാത്ത അയാൾ അവനെ സ്വന്തം കയ്യാൽ കൊല്ലേണ്ടി വരുകയും ചെയ്യുന്നു.. അതോടെ insomania ഉള്ള അദ്ദേഹം അവനെ അങ്ങനെ ആക്കിയ മീശ പദ്മ എന്നാ ഗുണ്ടയെ തേടി ഇറങ്ങുന്നതും പിന്നീട് നടക്കുന്ന സംഭവങ്ങളും ആണ് ചിത്രത്തിന്റെ ഇതിവൃത്തം..

മുരുകവേൽ ആയി വിജയ് ആന്റണി എത്തിയ ചിത്രത്തിൽ മീശ പദ്മ എന്നാ വില്ലൻ വേഷത്തിൽ സായി ദീന എത്തി.. നിവേദിത മഡോണ എന്നാ കഥാപാത്രം ആയി എത്തിയപ്പോൾ ഇവരെ കൂടാതെ പ്രഭാകരൻ, സ്വാമിനാഥൻ, സമ്പത് റാം എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചു..

Arun Bharathi, Eknath, Bhashyasreeഎന്നിവരുടെ വരികൾക്ക് Vijay Antony തന്നെ ഗാനങ്ങൾക് ഈണമിട്ടപ്പോൾ Divo ഗാനങ്ങൾ വിതരണം നടത്തുകയും ചെയ്തു.. Richard M. Nathan ഛായാഗ്രഹണം നടത്തിയ ചിത്രത്തിന്റെ എഡിറ്റിംഗ് Vijay Antony തന്നെ നിര്വഹിച്ചപ്പോൾ Vijay Antony Film Corporation ഇന്റെ ബന്നേറിൽ Fatima Vijay Antony ചിത്രം നിർമിക്കുകയും Screen Scene വിതരണം നടത്തുകയും ചെയ്തു..

ക്രിട്ടിസിന്റെ ഇടയിൽ മിക്സഡ് റിവ്യൂ നേടിയ ചിത്രം ബോക്സ്‌ ഓഫീസിൽ പക്ഷെ വലിയ ചലനം സൃഷ്ടിച്ചില്ല... തമിൾ അല്ലാതെ തെലുഗിൽ രോഷാഗഡു എന്നാ പേരിൽ ഇറക്കിയ ചിത്രം ഒരു വട്ടം കണ്ടു മറക്കാം..

No comments:

Post a Comment