Thursday, May 16, 2019

Hello madras girl



J willams കഥയെഴുതി സംവിധാനം ചെയ്ത ഈ മലയാളം ഡ്രാമയിൽ ലാലേട്ടൻ, ശങ്കർ, മാധവി, പൂർണിമ ജയറാം  എന്നിവർ എന്നിവർ പ്രധാനകഥാപാത്രങ്ങൾ ആയി എത്തി...

ചിത്രം പറയുന്നത് ശ്യാം- സ്വപ്ന എന്നിവരുടെ കഥയാണ്.... കോളേജിലെ ഇണക്കിളികൾ ആയ അവരുടെ ഇഷ്ട്ടം സുരേഷ് എന്നാ അവരുടെ ചേട്ടനും അറിയാവുന്നതാണ്.... പക്ഷെ അത് ലാൽ എന്നാ സ്വപ്നയെ കണ്ണുവച്ച അവരുടെ കോളേജ് സുഹൃത്തിനു ഇഷ്ടമാല്ലാതെ ആവുന്നതും അവൻ ശ്യാമിന്റെയും സ്വപനയുടെയും പേരിൽ പോസ്റ്ററുകൾ കോളേജിൽ ഒട്ടിക്കുന്നതും അത് സുരേഷും-ലാലും തമ്മിൽ പ്രശങ്ങൾ ഉടെലെടുക്കാൻ കാരണം ആകുന്നു.. അതിനിടെ അവർ തമ്മിൽ ഒരു സംഘട്ടനം നടക്കുമ്പോൾ ഇടയിൽ കേറിവരുന്ന സ്വപ്‍ന അവിടെ വച്ചു മരിക്കുന്നതും അതിനോട് അനുബന്ധിച്ചു നടക്കുന്ന സംഭവങ്ങളും ആണ് ചിത്രം പറയുന്നത്...

ശ്യാം ആയി ശങ്കർ എത്തിയ ചിത്രത്തിൽ സ്വപ്ന ആയി പൂർണിമ ജയറാമും, ലാൽ എന്നാ കഥാപാത്രം ആയി ലാലേട്ടനും എത്തി... ഇതിലെ ഭീമൻ രഘു ചെയ്യുന്ന കഥാപാത്രം നമ്മളെ ജയനെ ഓർമിപ്പിക്കും...ഇവരെ കൂടാതെ ഉർവശി, പപ്പു എന്നിവരും ചിത്രത്തകൾ ഉണ്ട്....

 വേണു ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് Sreenivasalu ആണ്... Poovachal Khader യുടെ വരികളക് Gangai Amaran ആണ് ചിത്രണത്തിന്റെ ഗാനങ്ങൾക്ക് ഈണമിട്ടത്... J.W international ഇന്റെ ബന്നേറിൽ സംവിധായകൻ തന്നെ നിർമിച്ച ഈ ചിത്രം ഹരി മൂവീസ് ആണ് വിതരണം നടത്തിയത്...

ഒരു വട്ടം കണ്ടിരിക്കാം...

No comments:

Post a Comment