Sunday, September 29, 2019

Bogan(tamil)


പരകായ പ്രവേശം ആസ്പദമാക്കി Lakshman കഥയെഴുതി സംവിധാനം ചെയ്ത ഈ തമിഴ് സൂപ്പർനാച്ചുറൽ ഹോർറോർ ത്രില്ലെർ ചിത്രത്തിൽ ജയം രവി, അരവിന്ദ് സ്വാമി, ഹൻസിക എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചു...

ചിത്രം പറയുന്നത് വിക്രം എന്നാ പോലീസ് ഓഫീസറുടെ കഥയാണ്... വീട്ടുകാരക്കൊപ്പം നല്ല ജീവിതം നയിച്ചു വരുന്ന അദേഹത്തിന്റെ കല്യാണം മഹാലക്ഷ്മിയുമായി ഒറപ്പിച്ചിരിക്കുകയുയാണ്... അതിനിടെ ആ നാട്ടിൽ ചില കളവുകൾ നടക്കുന്നതും അത് ആദിത്യ മരവർമൻ എന്നാ ഒരാളിക് ഒതുങ്ങുന്നതോട് കുടി നടക്കുന്ന സംഭവങ്ങളും ആണ് ചിത്രത്തിന്റെ ആധാരം...

വിക്രം ആയി ജയം രവി എത്തിയ ചിത്രത്തിൽ ആദിത്യ ആയി അരവിന്ദ് സ്വാമി എത്തി.. മഹാ ആയി ഹൻസിക എത്തിയപ്പോൾ ചെഴിയാൻ എന്നാ മറ്റൊരു പ്രധാന കഥാപാത്രത്തെ നാസ്സർ അവതരിപ്പിച്ചു.... ഇവരെ കൂടാതെ പോന്നവൻ, നരേൻ, നാഗേന്ദ്ര പ്രസാദ് എന്നിവർ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചു...

Madhan Karky, Thamarai, Rokesh, Aravi, Thamarai, Inno Genga എന്നിവരുടെ വരികൾക്ക് D. Imman ഈണമിട്ട ഇതിലെ ഗാനങ്ങളിൽ സിന്ദൂരാ എന്നു തുടങ്ങുന്ന ഗാനം ആ വർഷത്തെ ഹിറ്റ്‌ ചാർട്ടിൽ മുൻപന്തിയിൽ ഉണ്ടായിരുന്നു... Sony Music India ആണ് ഗാനങ്ങൾ വിതരണം നടത്തിയത്...

Soundararajan ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് Anthony ആയിരുന്നു.. Prabhu Deva Studios ഇന്റെ ബന്നേറിൽ Prabhu Deva, K. Ganesh എന്നിവർ നിർമിച്ച ഈ ചിത്രം Sri Green Productions ആണ് വിതരണം നടത്തിയത്....

South Indian International Movie Awards, Vijay Awards എന്നി അവാർഡ് വേദികളിൽ Best Female Playback Singer അവാർഡ്
നേടിയ ഈ ചിത്രം ബോക്സ്‌ ഓഫീസിൽ നല്ല പ്രകടനവും ക്രിട്ടിസിന്റെ ഇടയിൽ മോശമില്ലാത്ത അഭിപ്രായവും നേടി... ഒരു നല്ല അനുഭവം..

Narasimham



"പും എന്നാ നരകത്തിൽ നിന്നും അച്ഛനെ കൈ പിടിച്ചു ഉയർത്തുന്നവനാണ് പുത്രൻ.. ഞാൻ നിന്റെ കാലു ഒന്ന് തൊട്ടോട്ടെ? "

Ranjith കഥയെഴുതി Shaji Kailas സംവിധാനം ചെയ്ത ഈ മലയാളം ആക്ഷൻ ഡ്രാമ ചിത്രത്തിൽ ലാലേട്ടൻ, തിലകൻ സാർ, എൻ എഫ് വര്ഗീസ്, ഐശ്വര്യ, കനക എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി..

ചിത്രം പറയുന്നത് പൂവള്ളി ഇന്ദ്രചൂഡണിന്റെ കഥയാണ്.... താൻ ചെയാത്ത ഒരു കൊലപാതക കുറ്റത്തിന് ആറു വർഷം ജയിലിൽ കഴിയേണ്ടി വരുന്ന അദ്ദേഹം പിന്നീട് തിരിച് എത്തി നടക്കുന്ന സംഭവങ്ങൾ ആണ് ചിത്രത്തിന്റെ ഇതിവൃത്തം...

ഇന്ദ്രചൂഢൻ ആയി ലാലേട്ടൻ എത്തിയ ചിത്രത്തിൽ ഐശ്വര്യ അനുരാധ ആയും തിലകൻ സാർ ജസ്റ്റിസ് മാറഞ്ചേരി കരുണാകര മേനോൻ എന്ന ഇന്ദ്രചൂഡന്റെ അച്ഛൻ ആയും എത്തി... എൻ എഫ് വര്ഗീസ് മനപ്പള്ളി പവിത്രൻ ആയി എത്തിയപ്പോൾ കനക ഇന്ദുലേഖ ആയും ജഗതി ചേട്ടൻ ചന്ദ്ര ബാനു എന്നാ കഥാപാത്രം ആയും എത്തി... ഇവരെ കൂടാതെ മണിയൻപിള്ള രാജു, ഭാരതി, മണി ചേട്ടൻ, മമ്മൂക്ക നന്ദഗോപാൽ മാരാർ എന്നാ നരി ആയും ചിത്രത്തിൽ ഉണ്ട്...

Gireesh Puthenchery യുടെ വരികൾക്ക് M. G. Radhakrishnan ഈണമിട്ട ഇതിലെ ഗാനങ്ങൾ എല്ലാം വലിയ ഹിറ്റ്‌ ആയിരുന്നു.. നരസിംഹം എന്നാ ടൈറ്റിൽ ട്രാക്ക്, മഞ്ഞിൻ മുത്തെടുത്തു, പഴനിമല പള്ളിവേൽ എന്നിഗാനങ്ങൾ ഇപ്പോളും എല്ലാർക്കും ഏറ്റവും ഇഷ്ടഗാനങ്ങളിൽ ഉണ്ട്... Satyam Audios ആണ് ഗാനങ്ങൾ വിതരണം നടത്തിയത്...

Sanjeev Sankar ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് L. Bhoominathan ആയിരുന്നു... Aashirvad Cinemas ഇന്റെ ബന്നേറിൽ Antony Perumbavoor നിർമിച്ച ഈ ചിത്രം അവരുടെ ആദ്യ നിർമാണ സംരഭം ആയിരുന്നു... Swargachitra ആണ് ചിത്രം വിതരണം നടത്തിയത്...

മലയാളികൾക്ക് ഇടയിൽ പൗരുഷത്തിന്റെ ആൾരൂപം ആയ ഈ ചിത്രം ആയിരുന്നു എന്റെ ഓർമയിൽ ഞാൻ ആദ്യമായി തിയേറ്ററിൽ നിന്നും കണ്ട ചിത്രം...വെറും രണ്ടു കോടിക് അടുത്ത് ബഡ്ജറ്റിൽ നിർമിച്ചു ഇരുപതു കോടിയോളം നേടിയ ഈ  ചിത്രം ആ സമയത്തെ മലയാളത്തിലെ ഇൻഡസ്ട്രിയൽ ഹിറ്റും ആയിരുന്നു.... Adhipathi എന്നാ പേരിൽ തെലുഗിൽ പുനര്നിര്മിക്കപെട്ട ഈ ചിത്രം ഇതിലെ ആ ഡയലോഗ് ഇന്റെ പേരിൽ ഇന്നും എന്നും ഓര്മിക്കപെടുന്നു...

"നീ പോ മോനെ ദിനേശാ "

Rajamanikyam



"തള്ളേ കലിപ്പ് തീർണില്ലല്ലാ... "

T. A. Shahid ഇന്റെ കഥയ്ക് അദ്ദേഹം തിരക്കഥ രചിച്ചു Anwar Rasheed ആദ്യമായി സംവിധാനം ചെയ്ത ഈ മലയാളം ആക്ഷൻ ഡ്രാമ ചിത്രത്തിൽ മമ്മൂക്ക ടൈറ്റിൽ കഥാപാത്രം ആയ രാജമാണിക്യം ആയി എത്തി..

ചിത്രം പറയുന്നത് ബെല്ലാരി രാജയുടെ കഥയാണ്.. രാജരത്നം പിള്ള എന്നാ വലിയൊരു പണക്കാരന്റെ ആദ്യരാത്രിയിൽ ഒരു കുട്ടി വന്നു അവന്റെ അമ്മയെ തിരക്കുന്നു... പക്ഷെ ആ അമ്മ അവനെ അറിയില്ല എന്ന് പറയുന്നതും അതിനിടെ വർഷങ്ങൾക് രാജരത്നം പിള്ളയുടെ കാലശേഷം അദേഹത്തിന്റെ മക്കളുടെ വഴക് കൂടുതൽ വഷളാവുന്നതോട് കുടി അവർ വീട് വീതം വെക്കാൻ ഇറങ്ങിപുറപ്പെടുന്നതോട് കുടി അവരെ നേരെയാക്കാൻ ബെല്ലാരിയിൽ നിന്നും ഒരു പൊതുകച്ചവടക്കാരൻ ആയ ബെല്ലാരി രാജ എത്തുന്നതാണ് കഥാസാരം..

ബെല്ലാരി രാജ എന്നാ രാജമാണിക്യം ആയി മമ്മൂക്ക തിരന്തോരം ഭാഷയിൽ പൂണ്ടു വിളയാടിയ ഈ ചിത്രത്തിൽ രാജരത്നം പിള്ളൈ ആയി സായി കുമാറും, രാജു എന്നാ കഥാപാത്രം ആയി റഹ്മാനും, മല്ലി എന്നാ കഥാപാത്രം ആയി  പദ്മപ്രിയയും എത്തി... ഇവരെ കൂടാതെ രജിത് ഇന്റെ സൈമൺ നാടാർ, മനോജ്‌ ക് ജയൻ ഇന്റെ രാജസേൽവം, സിന്ധു മേനോനിന്റെ റാണി രത്നവും ചിത്രത്തിൽ മറ്റു മികച്ച കഥാപാത്രങ്ങൾ തന്നെ..

Sanjeev Shankar ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ സംഗീതം അലക്സ്‌ പോൾ ആയിരുന്നു.. Ranjan Abraham എഡിറ്റിംഗ് നിർവഹിച്ച ഈ ചിത്രത്തിന്റെ നിർമാണം Valiyaveettil Movie International ഇന്റെ ബന്നേറിൽ Valiyaveettil Siraj ആയിരുന്നു... Valiyaveettil Release & PJ Entertainments ആണ് ചിത്രം വിതരണം നടത്തിയത്....

ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ഈ ചിത്രം മലയാളത്തിലെ ഇൻഡസ്ട്രിയൽ ഹിറ്റ്‌ ആയിരുന്നു... വെറും  രണ്ടര കോടിക്ക് നിർമിച്ച ഈ ചിത്രം ഇരുപതിച്ച് കോടിയോളം നേടിയാണ് യാത്ര അവസാനിപ്പിച്ചത്... Bellary Naga എന്നാ പേരിൽ കന്നഡത്തിലും Rajkumar എന്നാ പേരിൽ ബംഗാളിയിലും പുനർ നിർമിച്ച ഈ ചിത്രം എന്റെ ഏറ്റവും ഇഷ്ട്ടമായ മമ്മൂക്ക ചിത്രങ്ങളിൽ ആദ്യ സ്ഥാനങ്ങളിൽ ഉള്ള ചിത്രം ആണ്...

അന്തരാസ് കുന്തരാസ് തള്ളേ കലിപ്പ് തീരണില്ലല്ലാ...

Wednesday, September 25, 2019

Inglourious Basterds(english)



Enzo G. Castellari യുടെ ഇറ്റാലിയൻ ചിത്രത്തിന്റെ പേര് കടമെടുത് Quentin Tarantino കഥയെഴുതി സംവിധാനം ചെയ്ത ഈ യുദ്ധ ചിത്രത്തിൽ Brad Pitt, Mélanie Laurent, Christoph Waltz, Michael Fassbender, എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചു...

