Saturday, May 25, 2019

Kavaludaari(kannada)


ഒറ്റ വാക് "mindblowing"

Hemanth M Rao കഥ തിരക്കഥ സംവിധാനം നിർവഹിച്ച ഈ കണ്ണട ഇൻവെസ്റ്റിഗേഷൻ noir ത്രില്ലെർ ചിത്രത്തിൽ അനന്ത് നാഗ്, ഋഷി, അച്യുത കുമാർ, സുമൻ രംഗനാഥൻ എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി....

ശ്യാം എന്നാ പോലീസ് ഓഫീസറിലൂടെയാണ് ചിത്രം വികസിക്കുന്നത്... ട്രാഫിക്കിൽ ജോലി ചെയ്യുന്ന അദ്ദേഹത്തിന് ക്രൈം ഡിപ്പാർട്മെന്റ്ഇൽ ജോലി ചെയ്യാൻ ആണ് ആഗ്രഹം... പക്ഷെ പല പ്രശ്ങ്ങളാലും അത് നടക്കാതെ വരുന്നു...  അതിനിടെ ഒരു കൺസ്ട്രക്ഷൻ സൈറ്റ്യിൽ വച്ചു കുറച്ചു അസ്ഥികൾ കിട്ടുന്നതും അതിന്റെ പിന്നാലെ ഇറങ്ങിപുറപ്പെടുന്ന അദ്ദേഹത്തിന് വർഷങ്ങൾക് മുൻപ് നടന്ന ഒരു കൊലപാതക പരമ്പരയുടെ ചുരുൾ അഴിക്കാൻ ഇറങ്ങിപുറപ്പെടുന്നതും ആണ് കഥാസാരം....

ശ്യാം ആയി ഋഷി എത്തിയ ചിത്രത്തിൽ മുത്തന്ന എന്നാ മറ്റൊരു പ്രധാനകഥാപാത്രം ആയി അനന്ത് നാഗ് എത്തി... അച്യുത് കുമാറിന്റെ കുമാർ എന്നാ കഥാപാത്രവും സുമൻ രംഗനാഥൻ ചെയ്ത മാധുരി എന്നാ കഥാപാത്രവും പ്രത്യേകം പരാമര്ശിക്കേണ്ടത് തന്നെ....

Nagarjun Sharma, Dhananjay Ranjan, Kiran Kaverappa എന്നിവരുടെ വരികൾക്ക് Charan Raj ചെയ്ത സംഗീതം ബി ജി എം  എന്നിവയ്ക്കു പ്രത്യേക അഭിനന്ദനങ്ങൾ.. PRK Audio ആണ് ഗാനങ്ങൾ വിതരണം ചെയ്തത്... Advaitha Gurumurthy ആണ് ചിത്രത്തിന്റെ മികച്ച ഛായാഗ്രഹണം നിർവഹിച്ചത്....

PRK Productions ഇന്റെ ബന്നേറിൽ Ashwini Puneeth Rajkumar നിർമിച്ച ഈ ചിത്രം പുനീത് രാജ്‌കുമാർ പ്രൊഡക്ഷൻസിന്റെ ആദ്യ നിർമാണ സംരഭം ആയിരുന്നു...അവർ തന്നെ ആണ് ചിത്രം ചിത്രം വിതരണവും നടത്തിയത്.... ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ചിത്രം കണ്ണട ബോക്സ്‌ ഓഫുസിലും മികച്ച പ്രകടനം ആണ് കാഴ്ചവെച്ചത്....

വാൽക്ഷണം :
അവസാനം എന്തോ പറയാറില്ലേ?  എന്താ അത്...

Ah...കൊല മാസ്സ് 😘😘😘

No comments:

Post a Comment