"തു ചീസ് ബഡി ഹേയ് മസ്ത മസ്ത തു ചീസ് ബഡി ഹേയ് മസ്ത"
90's ജനിച്ച എല്ലാ ആൺകുട്ടികളും ഒരു വട്ടം എങ്കിലും മൂളിട്ടുണ്ടാകും ഈ ഗാനം.. Shabbir Boxwala, Rajiv Rai എന്നിവരുടെ കഥയ്ക്കും തിരക്കഥയ്ക്കും ഇതിലെ ഒരാൾ ആയ രാജീവ് റായ് സംവിധാനം ചെയ്ത ഈ ഹിന്ദി ആക്ഷൻ ത്രില്ലെർ ചിത്രത്തിൽ Naseeruddin Shah, Akshay Kumar, Suniel Shetty, Raveena Tandon എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി...
ചിത്രം പറയുന്നത് വിശാൽ അഗ്നിഹോത്രിയുടെ കഥയാണ്... തന്റെ അനിയത്തിയെ ക്രൂരമായി പിച്ചിച്ചീന്തിയ നാല് പേരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ പറ്റാത്ത അദ്ദേഹത്തിന് തന്റെ ഭാര്യയേയും അവർ കാരണം നഷ്ടപ്പെടുമ്പോൾ അദ്ദേഹം അവരെ വകവരുത്തുന്നു... അതിനിടെ റോമാ സിംഗ് എന്നാ ഒരു ജേര്ണലിസ്ന്റെ വരവ് വിശാലിനെ ആ കാരാഗ്രഹ വാസത്തിൽ നിന്നും രക്ഷിക്കുകയും അദ്ദേഹത്തെ ജിൻഡാൽ എന്നാ ഒരു വലിയ മുതലാളിയുടെ കയ്യാൽ ആകാൻ കാരണം ആകുകയും ചെയ്യുന്നു.. പക്ഷെ പോലീസ് ഇൻസ്‌പെക്ടർ അമർ സസ്‌സേനയുടെ വരവ് വിശാലിന് ജിൻഡാലിനെ പറ്റി കൂടുതൽ അറിയാൻ കാരണമാകുകയും പിന്നീട് നടക്കുന്ന സംഭവങ്ങളും ആണ് ചിത്രത്തിന്റെ ഇതിവൃത്തം..
Vishal Agnihotri ആയി Sunil Shetty എത്തിയ ചിത്രത്തിൽ Roma Singh ആയി Raveena Tandon ഉം പോലീസ് ഇൻസ്‌പെക്ടർ Amar Saxena ആയി akshay kumar ഉം എത്തി.. Jindal എന്നാ വില്ലൻ കഥാപാത്രം Naseeruddin Shah ചെയ്തപ്പോൾ Paresh Rawal ഇന്റെ Inspector Sahoo ഉം Gulshan Grover, Raza Murad എന്നിവരുടെ Tyson, Jibran എന്നി കഥാപാത്രങ്ങളും ചിത്രത്തിന്റെ ഹൈലൈറ് ആണ്...
Indeevar, Anand Bakshi എന്നിവരുടെ വരികൾക്ക് Viju Shah ഈണമിട്ട ഇതിലെ ഗാനങ്ങൾ ആ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകൾ ആയിരുന്നു.. ഇതിലെ Tu Cheez Badi Hai Mast Mast, Tip Tip Barsa Paani, Na Kajre Ki Dhar എന്നി ഗാനങ്ങൽ ഇന്നും എന്റെ ഇഷ്ടഗാനങ്ങളിൽ ആദ്യ സ്ഥാനങ്ങളിൽ ഒന്ന് ആണ്.. ആ വർഷത്തെ ഏറ്റവും വലിയ രണ്ടാമത്തെ Bollywood soundtrack ആയിരുന്നു ഇത്...
Damodar Naidu ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് സംവിധായകൻ Rajiv Rai തന്നെ ആയിരുന്നു... trimurti films ഇന്റെ ബന്നേറിൽ ഗുൽഷൻ റായ് നിർമിച്ച ഈ ചിത്രം Trimurti Films Pvt. Ltd. ആണ് വിതരണം നടത്തിയത്.. 1995 യിലെ ഒൻപതു ഫിൽംഫൈർ നോമിനേഷൻ ലഭിച്ച ഈ ചിത്രം ക്രറ്റിക്സിന്റെ ഇടയിലും ബോക്സ് ഓഫീസിലും വലിയ വിജയം ആകുകയും ചെയ്തു.... ഒരു മികച്ച അനുഭവം...

No comments:
Post a Comment