Sunday, July 7, 2019

Kalank (hindi)



Shibani Bathija ഇന്റെ കഥയ്ക് Abhishek Varman തിരക്കഥ രചിച്ചു Hussain Dalal ഡയലോഗ് എഴുതിയ ഈ ഹിന്ദി പീരിയഡ് ഡ്രാമ ചിത്രം Abhishek Varman ആണ് സംവിധാനം ചെയ്തത്...

1945യിൽ നടക്കുന്ന ഈ ചിത്രം പറയുന്നത് ചൗദരി കുടുംബത്തിന്റെ കഥയാണ്... തന്റെ മരണം അടുത്ത് എന്ന് അറിയുന്ന സത്യ ചൗദരി രൂപ് എന്നാ കൂട്ടുകാരിയോട് തന്റെ ഭർത്താവ് ദേവ് ചൗദരിക് തുണയാവാൻ പറയുന്നതും അതിനു പകരമായി അവളുടെ കുടുംബം ചൗദരി ഏറ്റടുക്കകയും ചെയ്യുന്നു... പക്ഷെ ദേവുമായി കല്യാണം കഴിഞ്ഞു എത്തുന്ന രൂപ് ബഹാർ ബീഗമും അവരുടെ മകൻ സഫർയുമായി കണ്ടുമുട്ടുന്നതോട് നടക്കുന്ന സംഭവങ്ങൾ പിന്നീട് നമ്മളോട് ബൽരാജ് ചൗധരിയും ബീഗവും തമ്മിലുള്ള അടുപ്പം  മനസിലാക്കി തരുന്നതും അതിനിടെ സഫറുമായി രൂപ് സ്നേഹത്തിൽ ആവുന്നതോട് നടക്കുന്ന സംഭവങ്ങലും,  അതിനിടെ ഭാരത്തിൽ ഹിന്ദു മുസ്ലിം ലഹള പുറപ്പെടുന്നതോട് നടക്കുന്ന സംഭവങ്ങൾ എങ്ങനെ ആണ് ഇവർ എല്ലാവരുടെയും ജീവിതത്തിൽ മാറ്റങ്ങൾ കൊണ്ടുവരുന്നു എന്നൊക്കെയാണ് ഈ ചിത്രത്തിന്റെ ആധാരം...

ബൽരാജ് ചൗദരി ആയി സഞ്ജയ് ദത് എത്തിയ ചിത്രത്തിൽ രൂപ് ആയി ആലിയ ഭട്ടും, സഫർ ആയി വരുൺ ധവാൻ ഉം എത്തി... ദേവ്  ചൗദരി എന്നാ കഥപാത്രം ആദിത്യ റോയ് കപൂർ ചെയ്തപ്പോൾ ബഹാർ ബീഗം ആയി മാധുരി ദിക്ഷിതും അവരുടെ റോൾ മികച്ചതാക്കി... ഇവരെ കൂടാതെ Kunal Khemu, Pavail Gulati, Hiten Tejwani എന്നിങ്ങനെ വലിയൊരു താരനിര ചിത്രത്തിൽ ഉണ്ട്..

Amitabh Bhattacharya യുടെ വരികൾക്ക് Pritam ഈണമിട്ട ഗാനങ്ങൾ ഉള്ള ഈ ചിത്രത്തിലെ ഗാനങ്ങൾ Zee Music Company ആണ് വിതരണം നടത്തിയത്... Sanchit Balhara, Ankit Balhara എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ ബി ജി എം.... Binod Pradhan ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് Shweta Venkat Mathew ആയിരുന്നു...

Dharma Productions, Fox Star Studios, Nadiadwala Grandson Entertainment എന്നിവരുടെ ബന്നേരിൽ Karan Johar, Sajid Nadiadwala, Hiroo Yash Johar, Apoorva Mehta എന്നിവർ നിർമിച്ച ഈ ചിത്രം Fox Star Studios ആണ് വിതരണം നടത്തിയത്... ക്രിട്ടിസിന്റെ ഇടയിൽ നല്ല പ്രതികരണം നേടിയ ചിത്രം top ten highest grossing Bollywood films of 2019 യിൽ എത്തിയെങ്കിലും ചിത്രത്തിന്റെ വലിയ ബജെറ് ഈ ചിത്രത്തെ ഒരു വലിയ പരാജയം ആക്കി മാറ്റി....  ഒന്ന് കണ്ടു മറക്കാം പറ്റുന്ന ചിത്രം

No comments:

Post a Comment