Friday, May 17, 2019

A day (korean)



Cho Sun-ho, Lee Sang-hak എന്നിവർ  കഥയും തിരക്കഥയും രചിച്ച ഈ സൗത്ത് കൊറിയൻ മിസ്ടറി ത്രില്ലെർ ചിത്രം Cho Sun-ho ആണ് സംവിധാനം ചെയ്തിട്ടുള്ളത്....

ഒരു യാത്ര കഴിഞ്ഞു വിമാനത്തിൽ വീട്ടിലേക് വരികയായിരുന്ന doctor Kim Joon-young സ്വന്തം മകൾ ഒരു ആക്‌സിഡന്റിൽ പേറ്റു മരിക്കുന്നത് കണ്ണിൽ മുന്നിൽ കാണേണ്ടി വരുന്നു... പക്ഷെ പെട്ടന്ന് തന്നെ അദ്ദേഹം അതൊരു സ്വപനം ആണെന്ന് മനസിലാക്കുകയും പിന്നീട് ആ ഒരു ദിനം ഒരു ലൂപിൽ അദ്ദേഹം ചെലവിടാൻ തുടങ്ങി എന്നാ ഞെട്ടിപ്പിക്കുന്ന സത്യം മനസിലാകുന്നതിനോട് കുടി അതിന്റെ കാരണവും അതിൽ നിന്നും രക്ഷപെട്ടു പുറത്തു കടക്കാൻ നടത്തുന്ന ശ്രമങ്ങളും ആണ് ചിത്രത്തിന്റെ ഇതിവൃത്തം...

Kim Ji-yong ഛായാഗ്രഹണം നിർവഹിച ചിത്രത്തിന്റെ സംഗീതം Mowg ഉം എഡിറ്റർ Shin Min-Kyung ഉം ആണ്... Film Line productions,  ഇന്റെ ബന്നേറിൽ Song Ji-eun, Lee Sang-hak എന്നിവർ നിർമിച്ച ഈ ചിത്രം CGV Arthouse ആണ് വിതരണം നടത്തിയത്....

2017 യിലെ Fantasia International Film Festival ഇൽ Audience Award for Best Asian Feature Film അവാർഡ് കരസ്ഥമാക്കിയ ഈ ചിത്രം 2018 യിലെ Fantasporto award യിൽ Special Mention ഉം കരസ്ഥമാക്കി.... ഹാർട്ട്‌ ട്രാൻസ്‌പ്ലാന്റഷന് മുഖ്യ വിഷയം ആയി എത്തിയ ഈ ചിത്രം ഒരു മികച്ച അനുഭവം സമ്മാനിക്കുന്നു... just amazing

No comments:

Post a Comment