"ചില ചിത്രങ്ങൾ ഉണ്ട്.. പഴകും തോറും വീഞ്ഞിനു വീര്യം കൂടും എന്ന് പറയുന്നത് പോലെ ബോക്സ് ഓഫീസിൽ പല കാരണങ്ങൾ കൊണ്ട് പൊട്ടി പൊളിഞ്ഞ ചിത്രം നമ്മുടെ ഉള്ളിൽ ഇപ്പോഴും കാണുമ്പോൾ എന്തുകൊണ്ട് ഇത് വിജയിച്ചില്ല എന്ന് തോന്നുന്ന മാസ്റ്റർപീസ്.... "മിന്നാരം, ഗുരു, കാലാപാനി എന്നിങ്ങനെ അതിൽ കുറെ ഏറെ ചിത്രങ്ങൾ ഉണ്ട്... പക്ഷെ ഈ ചിത്രം ഇന്നും ഒരു വിസ്മയം ആണ്... 2000 ആണ്ടു മലയാളികൾ നരസിംഹം എന്നാ ബ്ലോക്ക്‌ബ്ലെസ്റ്റർ ചിത്രം ആഘോഷം ആകുമ്പോൾ അതെ വർഷം ഡിസംബർ 25 ഇന് സിബി മലയിലിന്റെ സംവിധാനത്തിൽ വന്ന ഈ മിസ്ടറി ഹോർറോർ ത്രില്ലെർ ചിത്രം...
നിഖിൽ മഹേശ്വർ എന്നാ കാമുകന്റെ വരവും കാത്തു നിന്ന ആഞ്‌ജലീന ഇഗ്നിഷിയെസ് എന്നാ അലീനയുടെ നഷ്ട പ്രണയകഥ..അലീനയെ നിഖിലിന്റെ അടുത്ത് എത്തിക്കാൻ ദൈവദൂതൻ ആയി എത്തിയ വിശാൽ കൃഷ്ണമൂർത്തിയുടെ കഥ.... സ്വതം കഥ മറ്റൊരാളിൽ നിന്നും കേൾക്കാൻ വിധിക്കപ്പെട്ട ഒരു പാവം സ്ത്രീയുടെ കഥ...താൻ ചെയ്ത തെറ്റിന് പ്രായിശ്ചിതമായി തിരികെ അവനെ അതെ കോളേജിൽ എത്തിച്ചത് നിഖിൽ തന്നെ ആയിരുന്നില്ലേ?????
എന്തരോ മഹാനു ഭാവുലു എന്നാ കർണാടിക് കീർത്തനം ഞാൻ ആദ്യമായി കേട്ടത് ഈചിത്രത്തിൽ നിന്നും ആണ്... ആ കീർത്തനം ശരിക്കും അവിടെ എന്തുകൊണ്ട് ഇട്ടു എന്നത് ഞാൻ കുറെ ആലോചിച്ചിട്ടുണ്ട്...ആ ഗാനത്തിന്റെ അർത്ഥം മനസിലാക്കാൻ കുറച്ചു സമയം എടുത്തുമെങ്കിലും മനസിലാക്കിയപ്പോൾ അവിടെ അതിനേക്കാൾ മികച്ച ഒരു ഗാനം ഇടാൻ പറ്റില്ല എന്ന് തോന്നി... ഗാനത്തിന്റെ / കീർത്തത്തിന്റെ സാരം ഞാൻ മനസിലാക്കിയത് "
എന്നേ ഞാൻ ആക്കിയത് എല്ലാ ചരാചരങ്ങൽക്കും എന്റെ പ്രണാമം "എന്ന് ആണ് (തെറ്റുണ്ടെൽ ക്ഷമിക്കുക) അത് തന്നെ അല്ലെ വിശാൽ കൃഷ്ണമൂർത്തി നമ്മളോട് പറഞ്ഞ നിർത്തുന്നത്... സപ്തസ്വര മണികൾ പറഞ്ഞു തരുന്നത്?
