Sunday, September 1, 2019

Mo (tamil)



Bhuvan R Nullan കഥയെഴുതി സംവിധാനം ചെയ്ത ഈ തമിൾ ഹോർറോർ കോമഡി ചിത്രം ഒരു സുഹൃത്തിന്റെ ഹാർഡ് ഡിസ്ക് വഴിയാണ് കാണാൻ ഇടയായത്... ഹോർറോർ കോമഡി പടങ്ങൾ പണ്ടേ ഇഷ്ടമുള്ള എന്നിക് ഒരു മോശമില്ലാത്ത അനുഭവം ആയിരുന്നു ചിത്രം(പക്ഷെ ബേസ് സ്റ്റോറി ആന കോമഡി ആണ് എന്നത് വേറെ കാര്യം )

ചിത്രം പറയുന്നത് ദേവ്, സതീഷ്, കുമാർ പിന്നെ പ്രിയ എന്നിവരുടെ കഥയാണ്... പല ചെറിയ ചെറിയ തട്ടിപ്പുകൾ നടത്തി ജീവിതം മുൻപോട്ടു പോകുന്ന അവരുടെ അടുത്ത ടാർഗറ്റ് വെട്രി എന്നാ ബിസിനസ്സ്മാൻ വരുന്നു.. പോണ്ടിച്ചേരിയിൽ ഉള്ള ഒരു പഴയ കെട്ടിടത്തിൽ പ്രേതം ഉണ്ട് പറഞ്ഞു അതിൽ മേൽ കണ്ണുള്ള സെൻത്തിൽ നാഥൻ എന്നാ അയാളുടെ സുഹൃത്തിനെ അവിടെ നിന്നും ഓടിക്കാൻ.. അങ്ങനെ അവിടെ എത്തുന്ന ദേവും സംഘവും അതിൽ വിജയിച്ചു എങ്കിലും അവിടെ വച്ചു അവർക്ക് മോഹനവള്ളി എന്ന ആത്മാവിനെ കണ്ടുമുട്ടുന്നതും പിന്നീട് നടക്കുന്ന സംഭവങ്ങളും ആണ് ചിത്രത്തിന്റെ ഇതിവൃത്തം...

സുരേഷ് രവി ദേവ് ആയി എത്തിയ ചിത്രത്തിൽ സതീഷ് ആയി രമേശ്‌ തിലക്, കുമാർ ആയി ദർബുക ശിവ പിന്നെ പ്രിയ ആയി ഐശ്വര്യ രാജെഷ് എന്നിവർ എത്തി.. ഇവരെ കൂടാതെ മീം ഗോപി, സെൽവ, റാംഡോസ്, യോഗി ബാബു എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചു..

K. Vishnu Shri ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് Gopinath ഉം സംഗീതം Santhosh Dhayanidhi യും നിർവഹിച്ചു... ട്രെൻഡ് മ്യൂസിക് ആണ് ചിത്രത്തിലെ ഗാനം വിതരണം നടത്തിയത്..

WTF Infotainment LLP ഇന്റെ ബന്നേറിൽ വെങ്കി നിർമിച്ച ഈ ചിത്രം ഒരു നേരംപോക്കിന് കണ്ടു മറക്കാം...

No comments:

Post a Comment