Saturday, July 27, 2019

Yagavarayinum Naa Kaaka(tamil)



ഒരു സുഹൃത്തിന്റെ പോസ്റ്റ്‌ ആണ് ഈ ചിത്രം കാണാൻ പ്രേരിപ്പിച്ചത്... ഇനി ഇപ്പോൾ ഏതാ പറയാ... കൊല മാസ്സ്...

Sathya Prabhas Pinisetty യുടെ കഥയ്ക് അദ്ദേഹം തന്നെ തിരക്കഥ രചിച്ചു സംവിധാനം ചെയ്ത ഈ തമിൾ-തെലുഗു ത്രില്ലെർ ചിത്രത്തിൽ ആദി, റിച്ചാ പാലോട്, നിക്കി ഗാർണി, പശുപതി, മിഥുൻ ചക്രാബോധി എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി...

ഒരു യാതാർത്ഥ കഥയെ ആസ്പദമാക്കി എടുത്ത ഈ ചിത്രം സാഗയുടെ കഥയാണ്... മുദലിയാർ എന്നാ ഡോണിനെ കാണാൻ ചെന്നൈയിൽ നിന്നും ബോംബെ എത്തുന്ന അതെ സമയത്ത് അദ്ദേഹത്തെ ആരോ അപായപ്പെടുത്താൻ ഇറങ്ങുന്നതും പിന്നീട്  സാഗയുടെ ജീവിത്തിൽ കുറച്ചു കാലം മുൻപ് നടന്ന സംഭവങ്ങൾ എങ്ങനെ ഇവിടം വരേ എത്തി എന്നും ചിത്രം നമ്മളോട് പറയുന്നു...

Sathish Ganapathy എന്നാ സാഗ ആയി ആദി എത്തിയ ചിത്രത്തിൽ പ്രിയ എന്നാ കഥാപാത്രം ആയി റിച്ച പാലോടും കായൽ ആയി നിക്കി ഗാർണിയും എത്തി.. മുദലിയാർ എന്നാ കഥാപാത്രം  മിഥുൻ ചക്രാബോധി ചെയ്തപ്പോൾ നില എന്നാ കഥാപാത്രം Lakshmi Priyaa Chandramouli യും അവതരിപ്പിച്ചു.... ഇവരെ കൂടാതെ നാസർ, പശുപതി, ശരവണൻ എന്നിങ്ങനെ വലിയൊരു താരനിര ചിത്രത്തിൽ ഉണ്ട്...

Madhan Karky, Thamarai, Gana Ulaganathan, Krishna Iyer എന്നിവരുടെ വരികൾക് Prasan-Praveen-Shyam ഈണമിട്ട ഇതിലെ ഗാനങ്ങൾ Think Music India ആണ് വിതരണം നടത്തിയത്... V J Sabu Joseph എഡിറ്റിംഗ് നിർവഹിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം Shanmugasundaram ആയിരുന്നു....

ക്രിട്ടിസിൻറ ഇടയിൽ മികച്ച അഭിപ്രായം നേടിയ ഈ ചിത്രം ബോക്സ്‌ ഓഫീസിലും മികച്ച പ്രകടനം നടത്തി.... Adharsha Chitralaya യുടെ ബന്നേറിൽ Ravi Raja Pinisetty നിർമിച്ച ഈ ചിത്രം Global United Media ആണ് വിതരണം നടത്തിയത്.... ഒരു മികച്ച അനുഭവം.....

No comments:

Post a Comment