Sunday, September 29, 2019

Rajamanikyam



"തള്ളേ കലിപ്പ് തീർണില്ലല്ലാ... "

T. A. Shahid ഇന്റെ കഥയ്ക് അദ്ദേഹം തിരക്കഥ രചിച്ചു Anwar Rasheed ആദ്യമായി സംവിധാനം ചെയ്ത ഈ മലയാളം ആക്ഷൻ ഡ്രാമ ചിത്രത്തിൽ മമ്മൂക്ക ടൈറ്റിൽ കഥാപാത്രം ആയ രാജമാണിക്യം ആയി എത്തി..

ചിത്രം പറയുന്നത് ബെല്ലാരി രാജയുടെ കഥയാണ്.. രാജരത്നം പിള്ള എന്നാ വലിയൊരു പണക്കാരന്റെ ആദ്യരാത്രിയിൽ ഒരു കുട്ടി വന്നു അവന്റെ അമ്മയെ തിരക്കുന്നു... പക്ഷെ ആ അമ്മ അവനെ അറിയില്ല എന്ന് പറയുന്നതും അതിനിടെ വർഷങ്ങൾക് രാജരത്നം പിള്ളയുടെ കാലശേഷം അദേഹത്തിന്റെ മക്കളുടെ വഴക് കൂടുതൽ വഷളാവുന്നതോട് കുടി അവർ വീട് വീതം വെക്കാൻ ഇറങ്ങിപുറപ്പെടുന്നതോട് കുടി അവരെ നേരെയാക്കാൻ ബെല്ലാരിയിൽ നിന്നും ഒരു പൊതുകച്ചവടക്കാരൻ ആയ ബെല്ലാരി രാജ എത്തുന്നതാണ് കഥാസാരം..

ബെല്ലാരി രാജ എന്നാ രാജമാണിക്യം ആയി മമ്മൂക്ക തിരന്തോരം ഭാഷയിൽ പൂണ്ടു വിളയാടിയ ഈ ചിത്രത്തിൽ രാജരത്നം പിള്ളൈ ആയി സായി കുമാറും, രാജു എന്നാ കഥാപാത്രം ആയി റഹ്മാനും, മല്ലി എന്നാ കഥാപാത്രം ആയി  പദ്മപ്രിയയും എത്തി... ഇവരെ കൂടാതെ രജിത് ഇന്റെ സൈമൺ നാടാർ, മനോജ്‌ ക് ജയൻ ഇന്റെ രാജസേൽവം, സിന്ധു മേനോനിന്റെ റാണി രത്നവും ചിത്രത്തിൽ മറ്റു മികച്ച കഥാപാത്രങ്ങൾ തന്നെ..

Sanjeev Shankar ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ സംഗീതം അലക്സ്‌ പോൾ ആയിരുന്നു.. Ranjan Abraham എഡിറ്റിംഗ് നിർവഹിച്ച ഈ ചിത്രത്തിന്റെ നിർമാണം Valiyaveettil Movie International ഇന്റെ ബന്നേറിൽ Valiyaveettil Siraj ആയിരുന്നു... Valiyaveettil Release & PJ Entertainments ആണ് ചിത്രം വിതരണം നടത്തിയത്....

ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ഈ ചിത്രം മലയാളത്തിലെ ഇൻഡസ്ട്രിയൽ ഹിറ്റ്‌ ആയിരുന്നു... വെറും  രണ്ടര കോടിക്ക് നിർമിച്ച ഈ ചിത്രം ഇരുപതിച്ച് കോടിയോളം നേടിയാണ് യാത്ര അവസാനിപ്പിച്ചത്... Bellary Naga എന്നാ പേരിൽ കന്നഡത്തിലും Rajkumar എന്നാ പേരിൽ ബംഗാളിയിലും പുനർ നിർമിച്ച ഈ ചിത്രം എന്റെ ഏറ്റവും ഇഷ്ട്ടമായ മമ്മൂക്ക ചിത്രങ്ങളിൽ ആദ്യ സ്ഥാനങ്ങളിൽ ഉള്ള ചിത്രം ആണ്...

അന്തരാസ് കുന്തരാസ് തള്ളേ കലിപ്പ് തീരണില്ലല്ലാ...

No comments:

Post a Comment