Sunday, May 19, 2019

Ode to my father (korean)



"One promise can shape a lifetime"

ചില ചിത്രങ്ങൾ ഉണ്ട് കണ്ടു കഴിയുമ്പോൾ കിട്ടുന്ന ആ ഒരു ഫീൽ ചിലപ്പോൾ ഒരു രണ്ട് ആഴ്ച വരേ നീണ്ടു നില്കും... ആ ഒരു ക്യാറ്റഗറിയിൽ അവസാനം കണ്ട ചിത്രം ആണ് ഈ സൗത്ത് കൊറിയൻ ഡ്രാമ.....

ഒരു സാധാരണകാരന്റെ അസാധാരണമായ ഒരു യാത്രയുടെ കഥ പറഞ്ഞ ഈ Yoon Je-kyoon ചിത്രം 1950 യിലെ കൊറിയൻ യുദ്ധത്തിന്റെ അവസാനം നടന്ന  Hungnam Evacuation യുടെ പശ്ചാത്തലത്തിൽ നിന്നും കഥ പറഞ്ഞു തുടങ്ങുന്നത്.. അവിടെ വച്ചു നമ്മൾ  യും അവന്റെ കുടുംബത്തിനെയും പരിചയപ്പെടുന്നു... ഒരു റഫ്യൂജി ഷിപ്പിൽ തന്റെ അച്ഛന്റെയും അമ്മയുടെയും അനിയത്തിമാരുടെയും കൂടെ സൗത്ത് കൊറിയയിൽ നിന്നും രക്ഷപെടാൻ തുണ്ടാകുമ്പോൾ Yoon Je-kyoon ഇന്റെകൂടെ ഉണ്ടായിരുന്ന അവന്റെ ഇളയ അനിയത്തിയെ നഷ്ടപ്പെടുന്നതും അവളെ തേടി ഇറങ്ങുന്ന അവന്റെ അച്ഛന അമ്മയെയും ബാക്കി രണ്ട്  അനിയത്തിമാരുടെയും സംരക്ഷണം അവനെ ഏല്പിച്ചു അവനോടു ബുസാനിലേക് പോകാൻ ആവശയപ്പെടുന്നു... പക്ഷെ ആ അച്ഛൻ തിരിച്ചു വന്നില്ല... അനിയത്തിയും.. പിന്നീട് അവന്റെ ജീവിതതിൽ നടക്കുന്ന പല സംഭവങ്ങളിലേക്കും അവനെ കൂട്ടികൊണ്ടുപോകുന്ന ചിത്രം അവസാനം സൗത്ത് കൊറിയയിൽ ടി വി യുടെ ആഗമനവും അതിനോട് അനുബന്ധിച്ചു എങ്ങനെയാണ് വീണ്ടും Deok-soo അനിയത്തിയെയും അച്ഛനെയും തേടി കണ്ടുപിടിയ്ക്കാൻ പുറപ്പെടുന്നത് എന്നൊക്കെയാണ് ചിത്രത്തിന്റെ ആധാരം....

Hwang Jung-min ഇന്റെ Yoon Je-kyoon ആണ് ചിത്രത്തിന്റെ കാതൽ...ശരിക്കും ആ കഥാപാത്രം ഞെട്ടിച്ചു കളഞ്ഞു...Young-ja ചെയ്ത Yunjin Kim എന്നാ കഥാപാത്രവും Oh Dal-su ചെയ്ത Dal-goo എന്നാ കൂട്ടുകാരൻ കഥാപാത്രവും ശരിക്കും മിന്നിച്ചു..ഇവരെ കൂടാതെ Jung Jin-young, Jang Young-nam, Ra Mi-ran എന്നിങ്ങനെ വലിയൊരു താരനിര ചിത്രത്തിൽ ഉണ്ട്..

Park Su-jin ഇന്റെ കഥയ്ക് Yoon Je-kyoon സംവിധാനം നിർവഹിച്ച ഈ ചിത്രത്തിന്റെ സംഗീതം Lee Byung-woo നിർവഹിക്കുന്നു.... Choi Young-hwan ഇന്റെ ഛായാഗ്രഹണവും Lee Jin എഡിറ്റിംഗും കൈയടി അർഹിക്കുന്നു... ക്രിട്ടിസിന്റെ ഇടയിൽ മിക്സഡ് റിവ്യൂ നേടിയ ഈ ചിത്രം പക്ഷെ കൊറിയൻ ബോക്സ്‌ ഓഫീസിലെ fourth highest-grossing film ആണ്....

10th Max Movie Awards, 20th Chunsa Film Art Awards[41], 17th Udine Far East Film Festival, 9th Asian Film Awards, 51st Baeksang Arts Awards, 19th Bucheon International Fantastic Film Festival, 10th APN[44] Awards, 36th Blue Dragon Film Awards എന്നിങ്ങനെ പല അവാർഡ് വേദികളിൽ Best Film, Best Director, Best Actor, Best Supporting Actor, Best Supporting Actress, Best New Actress, Best Screenplay, Special Audience Awardfor Best Film എന്നിങ്ങനെ പല അവാർഡ്‌സും നോമിനേഷൻസും നേടിയ ഈ ചിത്രം 2019 യിൽ പുറത്തിറങ്ങുന്ന സൽമാൻ ഖാൻ ചിത്രം ഭരത് ഇതിന്റെ ഒഫിഷ്യൽ ഇന്ത്യൻ റീമെയ്ക് ആണ്...കാണാത്തവർ ഉണ്ടെകിൽ തീർച്ചയായും കാണുക... മനസ് നിറയ്ക്കുന്ന ഒരു മികച്ച അനുഭവം.....

No comments:

Post a Comment