ചിത്രം പറയുന്നത് Shosanna, Aldo Raine, Hans Landa എന്നിവരുടെ കഥയാണ്...1941യിൽ നാസി പട്ടാളത്തിലെ ഒരു ക്രൂരനായ പട്ടാളക്കാരൻ Hans Landa ഡ്രെയ്‌ഫുസ്  എന്നൊരു jewish കുടുമ്ബത്തെ മൊത്തം ഇല്ലാതാകാൻ പുറപ്പെടുന്നെങ്കിലും അയാൾക് അവിടെ വച്ചു ശോശന്ന എന്നാ അവരുടെ മകളെ വെറുതെ വിടേണ്ടി വരുന്നു... പിന്നീട് വർഷങ്ങൾക് ശേഷം ശോശന്ന അയാളെ തേടി വരുന്നതും അതിനിടെ Lieutenant Aldo Raine ഇന്റെ നേർതൃത്വത്തിൽ നാസി വാഴ്ചയ്ക് അറിവ് വരുത്താൻ തന്റെ കൂട്ടാളികൾകൊപ്പം ഇറങ്ങിപുറപ്പെടുന്നതോടെ കുടി നടക്കുന്ന സംഭവങ്ങളും ആണ് ചിത്രം നമ്മളോട് പറയുന്നത്...

Shosanna Dreyfus /Emmanuelle Mimieux എന്ന് കഥാപാത്രം ആയിരുന്നു Mélanie Laurent എത്തിയ ഈ ചിത്രത്തിൽ Aldo "The Apache" Raine എന്ന് കഥാപാത്രം Brad Pitt ഉം Hans Landa എന്നാ വില്ലൻ കഥാപാത്രം Christoph Waltz ഉം ചെയ്തു... മൂന്ന് പേരുടെയും ഒന്നിലൊന്നു മികച്ച പ്രകടനം ആയിരുന്നു... ഇവരെ കൂടാതെ Martin Wuttke ഇന്റെ ഹിറ്റ്ലർ, Eli Roth ഇന്റെ Donny "The Bear Jew" Donowitz ഉം മികച്ച കഥാപാത്രം ആയി ചിത്രത്തിൽ ഉണ്ട്...

Robert Richardson ഛായാഗ്രഹണം നിർവഹിച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് Sally Menke ഉം നിർവഹിച്ചു... 62nd Cannes Film Festival ഇൽ ആദ്യ പ്രദർശനം നടത്തിയ ഈ ചിത്രം A Band Apart, Studio Babelsberg ഇന്റെ എന്നിവരുടെ ബന്നേറിൽ Lawrence Bender നിർമിച്ച ഈ ചിത്രം The Weinstein Company, Universal Pictures എന്നിവർ ചേർന്നാണ് വിതരണം നടത്തിയത്...

ക്രിട്ടിസിന്റെ ഇടയിൽ മികച അഭിപ്രായവും ബോക്സ്‌ ഓഫീസിൽ അതിഗംഭീര പ്രകടനവും നടത്തിയ ഈ ചിത്രത്തെ തേടി എട്ടു  Academy Award നോമിനേഷൻസും Cannes Film Festival യിലെ Best Actor Award ഉം നേടി... ഇത് കൂടാതെ BAFTA, Screen Actors Guild, Critics' Choice, Golden Globe, and Academy Award for Best Supporting Actor എന്നി അവാർഡുകളും ചിത്രം നേടിടുണ്ട്.... ഒരു മികച്ച അനുഭവം...

Sunday, September 22, 2019

Sindubaadh(tamil)


S. U. Arun Kumar  കഥയെഴുതി സംവിധാനം ചെയ്ത ഈ തമിഴ് ആക്ഷൻ ത്രില്ലെർ ചിത്രത്തിൽ  വിജയ് സേതുപതി, അഞ്ജലി, എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചു...

ചിത്രം പറയുന്നത് തിരുവിന്റെ കഥയാണ്.. ആൾക്കാരെ പറ്റിച്ചു ജീവിക്കുന്ന അവൻ വെമ്പ എന്നാ പെൺകുട്ടിയുമായി ഇഷ്ടത്തിൽ ആകുന്നു.. ജോലിക് വേണ്ടി മലേഷ്യക് പോകുന്ന വെമ്പ അവിടെ ഒരു വലിയ സെക്സ് റാക്കറ്റ് ഇൽ പെട്ടു പോകുന്നതും അങ്ങനെ അവലെ രക്ഷിക്കാൻ തിരു മലേഷ്യക് പുറപ്പെടുന്നതും ആണ് കഥാസാരം..

Yuvan Shankar Raja ഈണമിട്ട ഇതിലെ ഗാനങ്ങൾ Muzik247 ആണ് വിതരണം ചെയ്തത്.. Vijay Karthik Kannan ഛായാഗ്രഹണം ചെയ്ത ഈ ചിത്രത്തിന്റെ എഡിറ്റിംഗ് Ruben ആയിരുന്നു..

Vansan Movies, K Productions എന്നിവരുടെ ബന്നേറിൽ S. N. Rajarajan, Shan Sutharsan എന്നിവർ നിർമിച്ച ഈ ചിത്രം Clap Board Production ആണ് വിതരണം നടത്തിയത്.. ക്രിട്ടിസിന്റെ ഇടയിൽ മിക്സഡ് റിവ്യൂ നേടിയ ചിത്രം ബോക്സ്‌ ഓഫീസിലും വലിയ വിജയം ആയില്ല....വെറുതെ ഒരു വട്ടം കാണാം

Friday, September 20, 2019

Rakshasudu (telugu)



Alexander Spesivtsev എന്നാ ആളുടെ ജീവിതത്തിൽ നിന്നും inspire ആയി റാം കുമാർ കഴിഞ്ഞ വർഷം തമിളിൽ ചെയ്ത psychological thriller  ചിത്രം ആയിരുന്നു രാച്ചസൻ...ഒരു ഫ്രണ്ടിന്റെ നിർബന്ധത്തിനു വഴങ്ങി ആണ് ചിത്രം തിയേറ്ററിൽ നിന്നും കണ്ടത് എങ്കിലും ഞാൻ തിയേറ്ററിൽ കണ്ടതിൽ വച്ച ഏറ്റവും ത്രില്ലിംഗ് ചിത്രങ്ങളിൽ ആദ്യ സ്ഥാനം ഈ ചിത്രത്തിന് ഉണ്ടായിരുന്നു... കൂടാതെ ഞാൻ ആ വർഷം കണ്ട ഏറ്റവും മികച്ച പത്തു ചിത്രങ്ങളിൽ ആദ്യ സ്ഥാനം ആയി ചിത്രം മാറി..ഇപ്പോൾ തെലുഗിൽ അതിന്റെ റീമക്ക് കണ്ടപ്പോൾ ആ ചിത്രം കണ്ട അതെ ഫീൽ ഒരു തരി പോലും ചോരാതെ ഈ ചിത്രത്തിൽ കിട്ടി...

കുറച്ചു സ്കൂൾ പെൺകുട്ടികളുടെ തിരോധാനവും ആയി ബന്ധപ്പെട്ട് അരുൺ കുമാർ എന്നാ പോലീസ് ഓഫീസർ നടത്തുന്ന അന്വേഷണവും അതിലുടെ അദ്ദേഹം കണ്ടെത്തുന്ന ഒരു സൈക്കോയുടെ സത്യവും ആണ് ചിത്രത്തിന്റെ ആധാരം...

അരുൺ കുമാർ ആയി Bellamkonda Sreenivas എത്തിയ ഈ ചിത്രത്തിൽ കൃഷ്ണവേണി എന്നാ അരുണിന്റെ ലവർ ആയി Anupama Parameswaran ഉം എത്തി... Christopher, Mary Fernandez/Annabella George  എന്നീകഥാപാത്രങ്ങളെ Saravanan അവതരിപ്പിച്ചപ്പോൾ ഇവരെ കൂടാതെ Rajeev Kanakala, Vinodhini, Kasi Viswanath കൂടാതെ കുറെ പുതുമുഖങ്ങളും മറ്റു പ്രധാന കഥാപാത്രങ്ങൾ ആയി എത്തി..

Ghibran ചിത്രത്തിന്റെ ഗാനങ്ങൾക് ഈണമിട്ടപ്പോൾ Aditya Music ആയിരുന്നു ഗാനങ്ങൾ വിതരണം നടത്തിയത്.. ഇതിന്റെ ബിജിഎം ഒരു രക്ഷയും ഇല്ലാ... Venkat C.Dilip ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് Amar Reddy ആയിരുന്നു .. ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ചിത്രം A Studio ഇന്റെ ബന്നേറിൽ Satyanarayana Koneru നിർമിക്കുകയും Abhishek Pictures വിതരണം നടത്തുകയും ചെയ്തു... ബോക്സ്‌ ഓഫീസിലും നല്ല പ്രകടനം നടത്തി എന്നാണ് അറിവ്... തമിഴ് കണ്ടവർക്കും ഒന്ന് കണ്ടു നോക്കാം.. ഒരു മികച്ച റീമേക്....

Monday, September 16, 2019

Evaru(telugu)



"The invisible guest" എന്നാ സ്പാനിഷ് ചിത്രത്തിന്റെ ഒഫീഷ്യൽ റീമേക് ആയ ഈ തെലുഗു ക്രൈം ത്രില്ലെർ ചിത്രത്തിൽ Adivi Sesh, Regina Cassandra, Naveen Chandra എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി..

ചിത്രം പറയുന്നത് വിക്രം വാസുദേവ് എന്നാ പോലീസ് ഓഫീസറുടെ കഥയാണ്.. Vinay Varma എന്നാ dsp റാങ്കിലുള്ള പോലീസ് ഓഫീസറുടെ കൊലപാതകവും ആയി ബന്ധപെട്ടു സമീറ എന്നാ പെൺകുട്ടിയെ ചോദ്യം ചെയ്യാൻ എത്തുന്ന വിക്രം വാസുദേവ്‌ എന്നാ പോലീസ് ഓഫീസറുടെ കഥയാണ് ചിത്രം പറയുന്നത്... ചിത്രം മുന്പോട്ട് പോകുന്തോറും നമ്മൾ ഞെട്ടിക്കുന്ന പല സത്യങ്ങൾ അറിയുന്നതും പിന്നീട് ഒരു ട്വിസ്റ്റോടെ ചിത്രം അവസാനിക്കുമ്പോൾ ആ പഴയ സ്പാനിഷ് ചിത്രം തന്ന അതെ ഞെട്ടൽ ഇവിടെയും എന്നിക് കിട്ടി...

വിക്രം വാസുദേവ്‌ ആയി അദിവി ശേഷ് എത്തിയ ചിത്രത്തിൽ സമീറ ആയി Regina Cassandra യും Vinay Varma എന്നാ കഥാപാത്രം ആയി Murali Sharma യും എത്തി.. ഇവരെ കൂടാതെ Naveen Chandra, Nihal Kodhaty, Pavitra Lokesh എന്നിവർ ആണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്..

 V N V Ramesh Kumar യുടെ വരികൾക്ക് Sricharan Pakala ഈണമിട്ട ഇതിലെ ഗാനങ്ങൾ Aditya Music ആണ് വിതരണം നടത്തിയത്... Venkat Ramji ചിത്രത്തിന്റെ തിരക്കഥ രചിച്ചപ്പോൾ Vamsi Patchipulusu ഛായാഗ്രഹണവും, Garry BH എഡിറ്റിംഗും നിർവഹിച്ചു...

PVP Cinema യുടെ ബന്നേറിൽ Pearl V. Potluri, Param V. Potluri, Kavin Anne എന്നിവർ നിർമിച്ച ഈ ചിത്രം ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായവും ബോക്സ്‌ ഓഫീസിൽ മോശമില്ലാത്ത പ്രകടനവും നടത്തി... ഒരു മികച്ച അനുഭവം....

