Marcin Wrona, Pawel Maslona എന്നിവർ ചേർന്നു കഥയും തിരക്കഥയും രചിച്ച ഈ പോളിഷ് horror ചിത്രം തിരക്കഥാകൃത്തുകളിൽ ഒരാളായ Marcin Wrona ആണ് സംവിധാനം ചെയ്തത്...
ഒരു ക്ലാസ്സിക് ഡെബിക് കഥയുടെ ദൃശ്യാവിഷ്‌കാരം ആയ ഈ ചിത്രം നടക്കുന്നത് ഒരു കല്യാണ വീട്ടിൽ ആണ്.... അവിടെ നമ്മൾ Piotr-Zaneta ദമ്പതികളെ പരിചയപ്പെടുന്നു.. കല്യാണം കഴിഞ്ഞു അവർ Zaneta യുടെ മുത്തച്ഛന്റെ പഴവീട്ടിലേക് മാറുന്നു... പക്ഷെ കല്യാണത്തിന് കുറച്ചു മുൻപ് അവിടെ വച്ചു എന്തിനോ വേണ്ടി അവിടത്തെ മൈതാനം കിളക്കാൻ തുടങ്ങുന്ന Piotr പെട്ടന് അവിടെ ഒരാളുടെ അസ്ഥി കാണുകയും അതോടെ അവൻ ഹന എന്നാ പെൺകുട്ടിയെ കാണാൻ തുടങ്ങുകയും ചെയ്യുനത്തോടെ നടക്കുന്ന സംഭവവികാസങ്ങൾ ആണ് ചിത്രത്തിന്റെ ഇതിവൃത്തം...
Piotr ആയി Itay Tiran എത്തിയ ചിത്രത്തിൽ Zaneta ആയി Agnieszka Zulewska യും എത്തി.. ഇവരെ കൂടാതെ Tomasz Schuchardt, Andrzej Grabowski, Tomasz Zietek എന്നിവരും മറ്റു കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉണ്ട്...
Pawel Flis ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് Piotr Kmiecik ഉം സംഗീതം Marcin Macuk
Krzysztof Penderecki എന്നിവരും ചേർന്നാണ് നിർവഹിച്ചത്.. Lava Films, Wajda Studio, Silesia Film, Israel Film Fund, Transfax Film Productions, Kraków, Małopolska Kraków Region, Krakow Regional Film Fund, Chimney, Telewizja Polska, Polish Film Institute, Magnet Man Film, The Orchard എന്നിവരുടെ ബന്നേറിൽ Marcin Wrona, Olga Szymanska, Zuzanna Hencz എന്നിവർ ചേർന്നു നിർമിച്ച ഈ ചിത്രം The Orchard ആണ് വിതരണം നടത്തിയത്...
2015 Toronto International Film Festival യിൽ നിറകൈയടിയോടെ പ്രദര്ശിപ്പിക്കപ്പെട്ട ഈ ചിത്രം ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായവും ബോക്സ് ഓഫീസിൽ നല്ല പ്രകടനവും നടത്തി... Gdynia film festival യില്നിടെ ഇതിന്റെ സംവിധായകൻ ആത്മഹത്യ ചെയ്തത് വാർത്ത പ്രാധാന്യം നേടിയിരുന്നു... ഹോർറോർ ചിത്രങ്ങൾ കാണാൻ ഇഷ്ടമുള്ളവർക് ഒന്ന് കണ്ടു നോകാം.. ഒരു നല്ല അനുഭവം...

No comments:
Post a Comment