"ഒരു സംവിധായകന്റെ സ്വന്തം കഥ ഒരു താൻ തന്നെ സിനിമ ആകുമ്പോൾ ഇതിലും മികച്ചതാക്കാൻ പറ്റും എന്ന് തോന്നുന്നില്ല"
സലിം അഹമ്മദ് എന്നാ സംവിധായകൻ മലയാളികൾക്ക് പ്രിയനായത് ആദാമിന്റെ മകൻ അബു എന്നാ മികച്ച ചിത്രത്തിലൂടെയാണ്... പിന്നീട് രണ്ടു ചിത്രങ്ങൾ സംവിധാനം ചെയ്തപ്പോൾ അദേഹത്തിന്റെ റേഞ്ച് നമ്മുക്ക് മനസ്സിലാവുകയും പിന്നീട് അതുപോലെ വർഷങ്ങൾക് ശേഷം സ്വന്തം കഥ ഒരു സിനിമ ആക്കിയപ്പോൾ തന്റെ ജീവിതത്തിന്റെ ഏറ്റവും മികച്ച രീതിയിൽ തന്നെ എടുത്തു നമ്മളെ കാണിക്കുകയും ചെയ്തു...
Salim Ahamed കഥ എഴുതി സംവിധാനം ചെയ്ത ഈ മലയാള ഡ്രാമ ചിത്രത്തിൽ ടോവിനോ തോമസ് Issak Ebrahem എന്നാ സംവിധായകൻ ആയി എത്തി... തന്റെ ആദ്യ ചിത്രം തന്നെ ഓസ്കാർ യിൽ എത്തിക്കാൻ പ്രയാസപെടുന്ന ഒരു സംവിധായകന്റെ കഷ്ടപാടുകളും അതിനിടെ അദേഹത്തിന്റെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളിലെക്കും വിരൽ ചൂണ്ടിയാ ചിത്രം ടോവിനോയുടെ മികച്ച അഭിനയമുഹൂർതങ്ങലാൽ സാമ്പന്നമാണ്...
ടോവിനോയെ കൂടാതെ പ്രിൻസ് എന്നാ മറ്റൊരു പ്രധാന കഥാപാത്രം ആയി സിദ്ദിഖ് ഇക്കയും മാറിയ എന്നാ മറ്റൊരു പ്രധാന കഥാപാത്രത്തെ Nikki Rae Hallow യും അവതരിപ്പിച്ചു.. ചിത്ര എന്നാ ഇസയുടെ കാമുകി കഥാപാത്രം അനു സിതാര അവതരിപ്പിച്ചപ്പോൾ ഇവരെ കൂടാതെ സലിം കുമാർ, ലാൽ, ശ്രീനിവാസൻ, അപ്പാനി ശരത്, വിജയരാഘവൻ എന്നിവർ മറ്റു കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉണ്ട്..
Madhu Ambat ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് Vijay Shankar ഉം സംഗീതം Bijibal ഉം നിർവഹിച്ചു... Allens Media, Canadian Movie എന്നിവരുടെ ബന്നേറിൽ Salim Ahamed, Prasanthkumar Chandran, TP Sudheesh എന്നിവർ നിർമിച്ച ഈ ചിത്രം Kalasangham Films ആണ് വിതരണം നടത്തിയത്...
ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ചിത്രം എനിക്കും ഒരു മികച്ച അനുഭവം ആയിരുന്നു... തീർച്ചയായും കാണേണ്ട ഒന്ന്...

No comments:
Post a Comment