Sanjeev K Jha യുടെ കഥയ്ക്കും തിരക്കഥയ്ക്കും Bugs Bhargava സംവിധാനം ചെയ്ത ഈ സസ്പെൻസ് സൈക്കോളജിക്കൽ ത്രില്ലെർ ചിത്രത്തിൽ അമിത് സാധ്, മഞ്ജരി ഫഡ്‌നിസ് എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി ..
ചിത്രം പറയുന്നത് അമിത് ബറോത്തും അദേഹത്തിന്റെ കുടുംബത്തിന്റെയും കഥയാണ്... ദമാനിൽ ഒരു വില്ല വാങ്ങി അവിടെ കുടുംബത്തോടൊപ്പം താമസം തുടങ്ങുന്ന അദേഹത്തിന്റെ വീട്ടിലെ ആൾക്കാരെ ആരോ കൊല്ലാൻ തുടങ്ങുന്നതും അതിനോട് അനുബന്ധിച്ചു നടക്കുന്ന സംഭവങ്ങളും ആണ് ചിത്രത്തിന്റെ ഇതിവൃത്തം...
അമിത ബാരോത് ആയി അമിത സാധ് എത്തിയ ചിത്രത്തിൽ ഭാവന ബാരോത് ആയി മഞ്ജരി ഫഡ്‌നിസ് ഉം എത്തി... ഇവരെ കൂടാതെ ആര്യൻ മെൻകി, ആന്റണി ഡി സൂസ, കിഷോ അറോറ എന്നിവരും മറ്റു കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉണ്ട്...
Deep Metkar ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് അക്ഷര പ്രഭാകർ നടത്തി.... സീ 5 ഒറിജിനൽ വിതരണം നടത്തിയ ഈ ചിത്രം ഒരു നല്ല അനുഭവം ആയിരുന്നു...

No comments:
Post a Comment