Wednesday, May 8, 2019

Total dhamaal(hindi)



Indra Kumar ഇന്റെ കഥയ്ക് Ved Prakash, Paritosh Painter, Bunty Rathore എന്നിവർ തിരക്കഥ രചിച്ച ഈ Indra Kumar ചിത്രം  ധമാൽ, ഡബിൾ ധമാൽ എന്നി ചിത്രങ്ങളുടെ മൂന്നാമത്തെ ഭാഗം ആണ്... പക്ഷെ വേറെ കഥ....

ചിത്രം പറയുന്നത് അവിനാഷ് പട്ടേൽ, ഗുഡ്ഡു, ലാലൻ, മാനവ്,ആദിത്യ  പിന്നെ ഒരു പോലീസ് ഓഫീസറുടെയും കഥയാണ്.... ഗുഡ്ഡുവും അദേഹത്തിന്റെ കൂട്ടുകാരൻ ജോണിയും പോലീസ് കമ്മീഷണറുടെ കയ്യിൽ നിന്നും അഞ്ഞൂറ് കോടി തട്ടുന്നതും പക്ഷെ ആ പൈസ ചില പ്രശ്നങ്ങളിൽ അകപ്പെട്ടു അവരുടെ കയ്യിൽ നിന്നും നഷ്ടപ്പെട്ടു പോകുന്നു... അതിനിടെ നമ്മൾ ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ പരിചപ്പെടുന്നു.... ഒരു പ്രത്യേക സാഹചര്യത്തിൽ ആ പൈസ എവിടുന്ന് എന്നു മനസിലാകുന്ന അവർ അതിനു വേണ്ടി ഇറങ്ങിപുറപ്പെടുന്നതും അതിനോട് അനുബന്ധിച്ചു നടക്കുന്ന രസകരമായ സംഭവങ്ങളും ആണ് ചിത്രം നമ്മളോട് പറയുന്നത്....

Kumaar, Kunwar Juneja എന്നിവരുടെ വരികൾക്ക് Gourov-Roshin,ആണ് ഈണമിട്ടത്... 1963 Hollywood ചിത്രം  It's a Mad, Mad, Mad, Mad World എന്നാ ചിത്രത്തിൽ നിന്നും പ്രേരണ ഉൾക്കൊണ്ട്‌ എടുത്ത ഈ ചിത്രത്തിന്റെ ഛായാഗ്രഹണം Sanu Varghese ഉം എഡിറ്റിംഗ് Amitabh Shukla യും നിർവഹിക്കുന്നു... Sandeep Shirodkar ആണ് ചിത്രത്തിന്റെ ബി ജി എം...

Ajay Devgn FFilms, Maruti International, Fox Star Studios, Pen India Limited, Mangal Murti Films ഇന്റെ ബന്നേറിൽ Fox Star Studios, Ajay Devgn FFilms, Ashok Thakeria,  Indra Kumar, Sri Adhikari Brothers, Anand Pandit എന്നിവർ ചേർന്നു നിർമിച്ച ഈ ചിത്രം Fox Star Studios ആണ് വിതരണം നടത്തിയത്......

ഈ വർഷത്തെ ബോളിവുഡ് സിനിമയിലെ മൂന്നാമത്തെ ഹൈസ്റ് ഗ്രോസ്സർ ആയ ഈ ചിത്രം ക്രിട്ടിസിന്റ്ന്റെ ഇടയിൽ മിക്സഡ് റിവ്യൂസ് നേടി... അജയ് ദേവ്ഗൺ, അനിൽ കപൂർ, മധുരി ദീക്ഷിത്, അർഷാദ് വേർസി, ജാവേദ് ജേർഫീ, റിതിഷ് ദേശ്മുഖ് എന്നിങ്ങനെ വലിയൊരു താരനിര തന്നെ ഉള്ള ഈ ചിത്രം കോമഡി ചിത്രത്തിൽ ഉണ്ട്... കോമഡി ചിത്രങ്ങൾ കാണാൻ ആഗ്രഹിക്കുന്നവർക് കണ്ടു നോകാം... കുറെ ഏറെ കാർട്ടൂൺ കോമഡികലാൽ സമ്പന്നമായ ഒരു നല്ല ചിത്രം...

No comments:

Post a Comment