Sunday, September 1, 2019

Bareilly ki barfi(hindi)



Javed Akhtar യുടെ നരറേഷനിൽ Nitesh Tiwari, Shreyas Jain എന്നിവർ കഥയും തിരക്കഥയും രചിച്ച ഈ ഹിന്ദി റൊമാന്റിക് കോമഡി ചിത്രം Ashwiny Iyer Tiwari ആണ് സംവിധാനം ചെയ്തത്..

ചിത്രം പറയുന്നത് ബിട്ടി മിശ്ര എന്നാ ബിരേലി പെൺകുട്ടിയുടെ കഥയാണ്.... ലോക്കൽ എലെക്ട്രിസിറ്റി ബോർഡിൽ ജോലി ചെയ്യുന്ന അവളുടെ ജീവിതത്തിൽ കല്യാണ പ്രായം ആയപ്പോൾ അമ്മയും അച്ഛനും അവളെ കല്യാണിതിന് നിർബന്ധിക്കാൻ തുടങ്ങുമ്പോൾ അവൾ അവിടെ നിന്നും നാട് വിടാൻ തുടങ്ങുന്നതും അതിനിടെ സ്റ്റേഷനിൽ നിന്നും അവളുടെ കയ്യിൽ കിട്ടുന്ന "bareli ki barfi" എന്നാ പുസ്തകം അവളുടെ ജീവിതത്തിൽ നടത്തുന്ന മാറ്റങ്ങളും അതിനിടെ അവളുടെ ജീവിതത്തിൽ ചിരാഗ് ടോബ്ബേ, പ്രീതം വിദ്രോഹി എന്നിവരുടെ  കടന്നു വരവ് നടത്തുന്ന സംഭവങ്ങൾ ആണ് ചിത്രത്തിന്റെ ഇതിവൃതം...

ചിരാഗ് ടോബ്ബേ ആയി ആയുഷ്മാൻ ഖുറാനെ എത്തിയ ചിത്രത്തിൽ ബിട്ടി മിശ്ര ആയി കൃതി സോനനും പിന്നെ പ്രീതം വിദ്രോഹി എന്നാ ചിരാഗിന് പാര ആയി രാജ്‌കുമാർ രൗയും ചിത്രത്തിൽ എത്തി..  ഇവരെ കൂടാതെ പങ്കജ് ത്രിപാഠി, സീമ പഹ്വ, സ്വാതി സെംവോ എന്നിവരും മറ്റു കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ എത്തി.. 

Arko Pravo Mukherjee, Tanishk Bagchi, Shabbir Ahmed, Puneet Sharma, Abhishek Verma, Vayu എന്നിവരുടെ വരികൾക്ക് Tanishk Bagchi, Arko Pravo Mukherjee, Samira Koppikar
Vayu, Sameer Uddin എന്നിവർ സംഗീതം നിർവിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം Gavemic U Ary യും എഡിറ്റിംഗ് Chandrashekhar Prajapati യും നിർവഹിച്ചു...

Junglee Pictures, B R Studios എന്നിവരുടെ ബന്നേറിൽ Vineet Jain, Renu Ravi Chopra എന്നിവർ നിർമിച്ച ഈ ചിത്രം AA Films ആണ് വിതരണം നടത്തിയത്...63rd Filmfare Awards യിലെ Best Film, Best Director, Best Supporting Actress, Best Supporting Actor എന്നി വിഭാഗങ്ങൾ അവാർഡ് നേടിയ ചിത്രം Screen Awards, Zee Cine Awards, Mirchi Music Awards, News18 Reel Movie Awards, Bollywood Film Journalists Awards,
International Indian Film Academy Awards എന്നിങ്ങനെ പല അവാർഡ് വേദികളിൽ പല നോമിനേഷൻസും അവാർഡുകളും നേടി...

ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ചിത്രം ബോക്സ്‌ ഓഫീസിലും മികച്ച പ്രകടനം നടത്തി... ഇന്ത്യയിൽ അല്ലാതെ പുറത്തും മികച്ച പ്രകടനം നടത്തിയ ചിത്രം ഇനി മുതൽ എന്റെ പ്രിയ ചിത്രങ്ങളിൽ ഒന്ന് തന്നെ...

No comments:

Post a Comment