Saturday, May 11, 2019

Padayottam



"മമ്മൂക്കയും-ലാലേട്ടനും അച്ഛനും മകനും ആയി അഭിനയിച്ച ചിത്രം "

Alexandre Dumas ഇന്റെ The Count of Monte Cristo എന്നാ കഥയെ ആസ്പദമാക്കി Priyadarshan, N. Govindan Kutty എന്നിവരുടെ തിരക്കഥയ്ക് Jijo Punnoose സംവിധാനം ചെയ്ത ഈ മലയാളം epic ഡ്രാമ ചിത്രം ഇന്ത്യയിലെ ആദ്യ 70mm ചിത്രം ആയിരുന്നു...

ചിത്രം പറയുന്നത് കോലത്തിരി രാജയുടെ കഥയാണ്...അദേഹത്തിന്റെ രണ്ടാമത്തെ  സഹോദരി പുത്രൻ  ഉദയൻ ആദ്യ സഹോദരി പുത്രൻ  ആയ ദേവൻനെ കാളും സുന്ദരനും സുമുഖനും ആണ്..  അവിടെ തന്നെ അദേഹത്തിന്റെ കൊട്ടരത്തിലെ ശ്രേഷ്ഠ പദവിയിൽ ഇരിക്കുന്ന കമ്മാരൻ, പെരുമണ കുറുപ് എന്നിവർ രാജ്യം പിടിച്ചഅടകാൻ തക്കം പാർത് ഇരിക്കുന്നവർ ആണ്... അതിനിടെ ഉദയനെ കല്യാണം തന്റെ മകൾ പാർവതിയുമായി രാജാവ് പ്രഖ്യാപിക്കുന്നതും ആ അവസരം മുതലെടുത്തു കമ്മാരനും കൂട്ടരും ദേവനെ വശത്താകുന്നു.. അവർ വരച്ച ചതികുഴിൽ വീഴുന്ന രാജാവും സംഘവും ഉദയനെ നാടുകടത്തുകയും അങ്ങനെ അദ്ദേഹം ഒരു അടിമകപ്പലിൽ എത്തുന്നു... അവിടെ വച്ചു Kunjali  എന്നാ അടിമ അദ്ദേഹത്തിന് കൊട്ടാരത്തിൽ നടന്ന കൊടും ചതിയുടെ കഥപറഞ്ഞു കൊടുക്കുന്നതും അതിനോട് അനുബന്ധിച്ചു പിന്നീട് നടക്കുന്നു സംഭവവികാസങ്ങളും ആണ് ചിത്രത്തിന്റെ ഇതിവൃത്തം...

കോലത്തിരി രാജ ആയി Thikkurisi Sukumaran Nair എത്തിയ ചിത്രത്തിൽ ഉദയൻ ആയി പ്രേം നസീർ എത്തി... ദേവൻ എന്നാ കഥാപാത്രം മധു അവതരിപ്പിച്ചപ്പോൾ പാർവതി ആയി ലക്ഷ്മിയും കമ്മാരൻ ആയി മമ്മൂട്ടി വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചു...  ലാലേട്ടൻ കമ്മാരന്റെ മകൻ കണ്ണൻ ആയും, ശങ്കർ ചന്ദ്രൂട് എന്നാ കഥാപാത്രവും ആയി എത്തി.... ഇവരെ കൂടാതെ എൻ ഗോവിന്ദൻ കുട്ടി, സത്താർ, പപ്പു എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ ഉണ്ട്...

Kavalam narayana panikar യുടെ വരികൾക്ക് ഗുണ സിംഗ് ഈണമിട്ട ഗാനങ്ങൾ ഉള്ള ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രാമചന്ദ്ര ബാബുവും ഛായാഗ്രഹണം ടി ആർ ശേഖറും നിർവഹിക്കുന്നു.... മലയത്തിലെ ആ കാലത്ത് ഏറ്റവും വലിയ ഹിറ്റ്‌ ആയി ഈ ചിത്രം ആയിരുന്നു നമ്മുടെ ആദ്യ 20-20 യും ആദ്യ ഒരു കോടി ചിത്രവും.... നവോദയ ഫിലിമ്സിന്റെ  ബന്നേറിൽ  നവോദയ അപ്പച്ചൻ നിർമിച്ച ഈ ചിത്രം അവർ തന്നെ ആണ് വിതരണവും നടത്തിയത്....  കാണാത്തവർ ഉണ്ടെങ്കിൽ തീർച്ചയായും കാണണ്ട ചിത്രം....

No comments:

Post a Comment