Friday, September 13, 2019

Fight club(english)



"It's called a changeover. The movie goes on and nobody in the audience has any idea"

Chuck Palahniuk ഇന്റെ Fight Club എന്നാ പുസ്തകതെ ആസ്പദമാക്കി Jim Uhls ഇന്റെ തിരക്കഥക് David Fincher സംവിധാനം ചെയ്ത ഈ ഡ്രാമ ആക്ഷൻ ത്രില്ലെർ ചിത്രത്തിൽ Brad Pitt, Edward Norton, Helena Bonham Carter എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചു...

ചിത്രം പറയുന്നത് ഒരു പേരില്ല ആളുടെ കഥയാണ്...തന്റെ ജോലിയിളും ബാക്കി കാര്യങ്ങളിലും ഒരിക്കലും സന്തുഷ്ടനല്ലാത്ത അദ്ദേഹത്തെ ഉറക്കമില്ലായിമ്മ വല്ലാതെ അലട്ടുന്നുണ്ട്.. അതിനിടെ പല പ്രശ്ങ്ങളിൽ പെടുന്ന അദ്ദേഹത്തിന് Tyler Durden എന്നാ സോപ്പ് വിതരണകാരനെ കണ്ടുമുട്ടുന്നതോടെ അദേഹത്തിന്റെ ജീവിതത്തിൽ നടക്കുന്ന മാറ്റങ്ങളും അവർ തുടങ്ങുന്ന fight club ഉം അവരുടെ സീക്രെട് മിഷൻ Project Mayhem യിലും നടക്കുന്ന സംഭവങ്ങൾ ആണ് ചിത്രത്തിന്റെ ഇതിവൃത്തം...

Tyler Durden ആയി brad piett എത്തിയ ചിത്രത്തിൽ പേരില്ല കഥാപാത്രം ആയ narrator ആയി Edward Norton ഉം Marla Singer എന്നാ narrotor യുടെ ഓപ്പോസിറ്റ ആയി Helena Bonham Carter ഉം എത്തി... ഇവരെ കൂടാതെ Meat Loaf, Jared Leto, Zach Grenier എന്നിവർ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചു..

The Dust Brothers സംഗീതം നിർവഹിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം Jeff Cronenweth ഉം എഡിറ്റിംഗ് James Haygood ഉം നിർവഹിച്ചു... Fox 2000 Pictures, Regency Enterprises, Linson Films എന്നിവരുടെ ബന്നേറിൽ Art Linson, Ceán Chaffin,  Ross Grayson Bell എന്നിവർ നിർമിച്ച ഈ ചിത്രം 20th Century Fox ആണ് വിതരണം നടത്തിയത്....

56th Venice International Film Festival യിൽ ആദ്യ പ്രദർശനം നടത്തിയ ഈ ചിത്രത്തിനു 2000യിലെ Academy Award for Best Sound Editing ഇന് നോമിനേഷൻ ലഭിച്ചു.. അതുപോലെ Empire Award യിലെ മികച്ച നടിയായി Helena Bonham Carter ഈ ചിത്രത്തിലൂടെ തിരഞ്ഞെടുക്കപെട്ടപ്പോൾ Online Film Critics Society യിലെ Best Film, Best Director, Best Actor (Norton), Best Editing,  Best Adapted Screenplay (Uhls) എന്നി നോമിനേഷൻസും BRIT Award യിൽ ഇതിന്റെ ഗാനങ്ങൾ നോമിനേറ്റ് ചെയ്യപ്പെടുകയും ചെയ്തു...

 1999 യിലെ ഏറ്റവും മികച്ച പത്തു ചിത്രങ്ങൾ ഒന്നായി തിരഞ്ഞെടുക്കപ്പെട്ട ഈ ചിത്രം ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയെങ്കിലും ബോക്സ്‌ ഓഫീസിൽ വലിയ വിജയം ആയില്ല... എന്നിരുന്നാലും ഇപ്പോൾ ഈ ചിത്രം ലോകത്തിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു.. ക്ലൈമാക്സ്‌ ശെരിക്കും ഞെട്ടി.. ഒരു അതിഗംഭീര അനുഭവം

No comments:

Post a Comment