Sreekanth Vasrp, Devesh Jeyachandran എന്നിവർ കഥയും തിരക്കഥയും രചിച്ച ഈ D. Parthiban Desingu ചിത്രം ഒരു മ്യൂസികൾ സ്പോർട്സ് കോമഡി തമിൾ ചിത്രം ആണ്....
പ്രഭാകരൻ എന്നാ പോണ്ടിച്ചേരികാരൻ നാട് വിട്ടു ഫ്രാൻസിലേക്ക് പോകാൻ കാത്തിരിക്കുന്നവൻ ആണ്....അതിനിടെ ദീപ എന്നാ ഹോക്കി കളിക്കുന്ന പെൺകുട്ടിയുമായി അവൻ സ്നേഹത്തിൽ ആകുന്നതും അത് അവനെ അവൻ ഷണ്മുഖൻ എന്നാ ഹോക്കി കൊച്ചിന്റെ അടുത്ത് എത്തിക്കുന്നു.... അതിനിടെ ദീപയെ ശല്യം ചെയ്ത കുറച്ചു ഹോക്കി കളിക്കാരുമായി പ്രഭാ വഴക്കിടുന്നതോട് കുടി അവന്റെ പഴയ കാലം പുറത്തുവരുന്നതും അതിനോട് അനുബന്ധിച്ചു നടക്കുന്ന സംഭവങ്ങളിലേക്കും നമ്മളെ ചിത്രം കൂട്ടികൊണ്ട് പോകുകയും ചെയ്യുന്നു...
പ്രഭാകരൻ ആയി ഹിപ്ഹോപ് ആദി വേഷമിട്ട ചിത്രത്തിൽ ദീപ ആയി അനഘയും ഷണ്മുഖൻ ആയി ഹരീഷ് ഉത്തമനും എത്തി... ഹരിചന്ദ്രൻ എന്നാ മറ്റൊരു പ്രധാന കഥാപാത്രം ആയി കരു പഴനിയപ്പനും സ്വന്തം വേഷം മികച്ചതാക്കി... ഇവരെ കൂടാതെ കൗസല്യ, പാണ്ടിരാജൻ എന്നിവരും ചിത്രത്തിൽ മറ്റു പ്രഥാകഥപാത്രങ്ങളെ അവതരിപിച്ചു..
Aravinnd Singh ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിങ് Fenny Oliver ഉം സംഗീതം ഹിപ്ഹോപ് തമിഴ ടീമും നിർവഹിച്ചു... അറിവ്, ഹിപ്ഹോപ് തമിഴ എന്നിവരുടെതാണ് ഗാനരചന... ഇതിലെ കേരള സോങ് വളരെ ഇഷ്ടമായി.... Think Music ആണ് ഗാനങ്ങൾ വിതരണം ചെയ്തത്...
Avni Movies ഇന്റെ ബന്നേറിൽ Sundar C., Kushboo എന്നിവർ നിർമിച്ച ഈ ചിത്രം Screen Scene Media Entertainment ആണ് വിതരണം നടത്തിയത്... ക്രിട്ടിസിന്റെ ഇടയിൽ നല്ല റിവ്യൂസ് നേടിയ ചിത്രം ബോക്സ് ഓഫീസിലും ആവറേജ് പ്രകടനം കാഴ്ചവെച്ചു എന്നാണ് അറിവ്... സ്പോർട്സ് ഡ്രാമ ഇഷ്ടമുള്ളവർക് കണ്ടു നോകാം...

No comments:
Post a Comment