Tuesday, May 7, 2019

Neram(malayalam/tamil)



Alphonse Puthren കഥയെഴുതി സംവിധാനം ചെയ്ത ഈ മലയാളം-തമിൾ black comedy thriller ചിത്രത്തിൽ നിവിൻ പോളി, നസ്രിയ നാസിം, ബോബി സിംഹ എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി..

ചിത്രം പറയുന്നത് മാത്യുവിന്റെ /വെട്രി യുടെ കഥയാണ്... ജീന /വേണി എന്നാ പെൺകുട്ടിയുമായി ഇഷ്ട്ടത്തിൽ ആണ്... അതിനിടെ വട്ടി രാജ എന്നാ എന്നാ കൊള്ള പലിശക്കാരനിൽ നിന്നും പൈസ കടം എടുത്ത അവന്റെ ജീവിതത്തിൽ ഒരു ദിനം നടക്കുന്ന സംഭവങ്ങൾ ആണ് ചിത്രത്തിന്റെ ആധാരം... അന്ന് വൈകുനേരം അഞ്ച് മണിക്ക് ഉള്ളിൽ വട്ടിരാജയുടെ പൈസ തിരിച്ചു കൊടുക്കാൻ ഇറങ്ങിപുറപ്പെടുന്ന മാത്യുവിന്റെ കയ്യിൽ നിന്നും ഒരാൾ അവന്റെ പൈസ അടങ്ങുന്ന ബാഗ് ഒരാൾ തട്ടി എടുത്തു ഓടുന്നതും അതിനോട് അനുബന്ധിച്ചു നടക്കുന്ന സംഭവങ്ങളിലേക്കും ആണ് ചിത്രം നമ്മളെ കൂട്ടികൊണ്ടുപോകുന്നത്...

മാത്യു / വെട്രി ആയി നിവിൻ എത്തിയ ചിത്രത്തിൽ വട്ടി രാജ എന്നാ കഥാപാത്രം ആയി ബോബി സിംഹ എത്തി... മാത്യുവിന്റെ കാമുകി ജീന/വേണി ആയി നസ്രിയ യും അവളുടെ  അച്ഛൻ ജോണികുട്ടി /ശരവണൻ ആയി ലാലു അലക്സ്‌ /തമ്പി രാമയ്യ ഉം വരുന്നു... ഇവരെ കൂടാതെ വിൽസൺ ജോസഫ് /ശബരീഷ് വർമ, ഷമ്മി തിലകൻ /ജോൺ വിജയ എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ ഉണ്ട്....

Rajesh Murugesan സംഗീതം ചെയ്ത ഈ ചിത്രത്തിന്റെ എഡിറ്റിംഗ് സംവിധാകൻ alphose puthran തന്നെ ആണ് നിർവഹിച്ചത്... Anend C. Chandran ആണ് ചിത്രത്തിന്റെ മികച്ച ഛായാഗ്രഹണം.... സത്യൻ അന്തിക്കാടിന്റെ കിന്നാരം എന്നാ ചിത്രത്തിലെ പിസ്ത സുമ കിരാ എന്നാ ഗാനത്തിന്റെ റീമിക്സ് വേർഷൻ വന്ന ഈ ചിത്രത്തിന്റെ ഗാനങ്ങളും ഹിറ്റ് ചാർട്ടിൽ ഇടം പിടച്ചവ ആയിരുന്നു...

Winner Bulls Films ഇന്റെ ബന്നേറിൽ Koral Viswanathan നിർമിച്ച ഈ ചിത്രം മലയാളത്തിൽ LJ Films ഉം തമിളിൽ Red Giant Movies ഉംആണ് വിതരണം നടത്തിയത്.... ക്രിട്ടിസിന്റെ ഇടയിൽ പോസറ്റീവ് റിവ്യൂ നേടിയ ചിത്രം ബോക്സ്‌ ഓഫീസിലും  മികച്ച പ്രകടനം കാഴ്ചവെച്ചു....

തെലുഗുയിൽ Run എന്നാ പേരിലും മറാത്തിയിൽ Time Bara Vait എന്നാ പേരിലും കന്നഡത്തിൽ Kismath എന്നാ പേരിലും പുനര്നിര്മിച്ച ഈ ചിത്രം പല അവാർഡ് വേദികളിലും മികച്ച അഭിപ്രായത്തോട് പ്രദർശനവും നടത്തിട്ടുണ്ട്... ഈ ചിത്രത്തിലൂടെ നിവിനിനും നസ്രിയാകും ഫിലിം ഫെയർ അവാർഡും(Filmfare Award for Best Debut (Male), Filmfare Award for Best Debut (Female)) ലഭിച്ചു.... ഇത് കൂടാതെ ഏഷ്യാനെറ്റിന്റെ ആ വർഷത്തെ   
Best Star Pair അവാർഡും(നിവിൻ -നസ്രിയ ), Youth Icon Award ( നിവിൻ പോളി )ചിത്രത്തിന് ലഭിച്ചിട്ടുണ്ട്... അതുപോലെ ആ വർഷത്തെ വിജയ് അവാർഡ്‌സിലെ Vijay Award for Best Debut Actress എന്നാ പുരസ്കാരം ഈ ചിത്രത്തിലൂടെ നസ്രിയ നേടി....

എന്റെ ഇഷ്ടം നിവിൻ ചിത്രങ്ങളിൽ ആദ്യ സ്ഥാനത് ഉള്ള ചിത്രം.... my favourite one

വൽകഷ്ണം :
"നേരം രണ്ട് തരത്തിൽ ഉണ്ട്.. ഒന്ന് നല്ല നേരം മറ്റൊന്ന് ചീത്ത നേരം... ചീത്ത നേരത്തിനു പിറകെ നല്ല നേരം തീർച്ചയായും വരും"

No comments:

Post a Comment