Monday, May 6, 2019

Majili(telugu)



Shiva Nirvana കഥയെഴുതി സംവിധാനം ചെയ്ത ഈ തെലുഗു റൊമാന്റിക് ഡ്രാമ ചിത്രത്തിൽ Naga Chaitanya, Samantha Akkineni, Divyansha Kaushik എന്നിവർ പ്രധാനകഥാപാത്രങ്ങൾ ആയി എത്തി....

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിൽ കേറാൻ കുറെ ഏറെ ആഗ്രഹിക്കുന്ന പൂർണയുടെ കഥയാണ് ചിത്രം പറയുന്നത്.... ആ ഒരു യാത്രക്കിടെ അദ്ദേഹം അൻഷുവേ കണ്ടമുട്ടുന്നതും പക്ഷെ അവരുടെ സ്നേഹത്തിന് എതിർ നിന്ന അവളുടെ അച്ഛൻ അവളെ അവനിൽ നിന്നും അകറ്റുന്നതോട് കുടി അയാൽ ഡിപ്രെഷനിൽ പോകുകുന്നു... അതിനിടെ അവനെ അറിയുന്ന അവന്റെ അടുത്ത വീട്ടിലെ കുട്ടി ശ്രാവണി അവനെ കല്യാണം കഴിക്കുന്നതും അതിനോട് അനുബന്ധിച്ചു നടക്കുന്ന സംഭവവികാസങ്ങളും ആണ് ചിത്രം നമ്മളോട് പറയുന്നത്..

പൂർണ ആയി നാഗചൈതന്യ മോശമില്ലാത്ത അഭിനയം കാഴ്ചവെക്കുന്നു.. ശ്രാവണി ആയി സാമന്തയും, അൻഷു ആയി പുതുമുഖം Divyansha Kaushik ഉം അവരുടെ റോൾ ഭാഗിയാക്കിടുണ്ട്...  Ananya Agarwal ചെയ്ത മകൾ കഥാപാത്രവും കൈയടി അർഹിക്കുന്നു... ഇവരെ കൂടാതെ Posani Krishna Murali, Atul Kulkarni, Subbaraju എന്നിങ്ങനെ ചെറുതും വലുതും ആയ നല്ലയൊരു താരനിര ചിത്രത്തിൽ ഉണ്ട്...

Bhaskarabhatla, Rambabu Gosala, Chaitanyaprasad, Shiva Nirvana, Vanamali എന്നിവരുടെ വരികൾക്ക് ഗോപി സുന്ദറും എസ് thaman ഉം ഈണമിട്ട ഇതിലെ ഗാനങ്ങൾ Aditya Music ആണ് വിതരണം നടത്തിയത്... S thamman തന്നെ ആണ് ചിത്രത്തിന്റെ ബി ജി എം ഉം കൈകാര്യം ചെയ്‌തത്‌...

Vishnu Sharma ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് Prawin Pudi കൈകാര്യം ചെയ്തു... Shine Screens
Rad Film production എന്നിവരുടെ ബാനറിൽ Sahu Garapati
Harish Peddi,  Sushil choudhary എന്നിവർ നിർമിച്ച ഈ ചിത്രം ക്രിട്ടിസിന്റെ ഇടയിലും ബോക്സ്‌ ഓഫീസിലും മികച്ച അഭിപ്രായവും വിജയവും ആയി... ഒരു നല്ല ചലച്ചിത്രാനുഭവം

No comments:

Post a Comment