"The invisible guest" എന്നാ സ്പാനിഷ് ചിത്രത്തിന്റെ ഒഫീഷ്യൽ റീമേക് ആയ ഈ തെലുഗു ക്രൈം ത്രില്ലെർ ചിത്രത്തിൽ Adivi Sesh, Regina Cassandra, Naveen Chandra എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി..
ചിത്രം പറയുന്നത് വിക്രം വാസുദേവ് എന്നാ പോലീസ് ഓഫീസറുടെ കഥയാണ്.. Vinay Varma എന്നാ dsp റാങ്കിലുള്ള പോലീസ് ഓഫീസറുടെ കൊലപാതകവും ആയി ബന്ധപെട്ടു സമീറ എന്നാ പെൺകുട്ടിയെ ചോദ്യം ചെയ്യാൻ എത്തുന്ന വിക്രം വാസുദേവ് എന്നാ പോലീസ് ഓഫീസറുടെ കഥയാണ് ചിത്രം പറയുന്നത്... ചിത്രം മുന്പോട്ട് പോകുന്തോറും നമ്മൾ ഞെട്ടിക്കുന്ന പല സത്യങ്ങൾ അറിയുന്നതും പിന്നീട് ഒരു ട്വിസ്റ്റോടെ ചിത്രം അവസാനിക്കുമ്പോൾ ആ പഴയ സ്പാനിഷ് ചിത്രം തന്ന അതെ ഞെട്ടൽ ഇവിടെയും എന്നിക് കിട്ടി...
വിക്രം വാസുദേവ് ആയി അദിവി ശേഷ് എത്തിയ ചിത്രത്തിൽ സമീറ ആയി Regina Cassandra യും Vinay Varma എന്നാ കഥാപാത്രം ആയി Murali Sharma യും എത്തി.. ഇവരെ കൂടാതെ Naveen Chandra, Nihal Kodhaty, Pavitra Lokesh എന്നിവർ ആണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്..
V N V Ramesh Kumar യുടെ വരികൾക്ക് Sricharan Pakala ഈണമിട്ട ഇതിലെ ഗാനങ്ങൾ Aditya Music ആണ് വിതരണം നടത്തിയത്... Venkat Ramji ചിത്രത്തിന്റെ തിരക്കഥ രചിച്ചപ്പോൾ Vamsi Patchipulusu ഛായാഗ്രഹണവും, Garry BH എഡിറ്റിംഗും നിർവഹിച്ചു...
PVP Cinema യുടെ ബന്നേറിൽ Pearl V. Potluri, Param V. Potluri, Kavin Anne എന്നിവർ നിർമിച്ച ഈ ചിത്രം ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായവും ബോക്സ് ഓഫീസിൽ മോശമില്ലാത്ത പ്രകടനവും നടത്തി... ഒരു മികച്ച അനുഭവം....

No comments:
Post a Comment