Saturday, May 25, 2019

The unknown woman (la sconosciuta- italian)



Giuseppe Tornatore,Massimo De Rita എന്നിവരുടെ കഥയ്ക് Giuseppe Tornatore സംവിധാനം ചെയ്ത ഈ ഇറ്റാലിയൻ psychological thriller mystery ചിത്രം Irenaയുടെ കഥ പറയുന്നു..

യുക്രേനിയൻ ഒരു പ്രോസ്ടിട്യൂറ്റ് ആയിരുന്ന ഐറിൻ അവിടെ നിന്നും രക്ഷപെട്ടു ഇറ്റലിയിലെ ഒരു പ്രവിശ്യായിൽ എത്തുന്നു.. അവിടെ വച്ചു അവൾ ഗിന എന്നാ ഒരു വീട്ടുവേലക്കാരിയുമായി സൗഹ്രദത്തിൽ ആവുകയും അങ്ങനെ അവരുടെ സഹായത്തോടെ അവൾ ഒരു അമ്മയുടെയും മകളുടെയും ഉള്ള വീട്ടിൽ ജോലിക്ക് കേറുന്നു... പക്ഷെ തന്റെ കൂർമബുദ്ധികൊണ്ട് ഗിനയെ ഇല്ലാതാകുന്ന ഐറിൻ ആ അമ്മയുടെയും മകൾ  തീയയുടെയും പ്രീതി പിടിച്ചു പറ്റുന്നതും അതിനിടെ അവളുടെ പഴയ ഓർമ്മകൾ അവളെ വേട്ടയാടാൻ തുടങ്ങുന്നതോട് കുടി നടക്കുന്ന സംഭവവികാസങ്ങൾ ആണ് ചിത്രത്തിന്റെ ഇതിവൃത്തം..

ഐറീൻ എന്നാ കഥാപാത്രം ആയി Kseniya Rappoport എത്തിയ ചിത്രത്തിൽ ഗിന എന്നാ കഥാപാത്രം ആയി Piera Degli Esposti യും തിയാ ആയി Clara Dossena യും, അമ്മ കഥാപാത്രം ചെയ്ത Claudia Gerini യും അവരുടെ റോൾ ഭംഗിയാക്കി... ഇവരെ കൂടാതെ Michele Placido, Alessandro Haber, Ángela Molina എന്നിങ്ങനെ വലിയൊരു താരനിര ചിത്രത്തിൽ ഉണ്ട്...

Ennio Morricone ചിത്രത്തിന്റെ മാസമാരിക സംഗീതവും ബി ജി എം ഉം നിര്വഹിച്ചപ്പോൾ, Fabio Zamarion ഇന്റെ ഛായാഗ്രഹണവും, Massimo Quaglia ഇന്റെ എഡിറ്റിംഗും ചിത്രത്തിന്റെ ഭംഗി കൂട്ടുന്നുണ്ട്.. Marigolda Film, Medusa Film എന്നിവരുടെ ബന്നേറിൽ Franco Committeri, Laura Fattori എന്നിവർ നിർമിച്ച ഈ ചിത്രം Medusa Film ആണ് വിതരണം നടത്തിയത്...

ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ഈ ചിത്രം David di Donatello, European Film Awards, Moscow Film Festival, Norwegian Film Festival എന്നിങ്ങനെ പല അവാർഡ് വേദികളായി പ്രദർശനം നടത്തുകയും അവിടെ എല്ലാം മികച്ച അഭിപ്രായവും Best Actress – Leading Role, Best Cinematography,best Film, Best Musiq, Audience Award – Best Film എന്നിങ്ങനെ കുറെ ഏറെ പുരസ്കാരങ്ങൾ നേടുകയും ചെയ്തു...  കാണാത്തവർ ഉണ്ടേൽ തീർച്ചയായും കണ്ടു നോക്കു... ഒരു മികച്ച അനുഭവം

No comments:

Post a Comment