Bharat Kamma കഥയെഴുതി സംവിധാനം ചെയ്ത ഈ തെലുഗു ആക്‌ഷൻ ഡ്രാമ ചിത്രത്തിൽ വിജയ് ദേവർകൊണ്ട, Rashmika Mandanna, Shruti Ramachandran എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി...
ചിത്രം പറയുന്നത് ബോബി-ലിലി എന്നിവരുടെ കഥയാണ്.. കോളേജ് പ്രണയത്തിൽ തുടങ്ങുന്ന ചിത്രം പിന്നീട് അവരുടെ ജീവിതത്തിൽ നടക്കുന്ന സംഭവവികാസങ്ങളിളുടെ വികസിക്കളുടെ ആണ് സഞ്ചരിക്കുന്നത്... സ്റ്റുഡന്റസ് യൂണിയൻ ലീഡർ ആയി ബോബി ഒരിക്കൽ തന്റെ വീട്ടിൽ എത്തുന്നതും അതിനിടെ അവിടെ വച്ചു പരിച്ചയപെടുന്ന (അവന്റെ കളികൂട്ടുകാരി) ലിലി എന്നാ പെൺകുട്ടിയുമായി ഇഷ്ടത്തിൽ ആവുന്നു.. അതിനിടെ അവരുടെ ബോബിയുടെ ദേഷ്യ സ്വഭാവം കാരണം അവർ തമ്മിൽ ഉണ്ടാകുന്ന പ്രശ്ങ്ങളും, ഇന്ത്യൻ ക്രിക്കറ്റ് കൗൺസിലിൽ നടക്കുന്ന ചില വൃത്തികെട്ട സംഭവങ്ങളിലേക്കും വിരൽ ചൂണ്ടുന്ന ചിത്രം അതിനോട് അനുബന്ധിച്ചു നടക്കുന്ന സംഭവങ്ങൾ ആണ് നമ്മുക്ക് പറഞ്ഞു തരുന്നത്...
ചിത്രത്തിൽ ബോബി ആയി വിജയ് ദേവർകൊണ്ട എത്തിയപ്പോൾ ലിലി ആയി രശ്മികയും അവരുടെ റോൾ മികച്ചതാക്കി... ജയ എന്നാ മറ്റൊരു കഥാപാത്രം ശ്രുതി രാമചന്ദ്രൻ ചെയ്തപ്പോൾ ഇവരെ കൂടാതെ സുഹാസ്, ചാരു ഹസൻ, ആനന്ദ് എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചു...
റഹ്‌മാൻ, ചൈതന്യ പ്രസാദ്, Karthick Netha, Justin Prabhakaran, Viveka, Mohan Rajan, Joe Paul, Dhananjay Ranjan, എന്നിവരുടെ വരികൾക്ക് Justin Prabhakaran ഈണമിട്ട ഇതിലെ ഗാനങ്ങൾ Lahari Music ആണ് വിതരണം നടത്തിയത്..
Sujith Sarang ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് Sreejith Sarang നിർവഹിച്ചു..
Mythri Movie Makers ഇന്റെ ബന്നേറിൽ Yash Rangineni നിർമിച്ച ഈ ചിത്രം തെലുഗിൽ അല്ലാതെ മലയാളം, തമിൾ, കണ്ണട എന്നി ഭാഷകളിലും മൊഴിമാറ്റി വിതരണം ചെയ്യപ്പെട്ടു.. Big Ben Cinemas ആണ് ചിത്രത്തിന്റെ വിതരണം നടത്തിയത്... ക്രിട്ടിൿസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ചിത്രം ബോക്സ് ഓഫീസിൽ നല്ല പ്രകടനവും നടത്തി...കരൺ ജോഹർ ചിത്രത്തിന്റെ ഒരു ഹിന്ദി പുനർനിർമാണം നടത്താൻ പ്ലാൻ ചെയ്യുന്ന ഈ സമയത്ത് അർജുനൻ റെഡ്‌ഡിക് കബീർ സിംഗ് എന്നാ പോലെ അതും ഒരു വലിയ വിജയമാവട്ടെ എന്ന് ആശംസിക്കുന്നു.... ഒരു നല്ല അനുഭവം

No comments:
Post a Comment