"പും എന്നാ നരകത്തിൽ നിന്നും അച്ഛനെ കൈ പിടിച്ചു ഉയർത്തുന്നവനാണ് പുത്രൻ.. ഞാൻ നിന്റെ കാലു ഒന്ന് തൊട്ടോട്ടെ? "
Ranjith കഥയെഴുതി Shaji Kailas സംവിധാനം ചെയ്ത ഈ മലയാളം ആക്ഷൻ ഡ്രാമ ചിത്രത്തിൽ ലാലേട്ടൻ, തിലകൻ സാർ, എൻ എഫ് വര്ഗീസ്, ഐശ്വര്യ, കനക എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി..
ചിത്രം പറയുന്നത് പൂവള്ളി ഇന്ദ്രചൂഡണിന്റെ കഥയാണ്.... താൻ ചെയാത്ത ഒരു കൊലപാതക കുറ്റത്തിന് ആറു വർഷം ജയിലിൽ കഴിയേണ്ടി വരുന്ന അദ്ദേഹം പിന്നീട് തിരിച് എത്തി നടക്കുന്ന സംഭവങ്ങൾ ആണ് ചിത്രത്തിന്റെ ഇതിവൃത്തം...
ഇന്ദ്രചൂഢൻ ആയി ലാലേട്ടൻ എത്തിയ ചിത്രത്തിൽ ഐശ്വര്യ അനുരാധ ആയും തിലകൻ സാർ ജസ്റ്റിസ് മാറഞ്ചേരി കരുണാകര മേനോൻ എന്ന ഇന്ദ്രചൂഡന്റെ അച്ഛൻ ആയും എത്തി... എൻ എഫ് വര്ഗീസ് മനപ്പള്ളി പവിത്രൻ ആയി എത്തിയപ്പോൾ കനക ഇന്ദുലേഖ ആയും ജഗതി ചേട്ടൻ ചന്ദ്ര ബാനു എന്നാ കഥാപാത്രം ആയും എത്തി... ഇവരെ കൂടാതെ മണിയൻപിള്ള രാജു, ഭാരതി, മണി ചേട്ടൻ, മമ്മൂക്ക നന്ദഗോപാൽ മാരാർ എന്നാ നരി ആയും ചിത്രത്തിൽ ഉണ്ട്...
Gireesh Puthenchery യുടെ വരികൾക്ക് M. G. Radhakrishnan ഈണമിട്ട ഇതിലെ ഗാനങ്ങൾ എല്ലാം വലിയ ഹിറ്റ് ആയിരുന്നു.. നരസിംഹം എന്നാ ടൈറ്റിൽ ട്രാക്ക്, മഞ്ഞിൻ മുത്തെടുത്തു, പഴനിമല പള്ളിവേൽ എന്നിഗാനങ്ങൾ ഇപ്പോളും എല്ലാർക്കും ഏറ്റവും ഇഷ്ടഗാനങ്ങളിൽ ഉണ്ട്... Satyam Audios ആണ് ഗാനങ്ങൾ വിതരണം നടത്തിയത്...
Sanjeev Sankar ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് L. Bhoominathan ആയിരുന്നു... Aashirvad Cinemas ഇന്റെ ബന്നേറിൽ Antony Perumbavoor നിർമിച്ച ഈ ചിത്രം അവരുടെ ആദ്യ നിർമാണ സംരഭം ആയിരുന്നു... Swargachitra ആണ് ചിത്രം വിതരണം നടത്തിയത്...
മലയാളികൾക്ക് ഇടയിൽ പൗരുഷത്തിന്റെ ആൾരൂപം ആയ ഈ ചിത്രം ആയിരുന്നു എന്റെ ഓർമയിൽ ഞാൻ ആദ്യമായി തിയേറ്ററിൽ നിന്നും കണ്ട ചിത്രം...വെറും രണ്ടു കോടിക് അടുത്ത് ബഡ്ജറ്റിൽ നിർമിച്ചു ഇരുപതു കോടിയോളം നേടിയ ഈ ചിത്രം ആ സമയത്തെ മലയാളത്തിലെ ഇൻഡസ്ട്രിയൽ ഹിറ്റും ആയിരുന്നു.... Adhipathi എന്നാ പേരിൽ തെലുഗിൽ പുനര്നിര്മിക്കപെട്ട ഈ ചിത്രം ഇതിലെ ആ ഡയലോഗ് ഇന്റെ പേരിൽ ഇന്നും എന്നും ഓര്മിക്കപെടുന്നു...
"നീ പോ മോനെ ദിനേശാ "

No comments:
Post a Comment