Sunday, September 15, 2019

Oh baby(telugu/tamil)


"പൊളി പൊളി പോ പൊളി...
അടുത്ത കാലത്ത് ഒരു ചിത്രം കണ്ടിട്ട് ഇത്രെയും ചിരിച്ചിട്ടില്ല..  സാമന്തയുടെ ഒന്നന്നര പെർഫോമൻസ് 😘😘😘"

Miss Granny എന്നാ കൊറിയൻ ചിത്രത്തിൽ നിന്നും പ്രേരണ ഉൾക്കൊണ്ട്‌ Lakshmi Bhupala യുടെ തിരക്കഥയ്ക് B. V. Nandini Reddy സംവിധാനം ചെയ്ത ഈ തെലുഗു fantasy comedy ചിത്രത്തിൽ സാമന്ത സ്വാതി എന്നാ കഥാപാത്രം ആയി എത്തി...

 ചിത്രം പറയുന്നത് സാവിത്രി എന്നാ എഴുപത്കാരിയുടെ കഥയാണ്..  തന്റെ വീട്ടിൽ എന്നും പ്രശങ്ങൾ ആയി കഴിഞ്ഞിരുന്ന അവര്ക് ഒരിക്കൽ ദൈവത്തിന്റെ ദർശനം ലഭിക്കുകയും അങ്ങനെ അവർ എഴുപത്തിൽ നിന്നും ഇരുപത്തിനാലുകാരിയായി മാറുന്നതോട് നടക്കുന്ന അതി രസകരമായ സംഭവങ്ങൾ ആണ് ചിത്രത്തിന്റെ ആധാരം..

സാവിത്രി / ബേബി ആയി ലക്ഷ്മി/സാമന്ത എത്തിയ ചിത്രത്തിൽ  ദൈവം ആയി ജഗദ്‌പതി ബാബുവും, ബേബിയുടെ സുഹൃത് ആയ ചാന്തി ആയി Rajendra Prasad /നാഗചൈതന്യയും  എത്തി.. ഇവരെ കൂടാതെ പ്രഗതി, നാഗ ശൗര്യ, രമേശ്‌ രോ എന്നിവരും മറ്റു കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉണ്ട്..

Lakshmi Bhupala, Bhaskarabhatla എന്നിവരുടെ വരികൾക്ക് Mickey J. Meyer ആണ് ചിത്രത്തിലെ ഗാനങ്ങൾക് ഈണമിട്ടത്.. ഇതിലെ ഓ ബേബി, ആകാശം എന്ന് തുടങ്ങുന്ന ഗാനം വളരെ ഇഷ്ടമായി.. Aditya Music ഗാനങ്ങൾ വിതരണം നടത്തി...

Richard Prasad ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് Junaid Siddique ഉം നിർവഹിച്ചു... Suresh Productions, People's Media Factory, Guru Films, Kross Pictures എന്നിവരുടെ ബന്നേറിൽ D. Suresh Babu, Sunitha Tati, T.G.Vishwa Prasad, Hyunwoo Thomas Kim എന്നിവർ നിർമിച്ച ഈ ചിത്രം peoples media factory ആണ് വിതരണം നടത്തിയത്...

ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ചിത്രം ബോക്സ്‌ ഓഫീസിലും മികച്ച പ്രകടനം നടത്തി... ഒരു മികച അനുഭവം... കാണാൻ മറക്കേണ്ട

No comments:

Post a Comment