What About Bob? എന്നാ അമേരിക്കൻ ചിത്രത്തിൽ നിന്നും പ്രേരണഉൾകൊണ്ട് Crazy Mohan തിരക്കഥ രചിച്ചു K. S. Ravikumar സംവിധാനം ചെയ്ത ഈ തമിൾ കോമഡി ചിത്രത്തിൽ കമൽ ഹസൻ, ജയറാം, ദേവയാനി, ജ്യോതിക എന്നിവർ പ്രഥാകഥപാത്രങ്ങൾ ആയി എത്തി....
ചിത്രം പറയുന്നത് തെനാലി എന്നാ മാനസിക വിഭ്രത്തിയുള്ള ഒരാളുടെ കഥയാണ്... ശ്രീ ലങ്കയിൽ നിന്നും മാനസിക ചികിത്സയ്ക്കു തമിഴ്നാട്ടിൽ എത്തുന്ന അദ്ദേഹം പഞ്ചഭൂതം എന്നാ സൈക്കാട്രിസ്റ്റിന്റെ അടുത്ത് എത്തുന്നു.. പക്ഷെ പഞ്ചഭൂതം തെനാലിയെ അയാളുടെ എതിരി ആയ ഡോക്ടർ കൈലാഷിന്റെ വീട്ടിലേക് പറഞ്ഞുവിടുന്നതും പിന്നീട് നടക്കുന്ന രസകരമായ സംഭവങ്ങൾ എങ്ങനെ ആണ് കൈലാഷിന്റെ വീട്ടുകാർ തെനാലിയെ ഇഷ്ടപ്പെടാൻ തുടങ്ങുന്നതും എന്നൊക്കെയാണ് ചിത്രത്തിന്റെ ഇതിവൃത്തം....
തെനാലി ആയി കമൽ ഹസ്സൻ എത്തിയ ചിത്രത്തിൽ ഡോക്ടർ കൈലാഷ് ആയി ജയറാമും, പഞ്ചഭൂതം എന്നാ കോമിക് വില്ലൻ ഡോക്ടർ ആയി ഡൽഹി ഗണേഷും എത്തി.... ഇവരെ കൂടാതെ ദേവയാനി, ജ്യോതിക, ചാർളി എന്നിങ്ങനെ വലിയൊരു താരനിര ചിത്രത്തിൽ ഉണ്ട്..
Arivumathi, Pa. Vijay, Thamarai, Kalaikumar, Piraisoodan, Ilayakamban എന്നിവരുടെ വരികൾക്ക് A.R.Rahman ആണ് ചിത്രത്തിന്റെ ഗാനങ്ങൾക് ഈണമിട്ടത്.... Star Music
Sa Re Ga Ma എന്നിവർ ചേർന്നാണ് ഗാനങ്ങൾ വിതരണം നടത്തിയത്... K. Thanigachalam എഡിറ്റിംഗ് ചെയ്ത ചിത്രത്തിന്റെ ഛായാഗ്രഹണം Priyan ആണ്...
R. K. Celluloids ഇന്റെ ബന്നേറിൽ K. S. Ravikumar, R. Karpagam എന്നിവർ ചേർന്നു നിർമിച്ച ഈ ചിത്രം R. K. Celluloids തന്നെ വിതരണം നടത്തിയത്.... Tamil Nadu State Film Awards യിലെ Best Lyricist, Art Director, special jury (jayaram) എന്നി വിഭാഗങ്ങളിൽ അവാർഡ് നേടിയ ചിത്രം ക്രിട്ടിസിന്റെ ഇടയിലും ബോക്സ് ഓഫ്‌സൈലും അതിഗംഭീര പ്രകടനം നടത്തി.... തെലുഗിൽ ഇതേ പേരിൽ ഡബ്ബ് ചെയ്തു ഇറക്കിയ ഈ ചിത്രം ഒരു മികച്ച അനുഭവം ആയിരുന്നു...ജയറാമേട്ടന്റെ മികച്ച അഭിനയം കൊണ്ട് ഞെട്ടിച്ചു കളഞ്ഞു

No comments:
Post a Comment