Sunday, September 15, 2019

Super 30(hindi)



Anand Kumar ഇന്റെ ജീവിതത്തെ ആപ്സദമാക്കി Sanjeev Dutta കഥയെഴുതി Vikas Bahl സംവിധാനം ചെയ്ത ഈ ഹിന്ദി biographical ചിത്രത്തിൽ Hrithik Roshan, Mrunal Thakur കൂടാതെ കുറെ കുട്ടികളും ആണ് പ്രധാന കഥാപാത്രങ്ങൾ ആയി എത്തി...

ചിത്രം പറയുന്നത് ആനന്ദ് കുമാർ എന്നാ അധ്യാപകന്റെ കഥയാണ്... നല്ലയൊരു വിദ്യാർത്ഥി ആയ അദ്ദേഹത്തെ അവിടത്തെ ഒരു ലോക്കൽ മിനിസ്റ്റർ സഹായിക്കും എന്ന് പറഞ്ഞു പറ്റിക്കുന്നതും അതിന്റെ വേദനയിൽ നിന്നും അയാൾ തിരിച്ചു കേറാൻ തുടങ്ങുമ്പോൾ അയാളെ അയാൾ വീണ്ടും അദ്ദേഹത്തെ ഇടിച്ചു താഴ്ത്തുന്നു.... ആ വീഴ്ചയിൽ നിന്നും ഉയർത്തു എഴുത്തേൽക്കുന്ന ആനന്ദ് പിന്നീട് എങ്ങനെയാണ് വിശ്വസിച്ചു എത്തുന്ന മുപ്പതു കുട്ടികൾക്ക് ആശ്രയവും വിജയത്തിന്റെ കൈത്താങ്ങും ആകുന്നത് എന്നൊക്കെയാണ് ചിത്രത്തിന്റെ ഇതിവൃത്തം..

ആനന്ദ് കുമാർ ആയി ഹൃതികിന്റെ മികച്ച അഭിയമുഹൂര്തങ്ങളാൽ സമ്പന്നമായ ഈ ചിത്രത്തിൽ സുപ്രിയ ആയി Mrunal Thakur ഉം എത്തി... കുട്ടികൾ ആയി എത്തിയ എല്ലാവരും അവരുടെ ഏറ്റവും മികച്ച അഭിനയം കാഴ്ചവെച്ചപ്പോൾ ഇവരെ കൂടാതെ Pankaj Tripathi ദേവരാജ എന്നാ വില്ലൻ കഥാപാത്ര ആയും  ഇവരെ കൂടാതെ Virendra Saxena, Amit Sadh, Nandish Singh എന്നിങ്ങനെ വലിയൊരു താരനിര ചിത്രത്തിൽ ഉണ്ട്....

Amitabh Bhattacharya യുടെ വരികൾക്ക് Ajay Atul ഈണമിട്ട ഇതിലെ ഗാനങ്ങൾ Zee Music Company ആണ് വിതരണം നടത്തിയത്.. എല്ലാ ഗാനങ്ങളും ഒരു നല്ല അനുഭവം ആയിരുന്നു...
Phantom Films, Nadiadwala Grandson Entertainment, Reliance Entertainment, HRX Films എന്നിവരുടെ ബന്നേറിൽ Phantom Films, Nadiadwala Grandson Entertainment, Reliance Entertainment എന്നിവർ നിർമിച്ച ഈ ചിത്രം Reliance Entertainment, PVR Pictures ആണ് വിതരണം നടത്തിയത്...

ക്രിട്ടിസിന്റെ ഇടയിൽ മിക്സഡ് റിവ്യൂ നേടിയ ഈ ചിത്രം ബോക്സ്‌ ഓഫീസിൽ അതിഗംഭീര പ്രകടനം നടത്തി... ഈ വർഷത്തെ ten highest grossing Bollywood ആയ ഈ ചിത്രം ഈ വർഷം ഞാൻ കണ്ട മികച്ച ചിത്രങ്ങളിൽ ആദ്യ സ്ഥാനത് ഉണ്ടാകും...

Oh baby(telugu/tamil)


"പൊളി പൊളി പോ പൊളി...
അടുത്ത കാലത്ത് ഒരു ചിത്രം കണ്ടിട്ട് ഇത്രെയും ചിരിച്ചിട്ടില്ല..  സാമന്തയുടെ ഒന്നന്നര പെർഫോമൻസ് 😘😘😘"

Miss Granny എന്നാ കൊറിയൻ ചിത്രത്തിൽ നിന്നും പ്രേരണ ഉൾക്കൊണ്ട്‌ Lakshmi Bhupala യുടെ തിരക്കഥയ്ക് B. V. Nandini Reddy സംവിധാനം ചെയ്ത ഈ തെലുഗു fantasy comedy ചിത്രത്തിൽ സാമന്ത സ്വാതി എന്നാ കഥാപാത്രം ആയി എത്തി...

 ചിത്രം പറയുന്നത് സാവിത്രി എന്നാ എഴുപത്കാരിയുടെ കഥയാണ്..  തന്റെ വീട്ടിൽ എന്നും പ്രശങ്ങൾ ആയി കഴിഞ്ഞിരുന്ന അവര്ക് ഒരിക്കൽ ദൈവത്തിന്റെ ദർശനം ലഭിക്കുകയും അങ്ങനെ അവർ എഴുപത്തിൽ നിന്നും ഇരുപത്തിനാലുകാരിയായി മാറുന്നതോട് നടക്കുന്ന അതി രസകരമായ സംഭവങ്ങൾ ആണ് ചിത്രത്തിന്റെ ആധാരം..

സാവിത്രി / ബേബി ആയി ലക്ഷ്മി/സാമന്ത എത്തിയ ചിത്രത്തിൽ  ദൈവം ആയി ജഗദ്‌പതി ബാബുവും, ബേബിയുടെ സുഹൃത് ആയ ചാന്തി ആയി Rajendra Prasad /നാഗചൈതന്യയും  എത്തി.. ഇവരെ കൂടാതെ പ്രഗതി, നാഗ ശൗര്യ, രമേശ്‌ രോ എന്നിവരും മറ്റു കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉണ്ട്..

Lakshmi Bhupala, Bhaskarabhatla എന്നിവരുടെ വരികൾക്ക് Mickey J. Meyer ആണ് ചിത്രത്തിലെ ഗാനങ്ങൾക് ഈണമിട്ടത്.. ഇതിലെ ഓ ബേബി, ആകാശം എന്ന് തുടങ്ങുന്ന ഗാനം വളരെ ഇഷ്ടമായി.. Aditya Music ഗാനങ്ങൾ വിതരണം നടത്തി...

Richard Prasad ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് Junaid Siddique ഉം നിർവഹിച്ചു... Suresh Productions, People's Media Factory, Guru Films, Kross Pictures എന്നിവരുടെ ബന്നേറിൽ D. Suresh Babu, Sunitha Tati, T.G.Vishwa Prasad, Hyunwoo Thomas Kim എന്നിവർ നിർമിച്ച ഈ ചിത്രം peoples media factory ആണ് വിതരണം നടത്തിയത്...

ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ചിത്രം ബോക്സ്‌ ഓഫീസിലും മികച്ച പ്രകടനം നടത്തി... ഒരു മികച അനുഭവം... കാണാൻ മറക്കേണ്ട

Irupathionnam nootandu



"ഇതാ ഈ സഖാക്കന്മാരോട് സംസാരിച്ചാൽ ഉള്ള കുഴപ്പം.. മൊത്തം കൺഫ്യൂഷൻ ആക്കി കളയും.. ഒരു സഖാവ് രാമനുണ്ണി ഉണ്ട്.. അയാൾ എങ്ങാനും ആണെങ്കിൽ നമ്മളെ കുളിപ്പിച്ചു കിടത്തിയേനെ.. "

അരുൺ ഗോപി കഥയെഴുതി സംവിധാനം ചെയ്ത ഈ മലയാളം അഡ്വെഞ്ചർ കോമഡി റൊമാൻസ് ചിത്രത്തിൽ പ്രണവ് മോഹൻലാൽ, സായ് ഡേവിസ്, ഹരീഷ് രാജ് കൂടാതെ ഗോകുൽ സുരേഷ്, ഇന്നോസ്ന്റ്, കൂടാതെ സ്വയം സംവിധായകനും cameo റോളിളും എത്തുന്നുണ്ട്..

ചിത്രം പറയുന്നത് അപ്പുവിന്റെ കഥയാണ്.. ഗോവയിൽ ബാബായുടെ മകനായി ജനിച്ചു വളർന്ന അവന്റെ ജീവിതത്തിൽ സായ എന്നാ പെൺകുട്ടിയുടെ കടന്നുവരവ് അവനിൽ അവളോട് സ്നേഹം ഉളവാക്കുന്നു  ...ഇഷ്ടത്തിൽ ആയെങ്കിലും പെട്ടന്ന് ഒരുദിനം ആരോടും പറയാതെ അവൾ അവനെ വിട്ടു പോകുന്നത്തുണ് പിന്നീട് അവളെ തേടി അപ്പു കേരളത്തിലേക്ക്  വരുന്നതും ആണ് കഥാസാരം...

അപ്പു ആയി പ്രണവ് മോഹൻലാൽ എന്തൊക്കയോ ചെയ്തു വച്ചപ്പോൾ പ്രകടനത്തിൽ ഇഷ്ടമായത് മനോജ്‌ ഏട്ടന്റെ ബാബുവും ഹരീഷ് രാജിന്റെ dvsp സേവ്യർ എന്നാ വില്ലൻ വേഷവും മാത്രം.. സായ് ഡേവിഡ്ഇന്റെ സായ് എന്നാ വേഷം കോമഡി ആയി തോന്നിയപ്പോൾ ഇവരെ കൂടാതെ ബിജുക്കുട്ടൻ, സിദ്ദിഖ് ഇക്ക, ധർമജൻ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങൾ ആയി എത്തി...

Abinandhan Ramanujam ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് Vivek Harshan ഉം ആക്ഷൻ Peter Hein ഉം കൈകാര്യം ചെയ്തു.... ഗോപി സുന്ദർ ആണ് സംഗീതം... Mulakuppadam Films ഇന്റെ ബന്നേറിൽ Tomichan Mulakuppadam നിർമിച്ച ഈ ചിത്രം Mulakuppadam Release ആണ് വിതരണം നടത്തിയത്...വേണമെങ്കിൽ വെറുതെ നേരമ്പോക്കിന് കാണാം

Saturday, September 14, 2019

Demon (Polish)



Marcin Wrona, Pawel Maslona എന്നിവർ ചേർന്നു കഥയും തിരക്കഥയും രചിച്ച ഈ പോളിഷ് horror ചിത്രം തിരക്കഥാകൃത്തുകളിൽ ഒരാളായ Marcin Wrona ആണ് സംവിധാനം ചെയ്തത്...

ഒരു ക്ലാസ്സിക്‌ ഡെബിക് കഥയുടെ ദൃശ്യാവിഷ്‌കാരം ആയ ഈ ചിത്രം നടക്കുന്നത് ഒരു കല്യാണ വീട്ടിൽ ആണ്.... അവിടെ നമ്മൾ Piotr-Zaneta ദമ്പതികളെ പരിചയപ്പെടുന്നു.. കല്യാണം കഴിഞ്ഞു അവർ Zaneta യുടെ മുത്തച്ഛന്റെ പഴവീട്ടിലേക് മാറുന്നു... പക്ഷെ കല്യാണത്തിന് കുറച്ചു മുൻപ്  അവിടെ വച്ചു എന്തിനോ വേണ്ടി അവിടത്തെ മൈതാനം കിളക്കാൻ തുടങ്ങുന്ന Piotr പെട്ടന് അവിടെ ഒരാളുടെ അസ്ഥി കാണുകയും അതോടെ അവൻ ഹന എന്നാ പെൺകുട്ടിയെ കാണാൻ തുടങ്ങുകയും ചെയ്യുനത്തോടെ നടക്കുന്ന സംഭവവികാസങ്ങൾ ആണ് ചിത്രത്തിന്റെ ഇതിവൃത്തം...

