A.L.Vijay കഥ തിരക്കഥ സംവിധാനം നിർവഹിച്ച ഈ തമിൾ ക്രൈം ത്രില്ലെർ ചിത്രത്തിൽ ജി വി പ്രകാശ് കുമാർ, സംയുക്ത ഹെഡ്ജ്, യോഗി ബാബു,സുമൻ എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചു...
ബാല എന്നാ യുവാവിന്റെ ജീവിതത്തിൽ നടക്കുന്ന ഒരു രാത്രിയിലെ സംഭവവികാസങ്ങൾ ആണ് ചിത്രത്തിന്റെ ഇതിവൃത്തം... അടുത്ത ദിനം രാവിലെക്കുള്ളിൽ താൻ എടുത്ത കടം തിരിച്ചടക്കാൻ നിവർത്തില്ലാതെ നിൽക്കുന്ന അവൻ കക്കാൻ ഒരു വീട്ടിൽ കേറുന്നതും പക്ഷെ അത് അവന്റെ ജീവിതത്തിൽ തന്നെ ഏറ്റവും പേടിപെടുത്തുന്നതും നല്ലതും ആയി മാറുന്നതാണ് കഥാസാരം...
ബാല ആയി ജി വി പ്രകാശ് കുമാർ എത്തിയപ്പോൾ റഷീദ് ഖാൻ കഥാപാത്രം ആയി സുമനും ഒരു ടെററിസ്റ് കഥാപാത്രം ആയി രാജ് അരുണും എത്തി...
Arunraja Kamaraj യുടെ വരികൾക് ജി വി തന്നെ സംഗീതം നിർവഹിച്ച ഒരു ഇതിലെ ഒരേ ഒരു പ്രൊമോഷൻ ഗാനം Think Music India വിതരണം നടത്തി... Double Meaning Productions ഇന്റെ ബന്നേറിൽ Arun Mozhi Manickam നിർമിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം Nirav Shah ഉം എഡിറ്റിംഗ് Anthony യും ആണ്... ക്രട്ടീസിന്റെ ഇടയിൽ ആവറേജ് റിവ്യൂസ് നേടിയ ചിത്രം ബോക്സ് ഓഫീസിലും വിജയം ആയില്ല... വെറുതെ ഒരു വട്ടം കണ്ടിരിക്കാം

No comments:
Post a Comment