Saturday, September 14, 2019

Thamaasha




"മനസ് നിറച് ഈ ചിന്നുവും പിന്നെ ശ്രീനിവാസൻ മാഷും "

Raj B. Shetty യുടെ കണ്ണാട ചിത്രം Ondu Motteya Kathe യുടെ മലയാളം റീമാകെ ആയ ഈ മലയാളം ഡ്രാമ Ashraf Hamza ആണ് തിരക്കഥയും സംവിധാനവും നിർവഹിച്ചത്....

നമ്മുടെ ജീവിതത്തിൽ ബാക്കിയുള്ളവർ എന്തെങ്കിലും കുറവുണ്ട് എന്ന് പറയുമ്പോൾ ഇനി വെറുതെ ഈ ഒരു ചിത്രം കണ്ടാ മതി... അത് വെറും അവരുടെ അസൂയ ആണ് എന്നും ഇതാണ് നമ്മുക്ക് ഊർജം എന്ന് മനസിലാകും...

ചിത്രം പറയുന്നത് ശ്രീനിവാസൻ മാഷുടെ കഥയാണ്.. തന്റെ മൊട്ട തല കാരണം ഒരു കല്യാണം വെറും സ്വപ്നം ആയി ബാക്കി നിൽക്കുന്ന അദേഹത്തിന്റെ ജീവിതം എല്ലാർക്കും ഒരു കോമഡി ആണ്... പല പേരും കല്യാണം എന്നാ പേരിൽ അദേഹത്തിതെ ഒഴിവാക്കിയപ്പോൾ അയാളുടെ ജീവിതത്തിൽ എത്തുന്ന ചിന്നു എന്നാ പെൺകുട്ടി അയാളുടെ സപ്പോർട്ട് ആകുന്നതും അതിലുടെ ജീവിതത്തോട് പൊരുതാൻ അദ്ദേഹം തീരുമാനിക്കുന്നതും ആണ് കഥാസാരം...

ചിന്നു ആയി Chinnu Chandhini ആയി എത്തിയ ചിത്രത്തിൽ ശ്രീനി ആയി വിനയ് ഫോർട്ടും ബബിത എന്നാ മറ്റൊരു പ്രധാന കഥാപാത്രത്തെ ദിവ്യ പ്രഭയും അവതരിപ്പിച്ചു.. ഇവരെ കൂടാതെ Grace Antony, Arun Kurian, John Clarinet എന്നിങ്ങനെ വലിയൊരു താരനിരയും ചിത്രത്തിൽ ഉണ്ട്...

Happy Hours Entertainment ഇന്റെ ബന്നേറിൽ Rex Vijayan, Shahabaz Aman എന്നിവർ ഈണമിട്ട ഇതിലെ ഗാനങ്ങൾ Muhsin Parari ആണ് എഴുതിയത്... Sameer Thahir ഛായാഗ്രഹണവും Shafique Mohamed Ali എഡിറ്റിംഗും നിർവഹിച്ചു..

Happy Hours Entertainment ഇന്റെ ബന്നേറിൽ Sameer Thahir, Shyju Khalid, Lijo Jose Pellissery, Chemban Vinod Jose എന്നിവർ നിർമിച്ച ഈ ചിത്രം ക്രിട്ടിസിന്റെ ഇടയിൽ മികച അഭിപ്രായവും ബോക്സ്‌ ഓഫീസിൽ നല്ല പ്രകടനവും നടത്തി.... ഒരു നല്ല പൂപോലത്തെ അനുഭവം...

No comments:

Post a Comment