Saturday, May 11, 2019

Khamoshiyan(hindi)



വിക്രം ഭട്ട് കഥയെഴുതി പുതുമുഖം കരൺ ദാരാ സംവിധാനം ചെയ്ത ഈ ഹിന്ദി റൊമാന്റിക് ഹോർറോർ ചിത്രം Vishesh Films ഇന്റെ ബന്നേറിൽ Mahesh Bhatt ഉം Mukesh Bhatt um ചേർന്നാണ് നിർമിച്ചത്....

കബീർ വാലിയ എന്നാ നോവലിസ്റ്റിലുടെ യാണ് ചിത്രം പുരോഗമിക്കുന്നത്... തന്റെ പുതിയ നോവലിന്റെ കഥ തേടി കശ്മീരിൽ എത്തുന്ന കബീർ മീര ശർമ എന്നാ പെൺകുട്ടിയുടെ ഗസ്റ്റ് ഹൌസിൽ എത്തുന്നു.. അവിടെ വച്ചു അവൻ
അവൻ മീരയുടെ ചില നിഗൂട സത്യങ്ങൾ അറിയാൻ തുടങ്ങുന്നതും അവളെ അതിൽ നിന്നും രക്ഷിക്കാൻ ഇറങ്ങുന്നതും ആണ് കഥാസാരം..

കബീർ വാലിയ ആയി Ali Fazal എത്തിയ ചിത്രത്തിൽ മീര ആയി Sapna Pabbi എത്തി... മീരയുട ഭർത്താവ് ജയദേവ് എന്നാ കഥാപാത്രം Gurmeet Chaudhary അവതരിപ്പിച്ചു... ഇവരെ കൂടതെ കഥാകൃത് വിക്രം ഭട്ട്, Debina Bonnerjee എന്നിവരും മറ്റു കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉണ്ട്..

Nigam Bomzan ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് Kuldip K. Mehan ആണ്... Rashmi Singh, Sayeed Quadri, Abhendra Kumar Upadhyay എന്നിവരുടെ വരികൾക്ക്
Jeet Gannguli, Ankit Tiwari, Bobby Imraan, Navad Zafar എന്നിവർ ചേർന്നു ഈണമിട്ട പത്തോളം ഗാനങ്ങൾ ഉള്ള ഈ ചിത്രത്തിന്റെ ബിജിഎം Raju Singh നിർവഹിച്ചു... sony musiq ആണ് ഗാനങ്ങൾ വിതരണം നടത്തിയത്....

Fox Star Studios വിതരണം നടത്തിയ ഈ ചിത്രം ക്രിട്ടിസിന്റെ ഇടയിലും ബോക്സ്‌ ഓഫീസിലും  ആവറേജ് പ്രകടനം നടത്തി.... ആൽഫ്രഡ്‌ ഹിച്ച്കോക്ക് ഇന്റെ സൈക്കോ,  Robert Zemeckis ഇന്റെ What Lies Beneath എന്നിട്ട് ചിത്രങ്ങളോട് സാമ്യത ഉള്ള ഈ ചിത്രത്തിനു 8th Mirchi Music Awards ഇൽ Best Song Engineer (Recording & Mixing) എന്നാ വിഭാഗത്തിന്റെ നോമിനേഷൻ Pankaj Borah & Eric Pillai എന്നിവർക്ക് ഇതിലെ "Khamoshiyan"  ഗാനത്തിന് ലഭിക്കുകയുണ്ടായി.... ഹോർറോർ മിസ്ടറി ചിത്രങ്ങൾ ഇഷ്ട്മുള്ളവർക് ഒന്ന് കണ്ടു നോകാം...

No comments:

Post a Comment