"ഒരു ഒന്നന്നര അച്ഛനും അദ്ദേഹം കണ്ട ഒരു കൊലപാതകത്തിന്റെയും കഥ "
Rejishh Midhila കഥയെഴുതി സംവിധാനം ചെയ്ത ഈ മലയാള മിസ്ടറി ക്രൈം ത്രില്ല്ർ ചിത്രം പറയുന്നത് ചിത്രത്തിന്റെ കഥ പേര് പോലെ തന്നെ ഒരു കൊലപാതക മിസ്ടറി ആണ്...
ഫാദർ വിൻസെന്റ് കൊമ്പനാന എന്നാ വികാരിയച്ചന്റെയും അദേഹത്തിന്റെ ഇടവകയിൽ നടക്കുന്ന ഒരു കൊലപാതകത്തിന്റെയും കഥ പറയുന്ന ഈ ചിത്രത്തിൽ ഫാദർ വിൻസെന്റ് കൊമ്പനാന എന്നാ കഥാപാത്രം ആയി അമിത് ചക്കാലക്കലും കാട്ടുതാര ജോയ് എന്നാ കഥാപാത്രം ആയി ദിലീഷ് പോത്തനും മികച്ച ഒരു കഥാപാത്രം ആയി ചിത്രത്തിൽ ഉണ്ട്... ഇവരെ കൂടാതെ ലെന, അഞ്ജലി നായർ, നന്ദു, ഷമ്മി തിലകൻ എന്നിവർ മറ്റു കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉണ്ട്...
Take One Entertainments ഇന്റെ ബന്നേറിൽ Shibu Devadath, Sujeesh Kolothody, Rejishh Midhila എന്നിവർ നിർമിച്ച ഈ ചിത്രത്തിന്റെ സംഗീതം Mejo Joseph ഉം എഡിറ്റർ Sandeep Nandakumar ആണ്... Eldo Isaac ആണ് ഛായാഗ്രഹണം... ബി ജി എം ഉം കിടു.....
ക്രിട്ടിൿസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ഈ ചിത്രം ബോക്സ് ഓഫീസിലെ ഒരു കൊച്ചു sleeper hit ആയിരുന്നു... ചൈനയിൽ റിലീസിന് തയ്യാറെടുക്കുന്ന ഈ ചിത്രം ഇനി മുതൽ എന്റെ ഇഷ്ടചിത്രങ്ങളിൽ ഒന്ന് തന്നെ....
വാൽകഷ്ണം :
അച്ചോ ഒന്ന് കുമ്പസരിക്കണം 😘😘

No comments:
Post a Comment