Raghava Lawrence കഥയും തിരക്കഥയും രചിച്ചു സംവിധാനം ചെയ്ത ഈ തമിൾ ഹോർറോർ കോമഡി ചിത്രം അദേഹത്തിന്റെ തന്നെ മുനി സീരിസിലെ രണ്ടാം ചിത്രം ആണ്....
ചിത്രം പറയുന്നത് രാഘവന്റെ കഥയാണ്...ഒരു സാധാരണ തമിൾ യുവാവായ രാഘവൻ അവന്റെ കൂട്ടുകാരോട് കുടി ചുറ്റിയടിച്ചു ക്രിക്കറ്റ് കളിച്ചു നടക്കുന്ന ആളാണ്... രാവിലെ വലിയ റൗഡിയും ധൈര്യശാലിയും ആണെകിലും രാത്രിയായാൽ അദ്ദേഹം നേരെ തിരിച്ചു ആണ്.... ഒരു പ്രേതത്തെ പേടിക്കുന്ന ആൾ.... ഒന്ന് ബാത്‌റൂമിൽ പോകാൻ വരേ അമ്മയെ വിളിക്കുകയും, മുഴുവൻ ദൈവം ഫോട്ടോകളാൽ മൂടികെട്ടു ഇരിക്കുകയും ചെയ്യുന്ന ആൾ... പക്ഷെ അതിന്ടെ അവന്റെ ജീവിതത്തിൽ നടക്കുന്ന ചില സംഭവങ്ങൾ അവനെ കാഞ്ചന എന്നാ ട്രാൻസ്‍ജിൻഡർ പ്രേതത്തെ കാണാൻ ഇടവരുത്തുന്നതും അതിനോട് അനുബന്ധിച്ചു നടക്കുന്ന സംഭവങ്ങളും ആണ് ചിത്രത്തിന്റെ ഇതിവൃത്തം...
രാഘവൻ ആയി ലൗറെൻസ് വേഷമിട്ട ചിത്രത്തിൽ കാഞ്ചന ആയി ശരത് കുമാർ എത്തി... ദേവൻ ശങ്കർ എന്നാ വില്ലൻ വേഷം ചെയ്തപ്പോൾ ബാബു ആന്റണി ചെയ്ത ഭായ് എന്നാ കഥാപാത്രവും മികച്ചതായിരുന്നു.. ഇവരെ കൂടാതെ ലക്ഷ്മി റായ്, കോവൈ സരള, ദേവദർശിനി എന്നിങ്ങനെ വലിയൊരു താരനിര ചിത്രത്തിൽ ഉണ്ട്...
Raghava Lawrence, Vivega, Velmurugan, എന്നിവരുടെ വരികൾക്ക് S thaman ആണ് ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്... E. Krishnasamy, Vetri എന്നിവർ ചേർന്നു ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റർ Kishore Te. ആണ്....
ക്രിട്ടിസിന്റെ ഇടയിൽ മിക്സഡ് റിവ്യൂസ് നേടിയ ചിത്രം ആ വർഷത്തെ തമിളിലെ ഏറ്റവും വലിയ പണംവാരി പഠനങ്ങളിൽ ഒന്നായിരുന്നു... Raghavendra Productions ഇന്റെ ബന്നേറിൽ സംവിധായകൻ തന്നെ ആണ് ചിത്രത്തിന്റെ നിർമാണം...
തമിൾ തെലുഗു എന്നി ഭാഷകളിൽ നിർമിച്ച ഈ ചിത്രം തമിളിൽ Sri Thenandal Films വിതരണം നടത്തിയപ്പോൾ തെലുഗിൽ
Sri Lakshmi Narasimha Productions ചിത്രത്തിന്റെ വിതരണം ഏറ്റടുത്തു... "കല്പന" എന്നാ പേരിൽ കന്നഡത്തിലും" മായ "എന്നാ പേരിൽ സിംഹളയിലും, "മായാബനി" എന്നാ പേരിൽ ബംഗ്ലാദേശിലും പുനര്നിര്മിക്കപെട്ട ഈ ചിത്രം "ലക്ഷ്മി ബോംബ്" എന്നാ ഹിന്ദിയിലും വരുന്നുണ്ട്...
1st South Indian International Movie Awards യിലെ Best Actor in a Supporting Role എന്നാ പുരസ്കാരം ഈ ചിത്രത്തിലൂടെ ശരത് കുമാർ നേടി.. വിജയ് അവാർഡ്‌സിലും, Best Supporting Actor, Best Female Comedian എന്നിട്ട് വിഭാഗങ്ങളിലെ അവാർഡുകൾ ഈ ചിത്രത്തിലെ അഭിനയത്തിന് ശരത് കുമാർ, കോവൈ സരള എനിവർക് ആയിരുന്നു....
വാൽക്ഷണം :
മുനി സീരിസിലെ നാലാം ഭാഗം കാഞ്ചന 3 ഈ വർഷം ഇറങി വലിയ ബ്ലോക്ക് ബ്ലുസ്റ്റർ ആയി...അത് കണ്ടിട്ട് അതിന്റെയും റിവ്യൂ ഇടാം എന്ന് വച്ചതാ.. ഇനിയിപ്പോൾ വേണ്ട... കാരണം ഇതിലെ നായിക ഒന്നിന്ന് പകരം മൂന്നും, ശരത് കുമാർ ചെയ്ത കാഞ്ചന ഇതിലെ കാളിയും കുറച്ചു കൂടുതൽ കൊമേഡിയും കുത്തി കേറ്റിയപ്പോൾ കാഞ്ചന 3: മുനി 4 റെഡി...

No comments:
Post a Comment