Piotr ആയി Itay Tiran എത്തിയ ചിത്രത്തിൽ Zaneta ആയി Agnieszka Zulewska യും എത്തി.. ഇവരെ കൂടാതെ Tomasz Schuchardt, Andrzej Grabowski, Tomasz Zietek എന്നിവരും മറ്റു കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉണ്ട്...

Pawel Flis ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് Piotr Kmiecik ഉം സംഗീതം Marcin Macuk
Krzysztof Penderecki എന്നിവരും ചേർന്നാണ് നിർവഹിച്ചത്.. Lava Films, Wajda Studio, Silesia Film, Israel Film Fund, Transfax Film Productions, Kraków, Małopolska Kraków Region, Krakow Regional Film Fund, Chimney, Telewizja Polska, Polish Film Institute, Magnet Man Film, The Orchard എന്നിവരുടെ ബന്നേറിൽ Marcin Wrona, Olga Szymanska, Zuzanna Hencz എന്നിവർ ചേർന്നു നിർമിച്ച ഈ ചിത്രം The Orchard ആണ് വിതരണം നടത്തിയത്...

2015 Toronto International Film Festival യിൽ നിറകൈയടിയോടെ പ്രദര്ശിപ്പിക്കപ്പെട്ട ഈ ചിത്രം ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായവും ബോക്സ്‌ ഓഫീസിൽ നല്ല പ്രകടനവും നടത്തി... Gdynia film festival യില്നിടെ ഇതിന്റെ സംവിധായകൻ ആത്മഹത്യ ചെയ്തത്  വാർത്ത പ്രാധാന്യം നേടിയിരുന്നു... ഹോർറോർ ചിത്രങ്ങൾ കാണാൻ ഇഷ്ടമുള്ളവർക് ഒന്ന് കണ്ടു നോകാം.. ഒരു നല്ല അനുഭവം...

Thamaasha




"മനസ് നിറച് ഈ ചിന്നുവും പിന്നെ ശ്രീനിവാസൻ മാഷും "

Raj B. Shetty യുടെ കണ്ണാട ചിത്രം Ondu Motteya Kathe യുടെ മലയാളം റീമാകെ ആയ ഈ മലയാളം ഡ്രാമ Ashraf Hamza ആണ് തിരക്കഥയും സംവിധാനവും നിർവഹിച്ചത്....

നമ്മുടെ ജീവിതത്തിൽ ബാക്കിയുള്ളവർ എന്തെങ്കിലും കുറവുണ്ട് എന്ന് പറയുമ്പോൾ ഇനി വെറുതെ ഈ ഒരു ചിത്രം കണ്ടാ മതി... അത് വെറും അവരുടെ അസൂയ ആണ് എന്നും ഇതാണ് നമ്മുക്ക് ഊർജം എന്ന് മനസിലാകും...

ചിത്രം പറയുന്നത് ശ്രീനിവാസൻ മാഷുടെ കഥയാണ്.. തന്റെ മൊട്ട തല കാരണം ഒരു കല്യാണം വെറും സ്വപ്നം ആയി ബാക്കി നിൽക്കുന്ന അദേഹത്തിന്റെ ജീവിതം എല്ലാർക്കും ഒരു കോമഡി ആണ്... പല പേരും കല്യാണം എന്നാ പേരിൽ അദേഹത്തിതെ ഒഴിവാക്കിയപ്പോൾ അയാളുടെ ജീവിതത്തിൽ എത്തുന്ന ചിന്നു എന്നാ പെൺകുട്ടി അയാളുടെ സപ്പോർട്ട് ആകുന്നതും അതിലുടെ ജീവിതത്തോട് പൊരുതാൻ അദ്ദേഹം തീരുമാനിക്കുന്നതും ആണ് കഥാസാരം...

ചിന്നു ആയി Chinnu Chandhini ആയി എത്തിയ ചിത്രത്തിൽ ശ്രീനി ആയി വിനയ് ഫോർട്ടും ബബിത എന്നാ മറ്റൊരു പ്രധാന കഥാപാത്രത്തെ ദിവ്യ പ്രഭയും അവതരിപ്പിച്ചു.. ഇവരെ കൂടാതെ Grace Antony, Arun Kurian, John Clarinet എന്നിങ്ങനെ വലിയൊരു താരനിരയും ചിത്രത്തിൽ ഉണ്ട്...

Happy Hours Entertainment ഇന്റെ ബന്നേറിൽ Rex Vijayan, Shahabaz Aman എന്നിവർ ഈണമിട്ട ഇതിലെ ഗാനങ്ങൾ Muhsin Parari ആണ് എഴുതിയത്... Sameer Thahir ഛായാഗ്രഹണവും Shafique Mohamed Ali എഡിറ്റിംഗും നിർവഹിച്ചു..

Happy Hours Entertainment ഇന്റെ ബന്നേറിൽ Sameer Thahir, Shyju Khalid, Lijo Jose Pellissery, Chemban Vinod Jose എന്നിവർ നിർമിച്ച ഈ ചിത്രം ക്രിട്ടിസിന്റെ ഇടയിൽ മികച അഭിപ്രായവും ബോക്സ്‌ ഓഫീസിൽ നല്ല പ്രകടനവും നടത്തി.... ഒരു നല്ല പൂപോലത്തെ അനുഭവം...

Friday, September 13, 2019

Mohra(hindi)



"തു ചീസ് ബഡി ഹേയ് മസ്ത മസ്ത തു ചീസ് ബഡി ഹേയ് മസ്ത"

90's ജനിച്ച എല്ലാ ആൺകുട്ടികളും ഒരു വട്ടം എങ്കിലും മൂളിട്ടുണ്ടാകും ഈ ഗാനം.. Shabbir Boxwala, Rajiv Rai എന്നിവരുടെ കഥയ്ക്കും തിരക്കഥയ്ക്കും ഇതിലെ ഒരാൾ ആയ രാജീവ് റായ് സംവിധാനം ചെയ്ത ഈ ഹിന്ദി ആക്ഷൻ ത്രില്ലെർ ചിത്രത്തിൽ Naseeruddin Shah, Akshay Kumar, Suniel Shetty, Raveena Tandon എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി...

ചിത്രം പറയുന്നത് വിശാൽ അഗ്നിഹോത്രിയുടെ കഥയാണ്... തന്റെ അനിയത്തിയെ ക്രൂരമായി പിച്ചിച്ചീന്തിയ നാല്‌ പേരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ പറ്റാത്ത അദ്ദേഹത്തിന് തന്റെ ഭാര്യയേയും അവർ കാരണം നഷ്ടപ്പെടുമ്പോൾ അദ്ദേഹം അവരെ വകവരുത്തുന്നു... അതിനിടെ റോമാ സിംഗ് എന്നാ ഒരു ജേര്ണലിസ്ന്റെ വരവ് വിശാലിനെ ആ കാരാഗ്രഹ വാസത്തിൽ നിന്നും രക്ഷിക്കുകയും അദ്ദേഹത്തെ ജിൻഡാൽ എന്നാ ഒരു വലിയ മുതലാളിയുടെ കയ്യാൽ ആകാൻ കാരണം ആകുകയും ചെയ്യുന്നു.. പക്ഷെ പോലീസ് ഇൻസ്‌പെക്ടർ അമർ സസ്‌സേനയുടെ വരവ് വിശാലിന് ജിൻഡാലിനെ പറ്റി കൂടുതൽ അറിയാൻ കാരണമാകുകയും പിന്നീട് നടക്കുന്ന സംഭവങ്ങളും ആണ് ചിത്രത്തിന്റെ ഇതിവൃത്തം..

Vishal Agnihotri ആയി Sunil Shetty എത്തിയ ചിത്രത്തിൽ Roma Singh ആയി Raveena Tandon ഉം പോലീസ് ഇൻസ്‌പെക്ടർ Amar Saxena ആയി akshay kumar ഉം എത്തി.. Jindal എന്നാ വില്ലൻ കഥാപാത്രം Naseeruddin Shah ചെയ്തപ്പോൾ Paresh Rawal ഇന്റെ Inspector Sahoo ഉം Gulshan Grover, Raza Murad എന്നിവരുടെ Tyson, Jibran എന്നി കഥാപാത്രങ്ങളും ചിത്രത്തിന്റെ ഹൈലൈറ് ആണ്...

Indeevar, Anand Bakshi എന്നിവരുടെ വരികൾക്ക് Viju Shah ഈണമിട്ട ഇതിലെ ഗാനങ്ങൾ ആ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകൾ ആയിരുന്നു.. ഇതിലെ Tu Cheez Badi Hai Mast Mast, Tip Tip Barsa Paani, Na Kajre Ki Dhar എന്നി ഗാനങ്ങൽ ഇന്നും എന്റെ ഇഷ്ടഗാനങ്ങളിൽ ആദ്യ സ്ഥാനങ്ങളിൽ ഒന്ന് ആണ്.. ആ വർഷത്തെ ഏറ്റവും വലിയ രണ്ടാമത്തെ Bollywood soundtrack ആയിരുന്നു ഇത്...

Damodar Naidu ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് സംവിധായകൻ Rajiv Rai തന്നെ ആയിരുന്നു... trimurti films ഇന്റെ ബന്നേറിൽ ഗുൽഷൻ റായ് നിർമിച്ച ഈ ചിത്രം Trimurti Films Pvt. Ltd. ആണ് വിതരണം നടത്തിയത്.. 1995 യിലെ ഒൻപതു ഫിൽംഫൈർ നോമിനേഷൻ ലഭിച്ച ഈ ചിത്രം ക്രറ്റിക്സിന്റെ ഇടയിലും ബോക്സ്‌ ഓഫീസിലും വലിയ വിജയം ആകുകയും ചെയ്തു.... ഒരു മികച്ച അനുഭവം...

Fight club(english)



"It's called a changeover. The movie goes on and nobody in the audience has any idea"

Chuck Palahniuk ഇന്റെ Fight Club എന്നാ പുസ്തകതെ ആസ്പദമാക്കി Jim Uhls ഇന്റെ തിരക്കഥക് David Fincher സംവിധാനം ചെയ്ത ഈ ഡ്രാമ ആക്ഷൻ ത്രില്ലെർ ചിത്രത്തിൽ Brad Pitt, Edward Norton, Helena Bonham Carter എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചു...

ചിത്രം പറയുന്നത് ഒരു പേരില്ല ആളുടെ കഥയാണ്...തന്റെ ജോലിയിളും ബാക്കി കാര്യങ്ങളിലും ഒരിക്കലും സന്തുഷ്ടനല്ലാത്ത അദ്ദേഹത്തെ ഉറക്കമില്ലായിമ്മ വല്ലാതെ അലട്ടുന്നുണ്ട്.. അതിനിടെ പല പ്രശ്ങ്ങളിൽ പെടുന്ന അദ്ദേഹത്തിന് Tyler Durden എന്നാ സോപ്പ് വിതരണകാരനെ കണ്ടുമുട്ടുന്നതോടെ അദേഹത്തിന്റെ ജീവിതത്തിൽ നടക്കുന്ന മാറ്റങ്ങളും അവർ തുടങ്ങുന്ന fight club ഉം അവരുടെ സീക്രെട് മിഷൻ Project Mayhem യിലും നടക്കുന്ന സംഭവങ്ങൾ ആണ് ചിത്രത്തിന്റെ ഇതിവൃത്തം...

Tyler Durden ആയി brad piett എത്തിയ ചിത്രത്തിൽ പേരില്ല കഥാപാത്രം ആയ narrator ആയി Edward Norton ഉം Marla Singer എന്നാ narrotor യുടെ ഓപ്പോസിറ്റ ആയി Helena Bonham Carter ഉം എത്തി... ഇവരെ കൂടാതെ Meat Loaf, Jared Leto, Zach Grenier എന്നിവർ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചു..

The Dust Brothers സംഗീതം നിർവഹിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം Jeff Cronenweth ഉം എഡിറ്റിംഗ് James Haygood ഉം നിർവഹിച്ചു... Fox 2000 Pictures, Regency Enterprises, Linson Films എന്നിവരുടെ ബന്നേറിൽ Art Linson, Ceán Chaffin,  Ross Grayson Bell എന്നിവർ നിർമിച്ച ഈ ചിത്രം 20th Century Fox ആണ് വിതരണം നടത്തിയത്....