ചിത്രം പറയുനത് വിശാൽ കൃഷ്ണമൂർത്തിയുടെ കഥയാണ്... താൻ ചെയ്യാത്ത തെറ്റിന് കോളേജിൽ നിന്നും പുറത്താക്കപ്പെട്ട വിശാൽ വർഷങ്ങൾക്കു ശേഷം ആ കോളേജിൽ അവിടത്തെ പ്രിൻസിപ്പാൾ അച്ഛന്റെ ആവശ്യപ്രകാരം ഒരു പ്രോഗ്രാം ചെയ്യാൻ എത്തുന്നതും പക്ഷെ തന്നെ പിന്തുടർന്ന ആ സപ്തസ്വര മണിനാദത്തിൽ നിന്നും മുക്തി നേടാൻ, അതിന്റെ ഉറവിടവും സത്യവും തേടി യാത്ര തിരിക്കുന്നതും ആണ് ചിത്രത്തിന്റെ സാരം....
വിശാൽ കൃഷ്ണമൂർത്തി ലാലേട്ടന്റെ കൈകളിൽ ഭദ്രമായപ്പോൾ അലീന എന്നാ ആഞ്‌ജലീന ഇഗ്നിഷിയെസ് ആയി ജയപ്രദയും, നിഖിൽ മഹേശ്വര എന്ന കഥാപാത്രം ആയി വിനീത് കുമാറും അവരുടെ വേഷം ഭംഗിയാക്കി.. മുരളിയുടെ ആൽബർട്ടോ, രാജ കൃഷ്ണമൂർത്തിയുടെ വില്യം ഇഗ്നിഷിയസ്, ജനാർദനൻ ചേട്ടന്റെ അച്ഛൻ, ജഗതി ചേട്ടന്റെ കൊച്ചച്ഛനും മികച്ച വേഷങ്ങൾ തന്നെ... ഇവരെ കൂടാതെ വിജയലക്ഷ്മി, ശരത് ദാസ്, ലെന, രാധിക എന്നിങ്ങനെ കുറെ ഏറെ യുവ പ്രതിഭകളും ചിത്രത്തിൽ ഉണ്ടായിരുന്നു...
Raghunath Paleri കഥയും തിരക്കഥയും രചിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം Santosh Thundiyil നിർവഹിച്ചു... Bhoominathan ആണ് എഡിറ്റർ... Kaithapram Damodaran Namboothiri യുടെ വരികൾക്ക് വിദ്യാസാഗർ ഈണമിട്ട ഇതിലെ എല്ലാ ഗങ്ങളും എന്റെ പ്രിയ കളക്ഷൻസിൽ ഉള്ളവയാണ്... എന്തരോ മഹാനുഭാവുലു, കരളേ നിൻ കൈ പിടിച്ചാൽ, പൂവേ പൂവേ, എൻ ജീവനെ, എന്നിഗാനങ്ങൾ ശരിക്കും ഇപ്പളും ആ പഴയ ഇഷ്ടത്തോടെ കേള്കുന്നവ തന്നെ.... Satyam Audios ആണ് ഗാനങ്ങൾ വിതരണം നടത്തിയത്...
Kokers Productions ഇന്റെ ബന്നേറിൽ Siyad Koker നിർമിച്ച ഈ ചിത്രം Kokers and Anupama Release ആണ് വിതരണം നടത്തിയത്... ക്രട്ടീസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിട്ടും ചിത്രം ബോക്സ് ഓഫീസിൽ തകർന്നു.... എന്നാലും ആ വർഷത്തെ Kerala State Film Award യിൽ Best Film with Popular Appeal and Aesthetic Value, Best Music Director, Best Costume Designer എന്നിവിഭാഗങ്ങളിൽ ചിത്രം പുരസ്കാരം നേടി.... ഇന്നും ഇടയ്ക്ക് ഇടയ്ക്ക് കാണുന്ന ചലച്ചിത്രങ്ങളിൽ ആദ്യ സ്ഥാനത് ഉള്ള ചിത്രങ്ങളിൽ ഒന്ന്....ഓ ആ മ്യൂസിക്... just an amazing movie
വാൽകഷ്ണം :
Someone wants to say something to someone

No comments:
Post a Comment