"ഇതാ ഈ സഖാക്കന്മാരോട് സംസാരിച്ചാൽ ഉള്ള കുഴപ്പം.. മൊത്തം കൺഫ്യൂഷൻ ആക്കി കളയും.. ഒരു സഖാവ് രാമനുണ്ണി ഉണ്ട്.. അയാൾ എങ്ങാനും ആണെങ്കിൽ നമ്മളെ കുളിപ്പിച്ചു കിടത്തിയേനെ.. "
അരുൺ ഗോപി കഥയെഴുതി സംവിധാനം ചെയ്ത ഈ മലയാളം അഡ്വെഞ്ചർ കോമഡി റൊമാൻസ് ചിത്രത്തിൽ പ്രണവ് മോഹൻലാൽ, സായ് ഡേവിസ്, ഹരീഷ് രാജ് കൂടാതെ ഗോകുൽ സുരേഷ്, ഇന്നോസ്ന്റ്, കൂടാതെ സ്വയം സംവിധായകനും cameo റോളിളും എത്തുന്നുണ്ട്..
ചിത്രം പറയുന്നത് അപ്പുവിന്റെ കഥയാണ്.. ഗോവയിൽ ബാബായുടെ മകനായി ജനിച്ചു വളർന്ന അവന്റെ ജീവിതത്തിൽ സായ എന്നാ പെൺകുട്ടിയുടെ കടന്നുവരവ് അവനിൽ അവളോട് സ്നേഹം ഉളവാക്കുന്നു ...ഇഷ്ടത്തിൽ ആയെങ്കിലും പെട്ടന്ന് ഒരുദിനം ആരോടും പറയാതെ അവൾ അവനെ വിട്ടു പോകുന്നത്തുണ് പിന്നീട് അവളെ തേടി അപ്പു കേരളത്തിലേക്ക് വരുന്നതും ആണ് കഥാസാരം...
അപ്പു ആയി പ്രണവ് മോഹൻലാൽ എന്തൊക്കയോ ചെയ്തു വച്ചപ്പോൾ പ്രകടനത്തിൽ ഇഷ്ടമായത് മനോജ് ഏട്ടന്റെ ബാബുവും ഹരീഷ് രാജിന്റെ dvsp സേവ്യർ എന്നാ വില്ലൻ വേഷവും മാത്രം.. സായ് ഡേവിഡ്ഇന്റെ സായ് എന്നാ വേഷം കോമഡി ആയി തോന്നിയപ്പോൾ ഇവരെ കൂടാതെ ബിജുക്കുട്ടൻ, സിദ്ദിഖ് ഇക്ക, ധർമജൻ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങൾ ആയി എത്തി...
Abinandhan Ramanujam ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് Vivek Harshan ഉം ആക്ഷൻ Peter Hein ഉം കൈകാര്യം ചെയ്തു.... ഗോപി സുന്ദർ ആണ് സംഗീതം... Mulakuppadam Films ഇന്റെ ബന്നേറിൽ Tomichan Mulakuppadam നിർമിച്ച ഈ ചിത്രം Mulakuppadam Release ആണ് വിതരണം നടത്തിയത്...വേണമെങ്കിൽ വെറുതെ നേരമ്പോക്കിന് കാണാം

No comments:
Post a Comment