Saturday, May 18, 2019

9



Jenuse Mohamed കഥയെഴുതി സംവിധാനം ചെയ്ത ഈ മലയാളം സയൻസ് ഫിക്ഷൻ ഹോർറോർ ത്രില്ലെർ ചിത്രം Prithviraj Productions, SPE Films India എന്നിവരുടെ ബന്നേറിൽ Supriya Menon, SPE Films India എന്നിവർ ചേർന്നാണ് നിർമിച്ചത്..

Dr. ആൽബർട്ട് ലൂയിസ് എന്നാ cosmologist ഇന്റെയും അദേഹത്തിന്റെ മകൻ ആദത്തിന്റെയും കഥയാണ് ചിത്രം പറയുന്നത്....ഭൂമിയുടെ അടുത്തുകൂടെ പോകുന്ന ഒരു വാൽനക്ഷത്രം ഒൻപതു ദിവസം നീണ്ടു നിൽക്കുന്ന  ഒരു വലിയ electromagnetic pulse ഉണ്ടാകാൻ പോകുന്നു എന്ന് അറിയുന്ന ആൽബർട്ട് അദേഹത്തിന്റെ mentor Dr. Inayat Khan ഇന്റെ ആവശ്യപ്രകാരം ഹിമാലയത്തിൽ അതിനെ കുറിച്ചുള്ള ഒരു റിസേർച് നടത്താൻ ഇറങ്ങുന്നതും പക്ഷെ ആ കോമെറ് പോയതിനു ശേഷം അദ്ദേത്തിന്റെയും മകന്റെയും ജീവിതത്തിൽ നടക്കുന്ന ഭീതിപ്പെടുത്തുന്ന സംഭവങ്ങൾ ആണ് ചിത്രം പറയുന്നത്...

Dr.ആൽബർട്ട് ആയി പ്രിത്വിരാജ് എത്തിയ ചിത്രത്തിൽ Dr. Inayat Khan ആയി പ്രകാശ് രാജുമോൻ ആദം ആയി മാസ്റ്റർ അലോകും എത്തുന്നു... ആനി എന്നാ ആൽബർട്ടിന്റെ ഭാര്യ ആയി മമത എത്തിയപ്പോൾ ഇവാ എന്നാ നിഗൂടാ കഥാപാത്രം Wamiqa Gabbi യുടെ കയ്യിൽ ഭദ്രമായിരുന്നു... അതിഗംഭീരം ആയിരുന്നു അവരുടെ കഥാപാത്രവും അഭിനയവും.... ഇവരെ കൂടാതെ ടോണി ലൂക്ക, വിശാൽ കൃഷ്ണ, രാഹുൽ മാധവ് എന്നിങ്ങനെ നല്ലയൊരു താരനിര ചിത്രത്തിൽ ഉണ്ട്...

B. K. Harinarayanan, Preeti Nambiar എന്നിവരുടെ വരികൾക് Shaan Rahman ഈണമിട്ട ഗാനങ്ങൾ ഉള്ള ഈ ചിത്രത്തിന്റെ ബി ജി എം Sekhar Menon ആണ് നിർവഹിച്ചത്....Sony musiq ആണ് ഗാനങ്ങൾ വിതരണം നടത്തിയത്....

Abinandhan Ramanujam ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് Shameer Muhammed നിർവഹിക്കുന്നു... ക്രിട്ടിസിന്റെ ഇടയിൽ ഗംഭീര അഭിപ്രായം നേടിയ ചിത്രം Sony Pictures Releasing ആണ് വിതരണം നടത്തിയത്...ബോക്സ്‌ ഓഫീസിൽ ചിത്രം പരാജയം ആയിരുന്നു....

വാൽക്ഷണം :
മലയാള സിനിമയിൽ ഇതേവരെ കാണാത്ത visual treatment ഇനെ പറ്റി പറയുമ്പോഴും ഇപ്പളും ഒരു ചോദ്യം ബാക്കി ശരിക്കും ആരായിരുന്നു ഇവാ? അത് ആൽബർട്ട് തന്നെ ഉണ്ടാക്കിയ അദേഹത്തിന്റെ കാണാ മുഖം ആണ് എന്ന് പറയുന്നുണ്ട് ഇനിയത്, ബട്ട്‌ അവസാനം ആ ഗുഹയ്ക്കുള്ളിൽ കാണുന്നത് ഇവാ  ആ ഒരു ദിനം പ്രത്യക്ഷപ്പെടും എന്നല്ലേ?അല്ലാ ഇവാ ചിത്രത്തിൽ പറയുമ്പോലെ  ആൽബർട്ടിന്റെ multiple personality ആയിരുന്നുവോ? ഉത്തരം കിട്ടാത്ത ചോദ്യങ്ങളിൽ ഒന്നുടെ ബാക്കി

No comments:

Post a Comment