"The best survival thriller I watched in recent times"
Joe Penna, Ryan Morrison എന്നിവർ കഥയും തിരക്കഥയും രചിച്ചു Joe Penna സംവിധാനം ചെയ്ത ഈ ഇംഗ്ലീഷ് survival thriller ചിത്രം 2018 Cannes Film Festival ഇൽ ആണ് ആദ്യ പ്രദർശനം നടത്തിയത്..
ആർട്ടികിൽ എവിടേയോ ഒരു പ്ലെയിൻ ക്രഷിൽ അകപ്പെട്ടു പോകുന്ന Overgård ഇന്റെ കഥയാണ് ചിത്രം നമ്മളോട് പറയുന്നത്..... അവിടെ എത്തി കുറെ നാൽ ആയെകിലും ഇതേവരെ ആരും അയാളെ കാണുകയോ രക്ഷിക്കാനോ വന്നിട്ടില്ല.... അതിനിടെ ഒരു ഹെലികോപ്റ്റർ അദ്ദേഹത്തെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അതിലെ ഒരു പെൺകുട്ടി ഒഴിച്ച് എല്ലാരും മരിക്കുന്നതും അതോടെ അദ്ദേഹത്തിന് അവളെയും കൂടെ സംരക്ഷിക്കേണ്ട ഗതികേട് വരുന്നതും അങ്ങനെ അദ്ദേഹം അതിനു വേണ്ടി അദ്ദേഹം ഇറങ്ങിപുറപ്പെടുന്നതും ആണ് കഥാസാരം... പിന്നീട് അവർക്ക് രക്ഷപെടാൻ പറ്റുമോ എന്നതിന്റെ ബാക്കിപത്രം ആണ് ചിത്രം...
ഒറ്റ വാക്കിൽ പറഞ്ഞാൽ overgard എന്നാ കഥാപാത്രം ആയി എത്തിയ Mads Mikkelsen ഇന്റെ അഭിനയം വാക്കുകൾക്കും അതീതം ആണ്... പ്രതേകിച്ചു ആ പെൺകുട്ടിയുടെ വരവോടു കുടി അദ്ദേഹം നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ ഉം അദ്ദേഹം എങ്ങനെ അതിനെ തരണം ചെയ്യാൻ നോക്കുന്നു എന്നതും....ഈ അടുത്ത കാലത്ത് ഇങ്ങനെ ഒരു അഭിനയം ഹോളിവുഡിൽ ഞാൻ കണ്ടത് ഡികാപ്രിയോയുടെ the Revenant എന്നാ ചിത്രത്തിൽ ആണ്....പേരില്ല കഥപാത്രം ആയി എത്തിയ María Thelma യ്ക്ക് അധികം റോൾ ഒന്നും ഇല്ലെങ്കിലും നന്നായി അവർ ആ വേഷം കൈകാര്യം ചെയ്തു....
ചിത്രത്തിൽ അധികം ഡയലോഗ്സ് ഇല്ലാ. എല്ലാം മ്യൂസിക്കിനെ അടിസ്ഥാനം ആക്കി ആണ്.... അതുകൊണ്ട് തന്നെ Joseph Trapanese ചെയ്ത ആ മാസ്മരിക സംഗീതത്തിന് ഒരു കുതിരപ്പവൻ.... എന്റമ്മോ... just mindblowing.. Tómas Örn Tómasson ചിത്രത്തിന്റെ ഛായാഗ്രഹണവും Ryan Morrison എഡിറ്റിംഗും നിർവഹിക്കുന്നു....
Armory Films, Union Entertainment Group, Pegasus Pictures എന്നിവരുടെ ബന്നേറിൽ Chris Lemole, Tim Zajaros, Noah C. Haeussner എന്നിവർ നിർമിച്ച ഈ ചിത്രം Bleecker Street, XYZ Films ഈനിവർ ചേർന്നാണ് വിതരണം നടത്തിയത്... ക്രിട്ടിസിന്റെ ഇടയിൽ അതിഗംഭീര അഭിപ്രായം നേടിയ ചിത്രം ബോക്സ് ഓഫീസിലും മികച്ച പ്രകടനം നടത്തി.... survival movies ഇഷ്ടമുള്ളവർ തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രം
...

No comments:
Post a Comment