56th Venice International Film Festival യിൽ ആദ്യ പ്രദർശനം നടത്തിയ ഈ ചിത്രത്തിനു 2000യിലെ Academy Award for Best Sound Editing ഇന് നോമിനേഷൻ ലഭിച്ചു.. അതുപോലെ Empire Award യിലെ മികച്ച നടിയായി Helena Bonham Carter ഈ ചിത്രത്തിലൂടെ തിരഞ്ഞെടുക്കപെട്ടപ്പോൾ Online Film Critics Society യിലെ Best Film, Best Director, Best Actor (Norton), Best Editing,  Best Adapted Screenplay (Uhls) എന്നി നോമിനേഷൻസും BRIT Award യിൽ ഇതിന്റെ ഗാനങ്ങൾ നോമിനേറ്റ് ചെയ്യപ്പെടുകയും ചെയ്തു...

 1999 യിലെ ഏറ്റവും മികച്ച പത്തു ചിത്രങ്ങൾ ഒന്നായി തിരഞ്ഞെടുക്കപ്പെട്ട ഈ ചിത്രം ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയെങ്കിലും ബോക്സ്‌ ഓഫീസിൽ വലിയ വിജയം ആയില്ല... എന്നിരുന്നാലും ഇപ്പോൾ ഈ ചിത്രം ലോകത്തിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു.. ക്ലൈമാക്സ്‌ ശെരിക്കും ഞെട്ടി.. ഒരു അതിഗംഭീര അനുഭവം

Thursday, September 12, 2019

Taxi driver (english)


Paul Schrader യുടെ കഥയ്ക്കും തിരക്കഥയ്ക്കും Martin Scorsese സംവിധാനം ചെയ്ത ഈ അമേരിക്കൻ neo-noir psychological thriller ക്രൈം ഡ്രാമ ചിത്രം Travis Bickle എന്നാ ടാക്സി ഡ്രൈവറുടെ ജീവിതത്തിലൂടെ സഞ്ചരിക്കുന്നു...

വിയറ്റ്നാം യുദ്ധത്തിനിടെ ചില പ്രശ്നങ്ങൾ കാരണം അവിടെന്നു honorably ഡിസ്ചാർജ് എടുക്കുന്ന ട്രാവിസ് അതിനപ്പുറം ന്യൂയോർക് നഗരത്തിൽ ഒരു ടാക്സി ഓടിക്കാൻ തുടങ്ങുന്നു.... chronic insomnia അലട്ടുണ്ടെങ്കിലും അദ്ദേഹം രാത്രി ജോലി ചെയ്തു ജീവിക്കുന്ന അദേഹത്തിന്റെ ജീവിതത്തിലേക്ക് അവിടത്തെ പ്രസിഡന്റ്‌ സ്ഥാനാർത്ഥിയും ഒരു ചെറുപ്പക്കാരി വേശ്യയും വരുന്നതോട് കുടി അദേഹത്തിന്റെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങൾ ആണ് ചിത്രത്തിന്റെ ആധാരം....

Travis Bickle ആയി Robert De Niro എത്തിയ ചിത്രത്തിൽ Iris "Easy" Steensma എന്നാ വേശ്യ ആയി Jodie Foster ഉം, Charles Palantine എന്നാ പ്രസിഡന്റ്‌ ക്യാൻഡിഡേറ്റ് ആയി Leonard Harris യും എത്തി... ഇവരെ കൂടാതെ Cybill Shepherd, Harvey Keitel, Albert Brooks എന്നിങ്ങനെ വലിയൊരു താരനിര ചിത്രത്തിൽ ഉണ്ട്..

Bernard Herrmann സംഗീതം നിർവഹിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം Michael Chapman ഉം എഡിറ്റിങ് Marcia Lucas, Tom Rolf, Melvin Shapiro എന്നിവരും ചേർന്നു നിർവഹിച്ചു... Bill/Phillips Productions, Italo/Judeo Productions എന്നിവരുടെ ബന്നേറിൽ Julia Phillips, Michael Phillips എന്നിവർ നിർമിച്ച ഈ ചിത്രം Columbia Pictures ആണ് വിതരണം നടത്തിയത്....

ക്രിട്ടിസിന്റെ ഇടയിൽ അതിഗംഭീര അഭിപ്രായം നേടിയ ചിത്രം ബോക്സ്‌ ഓഫീസിലും മികച്ച പ്രകടനം നടത്തി... 1976യിലെ 17th-highest-grossing film ആയ ഈ ചിത്രത്തെ തേടി നാല്‌ Academy Awards നോമിനേഷനും 1976 Cannes Film Festival യിലെ Palme d'Or അവാർഡും നേടി... ലോകത്തിലെ മികച്ച 100 സിനിമകളിൽ ഒന്നായി തിരഞ്ഞെടുക്കപ്പെട്ട ഈ ചിത്രം 1994യിൽ National Film Registry അവരുടെ പ്രെസെർവഷൻ സിനിമകിൽ എടുത്തു വച്ചിട്ടുണ്ട്.. ഇതുകൂടാതെ 2012യിൽ നടന്ന Sight & Sound പൊള്ളിൽ 31st-best film ആയും directors' poll യിൽ fifth-greatest film of all time ആയും തിരഞ്ഞെടുക്കപെട്ടു... ഒരു സിനിമപ്രേമി തീർച്ചയായും കാണേണ്ട ചിത്രം... ഒരു  മികച്ച അനുഭവം....

Wednesday, September 11, 2019

Vettam



"വഴിയിൽ വച് ഒരു മഴയത് എന്റെ കുടകീഴിലേക്ക് ഓടി കേറിയ ഒരാളാ താൻ.. മഴ തീർന്നപ്പോ ഓക്കേ ബൈ താങ്ക്സ് എന്നൊക്കെ പറഞ്ഞു ഒറ്റ പോകാ അല്ലെടോ?
Hmm കൊള്ളാലോ ഉപമ? കവിതയോ സാഹിത്യമോ?
ഏഹ് പണ്ടാരോ പാടി കേട്ട ഒരു പാട്ടാ.. തന്റെ വർത്താനം കേട്ടപ്പോ ഓർത്തുപോയി..
ഏഹ് എങ്ങനെ എങ്ങനെ എങ്ങനെ..കേകട്ടെ കേകട്ടെ... "

അമേരിക്കൻ ചിത്രം ഫ്രഞ്ച് കിസ്സിൽ നിന്നും പ്രേരണ ഉൾക്കൊണ്ട്‌ പ്രിയദർശൻ കഥയെഴുതി സംവിധാനം ചെയ്ത ഈ മലയാളം screwball comedy ചിത്രത്തിന്റെ തിരക്കഥ സംവിധായകാനും Udayakrishna-Siby K. Thomas ജോഡികളും ഒന്നിച്ചു ആണ് രചിരികുനത്..

ഒരു കള്ളൻ ആയ ഗോപിയുടെ കഥയാണ് ചിത്രം പറയുന്നത്.. ഒരു യാത്രയിൽ വച്ചു ഒരു പോലീസ് ഓഫീസർ ഗോപിയെ ഒരു വിലപിടിപ്പുള്ള ചെയിനുമായി കാണാൻ ഇടയാകുമ്പോൾ തന്റെ കൂടെ യാത്ര ചെയ്ത വീണയുടെ ബാഗിലേക് ആ ചെയിൻ മാറ്റുന്ന ഗോപിക് പക്ഷെ അത് നഷ്ടപ്പെടുന്നതും പക്ഷെ തന്നെ സഹായിച്ചാൽ ആ ചെയിൻ തിരിച്ചു തരാം എന്ന് വീണ പറയുമ്പോൾ അവളെ സഹായിക്കാൻ അയാൾ ഇറങ്ങിപുറപ്പെടുന്നതാണ് കഥാ സാരം...

ഗോപി ആയി ദിലീപ്ഏട്ടൻ എത്തിയ ഈ ചിത്രത്തിൽ വീണ ആയി ഭാവന പാനിയും, പോലീസ് ഓഫീസർ ആയി രാധ രവിയും എത്തി.. മണി എന്നാ ഗോപിയുടെ സുഹൃത് ആയി മണി ചേട്ടൻ വേഷമിട്ടപ്പോൾ  ഇന്നസെന്റ്,  ജനാർദ്ദനൻ, ജഗതി ചേട്ടൻ, ഹനീഫ് ഇക്ക, സുകുമാരി അമ്മ, നെടുമുടി ചേട്ടൻ എന്നിങ്ങനെ വലിയൊരു സപ്പോർട്ടിങ് കാസ്റ് ചിത്രത്തിന്റെ ഹൈലൈറ് ആയി ചിത്രത്തിൽ ഉണ്ട്..

ഒരു രണ്ടു സിനിമയിൽ  ഉൾകൊള്ളിക്കാൻ പറ്റുന്ന കോമഡിയുള്ള
 ഈ ചിത്രത്തിന്റെ ഛായാഗ്രഹണം N. K. Ekambaram ഉം എഡിറ്റിംഗ് N. Gopalakrishnan, Arun Kumar Aravind എന്നിവർ ചേർന്നാണ് നിർവഹിച്ചത് ... Rajeev Alunkal, B.R. Prasad, Nadirsha, എന്നിവരുടെ വരികൾക്ക് Berny Ignatius ഈണമിട്ട ഇതിലെ എല്ലാ ഗാനങ്ങളും ഇപ്പോളും കേട്ടാൽ കൊതിമാറാത്തവയാണ്..  പ്രത്യേകിച്ച് - ഒരു കാതിലോല, മഴത്തുള്ളികൾ, എന്നി ഗാനങ്ങൾ... S. P. Venkatesh ആണ് ചിത്രത്തിന്റെ സംഗീതം നിർവഹിച്ചത്...

Revathy Kalamandhir ഇന്റെ ബന്നേറിൽ നടി മേനക നിർമിച്ച ഈ ചിത്രം Swargachitra Release ആണ് വിതരണം നടത്തിയത്.. ക്രിട്ടിസിന്റെ ഇടയിൽ mixed റിവ്യൂ നേടിയ ചിത്രം ബോക്സ്‌ ഓഫീസിൽ ശോഭിച്ചില്ല... പക്ഷെ പിന്നീട് ടി വിയിൽ വന്നപ്പോൾ മറ്റു പല  ചിത്രങ്ങളെയും പോലെ ഞാൻ അടക്കം ഉള്ള ഒരു വലിയ വിഭാഗം ആൾകാർ ഈ ചിത്രത്തിന്റെ ഫാൻസ്‌ ആയി മാറി...ഹിന്ദിയിൽ പ്രിയൻ തന്നെ തന്റെ de dana dan എന്നാ ചിത്രത്തിലേക്ക് ഇതിലെ പല കോമഡികളും പറിച്ചു നട്ടിട്ടുണ്ട്... ഇപ്പോളും സമയം കിട്ടുമ്പോൾ കാണുന്ന എന്റെ പ്രിയ ചിത്രങ്ങളിൽ ഒന്ന്..

Monday, September 9, 2019

Incident in a ghostland(english)



Pascal Laugier കഥയെഴുതി സംവിധാനം ചെയ്‌ത ഈ psychological horror ത്രില്ലെർ ചിത്രം പറയുന്നത് ഒരു Pauline ഉം അവരുടെ മക്കളുടെയും കഥയാണ്...

തന്റെ മക്കൾക്കൊപ്പം അവരുടെ തറവാട് വീട്ടിലേക് ചേക്കേറുന്ന പോളിനെ ഒരു തടിയനും ഒരു അസാധാരണ ശക്തിയുള്ള ഒരു സ്ത്രീയും അവരെ ആക്രമിക്കുന്നു.. അവിടെ നിന്നും എങ്ങനെയൊക്കയോ രക്ഷപെടുന്ന അവരിൽ ഒരാൾ ആയ ബേത് പിന്നീട് വർഷങ്ങൾക് ശേഷം ഒരു എഴുത്തുകാരി ആകുന്നതും അവർ എഴുതിയ "Incident in a ghostland" എന്നാ പുസ്തകത്തിലൂടെ തന്റെ കഥ പറയാൻ തുടങ്ങുമ്പോൾ അനിയത്തി വേരയുടെ കാൾ വരികയും അങ്ങനെ അവൾ തന്റെ വീട്ടിലേക്ക് തിരിച്ചു ചെല്ലുന്നതും അവിടെ നടക്കുന്ന സംഭവങ്ങളും ആണ് കഥാസാരം...

