John J. McLaughlin ഇന്റെ കഥയ്ക്കും തിരക്കഥയ്ക്കും Stephan Rick സംവിധാനം രചിച്ച ഈ ഇംഗ്ലീഷ് ഹോർറോർ ത്രില്ലെർ ചിത്രത്തിൽ Val Kilmer, Patrick Flueger എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചു...
ചിത്രം പറയുന്നത് ഫിലിന്റെ കഥയാണ്... തന്റെ രണ്ട് മക്കൾക്കൊപ്പം ഒരു അപ്പാർട്മെന്റിൽ സൂപ്പറിൻറെൻഡൻറ് ആയി ജോലിക്ക് കേറുന്ന അദേഹത്തിന്റെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളിൽ നിന്നും തുടങ്ങുന്ന ചിത്രം പിന്നീട് അവിടെ നടക്കുന്ന ചില ആൾക്കാരുടെ അപ്രത്യക്ഷത്തിനു കാരണം ആകുന്നതും അതും ഫില്ലും തമ്മിലുള്ള ബന്ധം മനസിലാകുന്നതോട് നടക്കുന്ന സംഭവങ്ങൾ ആണ് ചിത്രത്തിന്റെ ഇതിവൃത്തം....
Phil Lodge ആയി Patrick Flueger എത്തിയ ചിത്രത്തിൽ റോസ് എന്നാ ചിത്രത്തിലെ ഒരു മികച്ച കഥാപാത്രം Mattea Marie Conforti എന്നാ കൊച്ചു മിടുക്കി അവതരിപ്പിച്ചു... Walter എന്നാ സഹായി ആയി Val Kilmer എത്തിയപ്പോൾ Louisa Krause, Paul Ben-Victor, Taylor Richardson എന്നിവർ മറ്റു പ്രധാനകഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉണ്ട്...
Jens Grötzschel, Stefan Schulzki എന്നിവർ സംഗീതം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിങ് Andrew Wesman ഉം ഛായാഗ്രഹണം
Stefan Ciupek, Felix Cramer എന്നിവരും ചേർന്നാണ് നിർവഹിച്ചത്... Fortress Features, Wolf Films എന്നിവരുടെ ബന്നേറിൽ Brett Forbes, Patrick Rizzotti, Tom Thayer, Dick Wolf എന്നിവർ നിർമിച്ച ഈ ചിത്രം Saban Films ആണ് വിതരണം നടത്തിയത്... ക്രിറ്റിക്സിന്റെ ഇടയിലും ബോക്സ് ഓഫീസിളും മോശം അഭിപ്രായവും പ്രകടനവും നടത്തിയ ഈ ചിത്രം ഹോർറോർ ത്രില്ലെർ ചിത്രങ്ങൾ കാണാൻ ആഗ്രഹമുള്ളവർക് ഒന്ന് കണ്ടു നോകാം..
വാൽകഷ്ണം :
ഒരു നല്ല ട്വിസ്റ്റ് ഉണ്ട് അവസാനം.. ശെരിക്കും ഞെട്ടിയത് അതിൽ ആണ്....

No comments:
Post a Comment