ബേത്ത് എന്നാ Elizabeth "Beth" Keller ആയി Crystal Reed എത്തിയ ചിത്രത്തിൽ വേറ ആയി Anastasia Phillips ഉം pauline ആയി Mylène Farmer ഉം എത്തി... ഇവരെ കൂടാതെ Kevin Power, Rob Archer, Adam Hurtig എന്നിവർ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചു..

Todd Bryanton സംഗീതം നൽകിയ ചിത്രത്തിന്റെ എഡിറ്റിംഗ് ദേവ് സിംഗ് ഉം ഛായാഗ്രഹണം Danny Nowak ഉം നിർവഹിച്ചു... 5656 Films, Mars Films, Logical Pictures, Inferno Pictures, Highwire Pictures, Kinology, Radar Films[2] എന്നിവരുടെ ബന്നേറിൽ Clément Miserez, Jean-Charles Levy, Matthieu Warter, Nicolas Manuel, Ian Dimerman, Scott Kennedy, Sami Tesfazghi, എന്നിവർ നിർമിച്ച ഈ ചിത്രം Festival international du film fantastique de Gérardmer യിൽ മൂന്ന് അവാർഡുകൾ വാങ്ങുകയും ചെയ്തു... ഒരു വട്ടം കണ്ടിരിക്കാം

Sunday, September 8, 2019

And the oscar goes to



"ഒരു സംവിധായകന്റെ സ്വന്തം കഥ ഒരു താൻ തന്നെ സിനിമ ആകുമ്പോൾ ഇതിലും മികച്ചതാക്കാൻ പറ്റും എന്ന് തോന്നുന്നില്ല"

സലിം അഹമ്മദ് എന്നാ സംവിധായകൻ മലയാളികൾക്ക് പ്രിയനായത് ആദാമിന്റെ മകൻ അബു എന്നാ മികച്ച ചിത്രത്തിലൂടെയാണ്... പിന്നീട് രണ്ടു ചിത്രങ്ങൾ സംവിധാനം ചെയ്തപ്പോൾ അദേഹത്തിന്റെ റേഞ്ച് നമ്മുക്ക് മനസ്സിലാവുകയും പിന്നീട് അതുപോലെ വർഷങ്ങൾക് ശേഷം സ്വന്തം കഥ ഒരു സിനിമ ആക്കിയപ്പോൾ തന്റെ ജീവിതത്തിന്റെ ഏറ്റവും മികച്ച രീതിയിൽ തന്നെ എടുത്തു നമ്മളെ കാണിക്കുകയും ചെയ്തു...

Salim Ahamed കഥ എഴുതി സംവിധാനം ചെയ്ത ഈ മലയാള ഡ്രാമ ചിത്രത്തിൽ ടോവിനോ തോമസ് Issak Ebrahem എന്നാ സംവിധായകൻ ആയി എത്തി... തന്റെ ആദ്യ ചിത്രം തന്നെ ഓസ്കാർ യിൽ എത്തിക്കാൻ പ്രയാസപെടുന്ന ഒരു സംവിധായകന്റെ കഷ്ടപാടുകളും അതിനിടെ അദേഹത്തിന്റെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളിലെക്കും വിരൽ ചൂണ്ടിയാ ചിത്രം ടോവിനോയുടെ മികച്ച അഭിനയമുഹൂർതങ്ങലാൽ സാമ്പന്നമാണ്...

ടോവിനോയെ കൂടാതെ പ്രിൻസ് എന്നാ മറ്റൊരു പ്രധാന കഥാപാത്രം ആയി സിദ്ദിഖ് ഇക്കയും മാറിയ എന്നാ മറ്റൊരു പ്രധാന കഥാപാത്രത്തെ Nikki Rae Hallow യും അവതരിപ്പിച്ചു.. ചിത്ര എന്നാ ഇസയുടെ കാമുകി കഥാപാത്രം അനു സിതാര അവതരിപ്പിച്ചപ്പോൾ ഇവരെ കൂടാതെ സലിം കുമാർ, ലാൽ, ശ്രീനിവാസൻ, അപ്പാനി ശരത്, വിജയരാഘവൻ എന്നിവർ മറ്റു കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉണ്ട്..

Madhu Ambat ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് Vijay Shankar ഉം സംഗീതം Bijibal ഉം നിർവഹിച്ചു... Allens Media, Canadian Movie എന്നിവരുടെ ബന്നേറിൽ Salim Ahamed, Prasanthkumar Chandran, TP Sudheesh എന്നിവർ നിർമിച്ച ഈ ചിത്രം Kalasangham Films ആണ് വിതരണം നടത്തിയത്...

ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ചിത്രം എനിക്കും ഒരു മികച്ച അനുഭവം ആയിരുന്നു... തീർച്ചയായും കാണേണ്ട ഒന്ന്...

Saturday, September 7, 2019

The Super(english)



John J. McLaughlin ഇന്റെ കഥയ്ക്കും തിരക്കഥയ്ക്കും Stephan Rick സംവിധാനം രചിച്ച ഈ ഇംഗ്ലീഷ് ഹോർറോർ ത്രില്ലെർ ചിത്രത്തിൽ Val Kilmer, Patrick Flueger എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചു...

ചിത്രം പറയുന്നത് ഫിലിന്റെ കഥയാണ്... തന്റെ രണ്ട് മക്കൾക്കൊപ്പം ഒരു അപ്പാർട്മെന്റിൽ സൂപ്പറിൻറെൻഡൻറ് ആയി ജോലിക്ക് കേറുന്ന അദേഹത്തിന്റെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളിൽ നിന്നും തുടങ്ങുന്ന ചിത്രം പിന്നീട് അവിടെ നടക്കുന്ന ചില ആൾക്കാരുടെ അപ്രത്യക്ഷത്തിനു കാരണം ആകുന്നതും  അതും ഫില്ലും തമ്മിലുള്ള ബന്ധം മനസിലാകുന്നതോട് നടക്കുന്ന സംഭവങ്ങൾ ആണ് ചിത്രത്തിന്റെ ഇതിവൃത്തം....

Phil Lodge ആയി Patrick Flueger എത്തിയ ചിത്രത്തിൽ  റോസ് എന്നാ ചിത്രത്തിലെ ഒരു മികച്ച കഥാപാത്രം Mattea Marie Conforti എന്നാ കൊച്ചു മിടുക്കി അവതരിപ്പിച്ചു... Walter എന്നാ സഹായി ആയി Val Kilmer എത്തിയപ്പോൾ Louisa Krause, Paul Ben-Victor, Taylor Richardson എന്നിവർ മറ്റു പ്രധാനകഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉണ്ട്...

Jens Grötzschel,  Stefan Schulzki എന്നിവർ സംഗീതം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിങ് Andrew Wesman ഉം ഛായാഗ്രഹണം 
Stefan Ciupek,  Felix Cramer എന്നിവരും ചേർന്നാണ് നിർവഹിച്ചത്... Fortress Features,  Wolf Films എന്നിവരുടെ ബന്നേറിൽ Brett Forbes, Patrick Rizzotti, Tom Thayer, Dick Wolf എന്നിവർ നിർമിച്ച ഈ ചിത്രം Saban Films ആണ് വിതരണം നടത്തിയത്... ക്രിറ്റിക്സിന്റെ ഇടയിലും ബോക്സ്‌ ഓഫീസിളും മോശം അഭിപ്രായവും പ്രകടനവും നടത്തിയ ഈ ചിത്രം ഹോർറോർ ത്രില്ലെർ ചിത്രങ്ങൾ കാണാൻ ആഗ്രഹമുള്ളവർക് ഒന്ന് കണ്ടു നോകാം..

വാൽകഷ്ണം :
ഒരു നല്ല ട്വിസ്റ്റ്‌ ഉണ്ട് അവസാനം.. ശെരിക്കും ഞെട്ടിയത് അതിൽ ആണ്....

Thelma and Louise(english)



Callie Khouri കഥയെഴുതി Ridley Scott സംവിധാനം  ചെയ്ത ഈ American female buddy road  ചിത്രത്തിൽ Geena Davis, Susan Sarandon എന്നിവർ ടൈറ്റിൽ കഥാപാത്രങ്ങൾ ആയി എത്തി...

ഒരു അവധികാലം ആഘോഷിക്കാൻ ഇറങ്ങിപുറപ്പെടുന്ന telma dickson, louise sawyer എന്നിവർക്ക് അവരുടെ ആ യാത്രയിൽ നേരിടേണ്ടി വരുന്ന പ്രശങ്ങൾ ആണ് ചിത്രത്തിന്റെ ഇതിവൃത്തം... തങ്ങളുടെ ഭർത്താക്കൾ നിന്ന് കുറച്ചു ദിവസം രക്ഷ നേടാൻ Arkansas യിൽ നിന്നും മെക്സിക്കോയിലേക് പുറപ്പെടുന്ന അവർക്ക് ഒരു roadhouse ബാറിൽ നിർത്തേണ്ടി വരുന്നതും അവിടെ വച്ചു പരിച്ചയപെടുന്ന ഹർലാൻ എന്നാ അപരിചിൻ തെൽമയോട് മോശമായി പെരുമാറാൻ തുടങ്ങുമ്പോൾ അവിടെ എത്തുന്ന ലൂഇസ് അയാളെ വെടിവെച്ചു ഇടുന്നു... ചിത്രം പിന്നീട് സഞ്ചരിക്കുന്നത് Detective Hal Slocumb എന്നാ പോലീസ് ഓഫീസറുടെ ഈ കൊലപാതക അന്വേഷണവും, ടെൽമ-louise കൂടാതെ അവർ വഴിയിൽ വച്ചു പരിച്ചയപെടുന്ന ജെ ടി എന്നാ ഒരാളും അവരുടെ  യാത്രയുടെയും ആണ്...

Louise Elizabeth Sawyer എന്നാ കഥാപാത്രം ആയി Susan Sarandon Thelma Yvonne Dickinson ആയി Geena Davis എന്നിവർ എത്തിയ ചിത്രത്തിൽ Detective Hal Slocumb എന്നാ കഥാപാത്രം Harvey Keitel ഉം JD എന്നാ മറ്റൊരു പ്രധാനകഥാപാത്രം ആയി Brad Pitt യും എത്തി.. ഇവരെ കൂടാതെ   Michael Madsen, Stephen Tobolowsky, Christopher McDonald എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചു...

1991 Cannes Film Festival യിൽ പ്രദർശിപ്പിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം Adrian Biddle ഉം എഡിറ്റിംഗ് Thom Noble ഉം നിർവഹിച്ചു.. Pathé, Percy Main Productions, Star Partners III Ltd., Metro-Goldwyn-Mayer എന്നിവരുടെ ബന്നേറിൽ Ridley Scott, Mimi Polk Gitlin എന്നിവർ നിർമിച്ച ഈ ചിത്രം Metro-Goldwyn-Mayer ആണ് വിതരണം നടത്തിയത്...

feminist ചിത്രങ്ങൾക് അടിത്തറ ആണ് എന്ന് പറയപ്പെടുന്ന ഈ ചിത്രത്തിനെ 2016 യിൽ Library of Congress National Film Registry യിലേ എന്നും സംരക്ഷിക്കപ്പെടേണ്ട ചിത്രം ആയി തിരഞ്ഞടുത്തു.. ക്രിട്ടിസിന്റെ ഇടയിലും മികച്ച അഭിപ്രായം നേടിയ ചിത്രം ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായവും ബോക്സ്‌ ഓഫീസിൽ മികച്ച വിജയവും ആയി....

6 Academy Award  നേടിയ ഈ ചിത്രത്തിന് Best Original Screenplay അവാർഡും Best Director, Best Actress(രണ്ട് പേരും) എന്നി വിഭാഗങ്ങളിൽ നോമിനേഷനും നേടി... ആ സമയത്തു കുറച്ചു കോൺട്രിവേഴ്സയിൽ പെട്ട ചിത്രം പക്ഷെ ഇപ്പോൾ ഒരു ക്ലാസ്സിക്‌ ആയി കണക്കാക്കപ്പെടുന്നു.. ഒരു മികച്ച അനുഭവം...

വാൽകഷ്ണം :
Thelma: Let's not get caught.
Louise : What're you talking about?
Thelma:Let's keep going
Louise: What do you mean?
Thelma(pointing): GO...
Louise: You Sure?
Thelma: Yeah..do it..
And they drove off with a deep kiss😘😘😘

The Tashkent Files (hindi)



Vivek Agnihotri കഥയെഴുതി സംവിധാനം ചെയ്ത ഈ ഹിന്ദി ത്രില്ലെർ ചിത്രത്തിൽ Naseeruddin Shah, Mithun Chakraborty, Shweta Basu Prasad എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി...

സ്വതത്ര ഭാരതത്തിന്റെ രണ്ടാം പ്രധാനമന്ത്രി ആയ ലാൽ ബഹാദൂർ ശാസ്ത്രിയുടെ മരണവുമായി ബന്ധപെട്ടു നടക്കുന്ന ഒരു ഇൻവെസ്റ്റിഗേഷൻ  ത്രില്ലെർ ആണ് ചിത്രം... ചിത്രം പറയുന്നത് രാഗിണി ഫുലെ എന്നാ ഒരു ഇൻവെസ്റ്റിഗേഷൻ ജേര്ണലിസ്റ്റിന്റെ കഥയാണ്... തന്റെ ജോലിക്ക് ചില പ്രശങ്ങൾ വരുമ്പോൾ ഒരു നല്ല സ്റ്റോറിക് ഇറങിപുറപ്പെടുന്ന രാഗിണിക് ലാൽ ബഹാദൂർ ശാസ്ത്രിയുടെ ഒരു ചെറിയൊരു സ്റ്റോറി കിട്ടുന്നതും അതിൽ വിരൽ ചൂടുന്നത് അദേഹത്തിന്റെ താഷ്കെന്റ് യിലെ മരണം സാധാരണ അല്ലാ എന്ന് മനസിലാകുന്ന രാഗിണി പിന്നീട് അതിന്റെ സത്യം തേടി ഇറങി പുറപ്പെടുന്നതാണ് കഥാസാരം..

ശ്വേതാ ബസു പ്രസാദ് രാഗിണി ഫുലെ എന്നാ  ജേണലിസ്റ് ആയി എത്തിയ ചിത്രത്തിൽ നസീറുദിന് ശാഹ്, പി ർ കെ ആയും മിഥുൻ ചക്രബർഥി ശ്യാം സുന്ദർ തൃപാഠി എന്നാ മറ്റൊരു മികച്ച കഥാപാത്രം ആയി ചിത്രത്തിൽ ഉണ്ട്... ഇവരെ കൂടാതെ Mandira Bedi, Pallavi Joshi, Rajesh Sharma എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ ഉണ്ട്...

12 Angry Men എന്നാ ഇംഗ്ലീഷ് ചിത്രവുമായി ചെറിയൊരു സാമ്യം തോന്നിയ ഈ ചിത്രത്തിന്റെ ഛായാഗ്രഹണം Udaysingh Mohite ഉം എഡിറ്റിംഗ് Sattyajit Gazmer ഉം ആയിരുന്നു... Aazad, Rohit Sharma,  Vivek Agnihotri എന്നിവരുടെ വരികൾക്ക് Rohit Sharma ഈണമിട്ട ഇതിലെ ഗാനങ്ങൾ Zee Music Company ആണ് വിതരണം നടത്തിയത്....

SP CineCorp,  Vivek Agnihotri Creates എന്നിവരുടെ ബന്നേറിൽ
Pranay Chokshi, Anuya Chauhan Kudecha, Vivek Agnihotri, Ritesh Kudecha, Sharad Patel എന്നിവർ നിർമിച്ച ഈ ചിത്രം
Zee Studios ആണ് വിതരണം നടത്തിയത്..... ഈ വർഷത്തെ ആദ്യ സ്ലീപ്പർ ഹിറ്റ്‌ ആയി മാറിയ ഈ ചിത്രം ബോക്സ്‌ ഓഫീസിൽ മികച്ച പ്രകടനം നടത്തിയെങ്കിലും ക്രിട്ടിസിന്റെ ഇടയിൽ ചിത്രം പറയുന്ന വിഷയുമായി ബന്ധപെട്ടു ചില പ്രശങ്ങൾ ഉടെലെടുത്തു എന്നും കേൾക്കുന്നു.. എന്തായാലും ചിത്രം എനിക്കൊരു മികച്ച അനുഭവം എന്നിക് തോന്നി.... കാണാത്തവർ ഉണ്ടെകിൽ തീർച്ചയായും കണ്ടു നോക്കു...

Thimiru Pudichavan (tamil)



Ganeshaa കഥയെഴുതി സംവിധാനം ചെയ്ത ഈ തമിൾ ആക്‌ഷൻ ചിത്രത്തിൽ വിജയ് ആന്റണി, നിവേദിത പെതുരാജ്, സായി ദീന എന്നിവർ പ്രധാന  കഥാപാത്രങ്ങൾ ആയി എത്തി...

ചിത്രം പറയുന്നത് മുരുകവെൽ എന്നാ പോലീസ് കോണ്സ്റ്റബിളുടെ കഥയാണ്... തന്റെ അനിയന് വേണ്ടി ജീവിക്കുന്ന അദ്ദേഹത്തെ ഞെട്ടിച്ചുകൊണ്ട് അവൻ വലിയൊരു ഗുണ്ട ആവുന്നതും അവനെ രക്ഷിക്കാൻ പല വട്ടം നോക്കി പറ്റാത്ത അയാൾ അവനെ സ്വന്തം കയ്യാൽ കൊല്ലേണ്ടി വരുകയും ചെയ്യുന്നു.. അതോടെ insomania ഉള്ള അദ്ദേഹം അവനെ അങ്ങനെ ആക്കിയ മീശ പദ്മ എന്നാ ഗുണ്ടയെ തേടി ഇറങ്ങുന്നതും പിന്നീട് നടക്കുന്ന സംഭവങ്ങളും ആണ് ചിത്രത്തിന്റെ ഇതിവൃത്തം..

മുരുകവേൽ ആയി വിജയ് ആന്റണി എത്തിയ ചിത്രത്തിൽ മീശ പദ്മ എന്നാ വില്ലൻ വേഷത്തിൽ സായി ദീന എത്തി.. നിവേദിത മഡോണ എന്നാ കഥാപാത്രം ആയി എത്തിയപ്പോൾ ഇവരെ കൂടാതെ പ്രഭാകരൻ, സ്വാമിനാഥൻ, സമ്പത് റാം എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചു..

Arun Bharathi, Eknath, Bhashyasreeഎന്നിവരുടെ വരികൾക്ക് Vijay Antony തന്നെ ഗാനങ്ങൾക് ഈണമിട്ടപ്പോൾ Divo ഗാനങ്ങൾ വിതരണം നടത്തുകയും ചെയ്തു.. Richard M. Nathan ഛായാഗ്രഹണം നടത്തിയ ചിത്രത്തിന്റെ എഡിറ്റിംഗ് Vijay Antony തന്നെ നിര്വഹിച്ചപ്പോൾ Vijay Antony Film Corporation ഇന്റെ ബന്നേറിൽ Fatima Vijay Antony ചിത്രം നിർമിക്കുകയും Screen Scene വിതരണം നടത്തുകയും ചെയ്തു..

ക്രിട്ടിസിന്റെ ഇടയിൽ മിക്സഡ് റിവ്യൂ നേടിയ ചിത്രം ബോക്സ്‌ ഓഫീസിൽ പക്ഷെ വലിയ ചലനം സൃഷ്ടിച്ചില്ല... തമിൾ അല്ലാതെ തെലുഗിൽ രോഷാഗഡു എന്നാ പേരിൽ ഇറക്കിയ ചിത്രം ഒരു വട്ടം കണ്ടു മറക്കാം..

Tuesday, September 3, 2019

Dear Comrade(telugu)



Bharat Kamma കഥയെഴുതി സംവിധാനം  ചെയ്ത ഈ തെലുഗു ആക്‌ഷൻ ഡ്രാമ ചിത്രത്തിൽ വിജയ് ദേവർകൊണ്ട, Rashmika Mandanna, Shruti Ramachandran എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി...

ചിത്രം പറയുന്നത് ബോബി-ലിലി എന്നിവരുടെ കഥയാണ്.. കോളേജ് പ്രണയത്തിൽ തുടങ്ങുന്ന ചിത്രം പിന്നീട് അവരുടെ ജീവിതത്തിൽ നടക്കുന്ന സംഭവവികാസങ്ങളിളുടെ വികസിക്കളുടെ ആണ് സഞ്ചരിക്കുന്നത്... സ്റ്റുഡന്റസ് യൂണിയൻ ലീഡർ ആയി ബോബി ഒരിക്കൽ തന്റെ വീട്ടിൽ എത്തുന്നതും അതിനിടെ അവിടെ വച്ചു പരിച്ചയപെടുന്ന (അവന്റെ കളികൂട്ടുകാരി) ലിലി എന്നാ പെൺകുട്ടിയുമായി ഇഷ്ടത്തിൽ ആവുന്നു.. അതിനിടെ അവരുടെ ബോബിയുടെ ദേഷ്യ സ്വഭാവം കാരണം അവർ തമ്മിൽ ഉണ്ടാകുന്ന പ്രശ്ങ്ങളും,  ഇന്ത്യൻ   ക്രിക്കറ്റ്‌ കൗൺസിലിൽ നടക്കുന്ന ചില വൃത്തികെട്ട സംഭവങ്ങളിലേക്കും വിരൽ ചൂണ്ടുന്ന ചിത്രം അതിനോട് അനുബന്ധിച്ചു നടക്കുന്ന സംഭവങ്ങൾ ആണ് നമ്മുക്ക്  പറഞ്ഞു തരുന്നത്...

ചിത്രത്തിൽ ബോബി ആയി വിജയ് ദേവർകൊണ്ട എത്തിയപ്പോൾ ലിലി ആയി രശ്മികയും അവരുടെ റോൾ മികച്ചതാക്കി... ജയ എന്നാ മറ്റൊരു കഥാപാത്രം ശ്രുതി രാമചന്ദ്രൻ ചെയ്തപ്പോൾ ഇവരെ കൂടാതെ സുഹാസ്, ചാരു ഹസൻ, ആനന്ദ് എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചു...

റഹ്‌മാൻ, ചൈതന്യ പ്രസാദ്, Karthick Netha, Justin Prabhakaran, Viveka, Mohan Rajan, Joe Paul, Dhananjay Ranjan, എന്നിവരുടെ വരികൾക്ക്  Justin Prabhakaran ഈണമിട്ട ഇതിലെ ഗാനങ്ങൾ Lahari Music ആണ് വിതരണം നടത്തിയത്..
Sujith Sarang ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് Sreejith Sarang നിർവഹിച്ചു..

Mythri Movie Makers ഇന്റെ ബന്നേറിൽ Yash Rangineni  നിർമിച്ച ഈ ചിത്രം തെലുഗിൽ അല്ലാതെ മലയാളം, തമിൾ, കണ്ണട എന്നി ഭാഷകളിലും മൊഴിമാറ്റി വിതരണം ചെയ്യപ്പെട്ടു.. Big Ben Cinemas ആണ് ചിത്രത്തിന്റെ വിതരണം നടത്തിയത്... ക്രിട്ടിൿസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ചിത്രം ബോക്സ്‌ ഓഫീസിൽ നല്ല പ്രകടനവും നടത്തി...കരൺ ജോഹർ ചിത്രത്തിന്റെ ഒരു ഹിന്ദി പുനർനിർമാണം  നടത്താൻ പ്ലാൻ ചെയ്യുന്ന ഈ സമയത്ത് അർജുനൻ റെഡ്‌ഡിക് കബീർ സിംഗ് എന്നാ പോലെ അതും ഒരു വലിയ വിജയമാവട്ടെ എന്ന് ആശംസിക്കുന്നു.... ഒരു നല്ല അനുഭവം

Monday, September 2, 2019

Janamaithri



John Manthrickal,  James Sebastian എന്നിവർ കഥയെഴുതി John Manthrickal സംവിധാനം ചെയ്ത ഈ മലയാളം കോമഡി ചിത്രത്തിൽ സൈജു കുറുപ്, സാബുമോൻ, ഇന്ദ്രൻസ്, വിജയ് ബാബു എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി...

ചിത്രം പറയുന്നത് പാറമേട് പോലീസ് സ്റ്റേഷനിലെ പോലീസ്‌കാരുടെ കഥയാണ്... ഒരു ജനമൈത്രി പോലീസ് സ്റ്റേഷനിൽ ജോലി ചെയ്യുന്ന അവർ ആൾക്കാരുമായി കൂടുതൽ ഇടപെടാൻ ഒരു ചായ്ക്ക് ഒരു ജീവൻ എന്ന പുതിയ പദ്ധതി തുടങ്ങുന്നതും അങ്ങനെ അതിന്റെ ഉദ്‌ഘാടന ദിവസം അവർ നേരിടുന്ന ആൾക്കാരും പ്രശ്നങ്ങളും  ആണ് ചിത്രത്തിന്റെ ഇതിവൃത്തം...

സംയുക്തൻ എന്നാ കഥാപാത്രം ആയി സൈജു കുറുപ് എത്തിയപ്പോൾ സാബുമോന്റെ അഷ്‌റഫ്‌, ഇന്ദ്രൻന്റെ എസ് ഐ ഷിബു, വിജയ് ബാബവിന്റെ റഫീലും ചിത്രത്തിന്റെ ഹൈലൈറ് ആണ്... ഇവരെ കൂടാതെ ഉണ്ണി രാജൻ, ഇർഷാദ്, മണികണ്ഠൻ എന്നിവർ മറ്റു കഥാപാത്രങ്ങൾ ആയി എത്തി...

മനു മഞ്ജിത്തിന്റെ വരികൾക്ക് ഷാൻ റഹ്മാൻ ഈണമിട്ട ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണു നാരായണും എഡിറ്റിംഗ് ലിജോ പോളും നിർവഹിച്ചു... ഫ്രൈഡേ ഫിലിം ഹൌസ് ഇന്റെ ബന്നേറിൽ വിജയ് ബാബു നിർമിച്ച ഈ ചിത്രം അവർ തന്നെ ആണ് വിതരണം നടത്തിയത്....

ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ചിത്രം ബോക്സ്‌ ഓഫീസിളും മോശമില്ലാത്ത പ്രകടനം പ്രകടനം നടത്തി എന്നാണ് അറിവ്... ഒരു മികച അനുഭവം...

Barot house (hindi)



Sanjeev K Jha യുടെ കഥയ്ക്കും തിരക്കഥയ്ക്കും Bugs Bhargava സംവിധാനം ചെയ്ത ഈ സസ്പെൻസ് സൈക്കോളജിക്കൽ ത്രില്ലെർ ചിത്രത്തിൽ അമിത് സാധ്, മഞ്ജരി  ഫഡ്‌നിസ്‌ എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി .. 

ചിത്രം പറയുന്നത് അമിത് ബറോത്തും അദേഹത്തിന്റെ കുടുംബത്തിന്റെയും കഥയാണ്... ദമാനിൽ ഒരു വില്ല വാങ്ങി അവിടെ കുടുംബത്തോടൊപ്പം താമസം തുടങ്ങുന്ന അദേഹത്തിന്റെ വീട്ടിലെ ആൾക്കാരെ ആരോ കൊല്ലാൻ തുടങ്ങുന്നതും അതിനോട് അനുബന്ധിച്ചു നടക്കുന്ന സംഭവങ്ങളും ആണ് ചിത്രത്തിന്റെ ഇതിവൃത്തം...

അമിത ബാരോത് ആയി അമിത സാധ് എത്തിയ ചിത്രത്തിൽ ഭാവന ബാരോത് ആയി മഞ്ജരി ഫഡ്‌നിസ്‌ ഉം എത്തി... ഇവരെ കൂടാതെ ആര്യൻ മെൻകി, ആന്റണി ഡി സൂസ, കിഷോ അറോറ എന്നിവരും മറ്റു കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉണ്ട്...

Deep Metkar ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് അക്ഷര പ്രഭാകർ നടത്തി.... സീ 5 ഒറിജിനൽ വിതരണം നടത്തിയ ഈ ചിത്രം ഒരു നല്ല അനുഭവം ആയിരുന്നു...

Sunday, September 1, 2019

Bareilly ki barfi(hindi)



Javed Akhtar യുടെ നരറേഷനിൽ Nitesh Tiwari, Shreyas Jain എന്നിവർ കഥയും തിരക്കഥയും രചിച്ച ഈ ഹിന്ദി റൊമാന്റിക് കോമഡി ചിത്രം Ashwiny Iyer Tiwari ആണ് സംവിധാനം ചെയ്തത്..

ചിത്രം പറയുന്നത് ബിട്ടി മിശ്ര എന്നാ ബിരേലി പെൺകുട്ടിയുടെ കഥയാണ്.... ലോക്കൽ എലെക്ട്രിസിറ്റി ബോർഡിൽ ജോലി ചെയ്യുന്ന അവളുടെ ജീവിതത്തിൽ കല്യാണ പ്രായം ആയപ്പോൾ അമ്മയും അച്ഛനും അവളെ കല്യാണിതിന് നിർബന്ധിക്കാൻ തുടങ്ങുമ്പോൾ അവൾ അവിടെ നിന്നും നാട് വിടാൻ തുടങ്ങുന്നതും അതിനിടെ സ്റ്റേഷനിൽ നിന്നും അവളുടെ കയ്യിൽ കിട്ടുന്ന "bareli ki barfi" എന്നാ പുസ്തകം അവളുടെ ജീവിതത്തിൽ നടത്തുന്ന മാറ്റങ്ങളും അതിനിടെ അവളുടെ ജീവിതത്തിൽ ചിരാഗ് ടോബ്ബേ, പ്രീതം വിദ്രോഹി എന്നിവരുടെ  കടന്നു വരവ് നടത്തുന്ന സംഭവങ്ങൾ ആണ് ചിത്രത്തിന്റെ ഇതിവൃതം...

ചിരാഗ് ടോബ്ബേ ആയി ആയുഷ്മാൻ ഖുറാനെ എത്തിയ ചിത്രത്തിൽ ബിട്ടി മിശ്ര ആയി കൃതി സോനനും പിന്നെ പ്രീതം വിദ്രോഹി എന്നാ ചിരാഗിന് പാര ആയി രാജ്‌കുമാർ രൗയും ചിത്രത്തിൽ എത്തി..  ഇവരെ കൂടാതെ പങ്കജ് ത്രിപാഠി, സീമ പഹ്വ, സ്വാതി സെംവോ എന്നിവരും മറ്റു കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ എത്തി.. 

Arko Pravo Mukherjee, Tanishk Bagchi, Shabbir Ahmed, Puneet Sharma, Abhishek Verma, Vayu എന്നിവരുടെ വരികൾക്ക് Tanishk Bagchi, Arko Pravo Mukherjee, Samira Koppikar
Vayu, Sameer Uddin എന്നിവർ സംഗീതം നിർവിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം Gavemic U Ary യും എഡിറ്റിംഗ് Chandrashekhar Prajapati യും നിർവഹിച്ചു...

Junglee Pictures, B R Studios എന്നിവരുടെ ബന്നേറിൽ Vineet Jain, Renu Ravi Chopra എന്നിവർ നിർമിച്ച ഈ ചിത്രം AA Films ആണ് വിതരണം നടത്തിയത്...63rd Filmfare Awards യിലെ Best Film, Best Director, Best Supporting Actress, Best Supporting Actor എന്നി വിഭാഗങ്ങൾ അവാർഡ് നേടിയ ചിത്രം Screen Awards, Zee Cine Awards, Mirchi Music Awards, News18 Reel Movie Awards, Bollywood Film Journalists Awards,
International Indian Film Academy Awards എന്നിങ്ങനെ പല അവാർഡ് വേദികളിൽ പല നോമിനേഷൻസും അവാർഡുകളും നേടി...

ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ചിത്രം ബോക്സ്‌ ഓഫീസിലും മികച്ച പ്രകടനം നടത്തി... ഇന്ത്യയിൽ അല്ലാതെ പുറത്തും മികച്ച പ്രകടനം നടത്തിയ ചിത്രം ഇനി മുതൽ എന്റെ പ്രിയ ചിത്രങ്ങളിൽ ഒന്ന് തന്നെ...

Mo (tamil)



Bhuvan R Nullan കഥയെഴുതി സംവിധാനം ചെയ്ത ഈ തമിൾ ഹോർറോർ കോമഡി ചിത്രം ഒരു സുഹൃത്തിന്റെ ഹാർഡ് ഡിസ്ക് വഴിയാണ് കാണാൻ ഇടയായത്... ഹോർറോർ കോമഡി പടങ്ങൾ പണ്ടേ ഇഷ്ടമുള്ള എന്നിക് ഒരു മോശമില്ലാത്ത അനുഭവം ആയിരുന്നു ചിത്രം(പക്ഷെ ബേസ് സ്റ്റോറി ആന കോമഡി ആണ് എന്നത് വേറെ കാര്യം )

ചിത്രം പറയുന്നത് ദേവ്, സതീഷ്, കുമാർ പിന്നെ പ്രിയ എന്നിവരുടെ കഥയാണ്... പല ചെറിയ ചെറിയ തട്ടിപ്പുകൾ നടത്തി ജീവിതം മുൻപോട്ടു പോകുന്ന അവരുടെ അടുത്ത ടാർഗറ്റ് വെട്രി എന്നാ ബിസിനസ്സ്മാൻ വരുന്നു.. പോണ്ടിച്ചേരിയിൽ ഉള്ള ഒരു പഴയ കെട്ടിടത്തിൽ പ്രേതം ഉണ്ട് പറഞ്ഞു അതിൽ മേൽ കണ്ണുള്ള സെൻത്തിൽ നാഥൻ എന്നാ അയാളുടെ സുഹൃത്തിനെ അവിടെ നിന്നും ഓടിക്കാൻ.. അങ്ങനെ അവിടെ എത്തുന്ന ദേവും സംഘവും അതിൽ വിജയിച്ചു എങ്കിലും അവിടെ വച്ചു അവർക്ക് മോഹനവള്ളി എന്ന ആത്മാവിനെ കണ്ടുമുട്ടുന്നതും പിന്നീട് നടക്കുന്ന സംഭവങ്ങളും ആണ് ചിത്രത്തിന്റെ ഇതിവൃത്തം...

സുരേഷ് രവി ദേവ് ആയി എത്തിയ ചിത്രത്തിൽ സതീഷ് ആയി രമേശ്‌ തിലക്, കുമാർ ആയി ദർബുക ശിവ പിന്നെ പ്രിയ ആയി ഐശ്വര്യ രാജെഷ് എന്നിവർ എത്തി.. ഇവരെ കൂടാതെ മീം ഗോപി, സെൽവ, റാംഡോസ്, യോഗി ബാബു എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചു..

K. Vishnu Shri ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് Gopinath ഉം സംഗീതം Santhosh Dhayanidhi യും നിർവഹിച്ചു... ട്രെൻഡ് മ്യൂസിക് ആണ് ചിത്രത്തിലെ ഗാനം വിതരണം നടത്തിയത്..

WTF Infotainment LLP ഇന്റെ ബന്നേറിൽ വെങ്കി നിർമിച്ച ഈ ചിത്രം ഒരു നേരംപോക്കിന് കണ്ടു മറക്കാം...