Friday, July 12, 2019

Gunday (hindi)


Ali Abbas Zafar കഥയെഴുതി സംവിധാനം ചെയ്ത ഈ ഹിന്ദി ആക്‌ഷൻ ത്രില്ലെർ ചിത്രത്തിൽ രൺവീർ സിംഗ്, അർജുനൻ കപൂർ, പ്രിയങ്ക ചോപ്ര, ഇർഫാൻ ഖാൻ എന്നിവർ പ്രധാനകഥാപാത്രങ്ങൾ ആയി എത്തി...

ചിത്രം നടക്കുന്നത് 1970 ഉകളിൽ കൽക്കത്തയിൽ ആണ്.. അവിടെ നമ്മൾ ബിക്രം-ബാല എന്നിട്ട് കൂട്ടുകാരെ പരിചയപ്പെടുന്നു... 1971യിലേ ബംഗ്ലാദേശ് വിഭജനത്തിനു ശേഷം അവിടെ നിന്നും ഭാരത്തിലേക് രക്ഷപെടുന്ന അവർ പിന്നീട് കൊൽക്കത്തയിലേ വലിയ പുള്ളികൾ ആകുന്നതും അതിനിടെ അവരുടെ ഇടയിൽ നന്ദിത എന്നാ cabaret dancer ഉം ,സയൻജീത് സര്കാര് എന്നാ പോലീസ് ഓഫീസറും വരുണത്തോട് നടക്കുന്ന സംഭവങ്ങൾ ആണ് ചിത്രം നമ്മളോട് പറയുന്നത്..

രൺവീർ സിംഗ് ബിക്രം ബോസ് എന്നാ കഥപാത്രം ആയി എത്തിയ ചിത്രത്തിൽ ബാല ഭട്ടാചാര്യ ആയി അർജുനൻ കപൂറും, നന്ദിത ആയി പ്രിയങ്ക ചോപ്രയും എത്തി... സയൻജീത് സർക്കാർ എന്നാ കഥാപാത്രം ഇർഫാൻ ഖാൻ അവതരിപ്പിച്ചപ്പോൾ ലത്തീഫ് എന്നാ ബിക്രം -ബാല എന്നിവരുടെ ഗോഡ്ഫാദർ കഥാപാത്രം പങ്കജ് ത്രിപാഠിയും മികച്ചതായി ചെയ്തു... ഇവരെ കൂടാതെ Karan Aanand, Saurabh Shukla, Anant Vidhaat Sharma എന്നിങ്ങനെ വലിയൊരു താരനിര ചിത്രത്തിൽ ഉണ്ട്..

Irshad Kamil, Zafar എന്നിവരുടെ വരികൾക്ക് Sohail Sen ഈണമിട്ട ഇതിലെ ഗാനങ്ങൾ YRF Music ആണ് വിതരണം നടത്തിയത്... ഇതിലെ എല്ലാ ഗാനങ്ങലും ആ വർഷത്തെ ഹിറ്റ്‌ ചാർട്ടിൽ ഇടം പിടിച്ചപ്പോൾ "Tune Maari Entriyaan" എന്നാ ഗാനത്തിന്റെ  നൃത്ത സംവിധാനത്തിന് ആ വർഷത്തെ ഫിലിം ഫെയർ അവാർഡ് നോമിനേഷൻ ലഭിക്കുകയുണ്ടായി.. Julius Packiam ആണ് ചിത്രത്തിന്റെ ബി ജി എം...

Aseem Mishra ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിങ് Rameshwar S. Bhagat ഉം നരറേറ്റർ Irrfan Khan ഉം ആയിരുന്നു... Yash Raj Films ഇന്റെ ബന്നേറിൽ Aditya Chopra നിർമിച്ച ഈ ചിത്രം അവർ തന്നെ ആണ് വിതരണം നടത്തിയത്...

ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ഈ ചിത്രം ആ വർഷത്തെ 10th highest-grossing Bollywood release of 2014 ആയിരുന്നു... BIG Star Entertainment Awards, Filmfare Awards,
Mirchi Music Awards, Producers Guild Film Awards, Screen Awards, Stardust Awards എന്നിങ്ങനെ പല അവാർഡ് വേദികളിലും അതിഗംഭീര അഭിപ്രായത്തോടെ പ്രദർശനം നടത്തിയ ഈ ചിത്രം ഇനി മുതൽ എന്റെ ഇഷ്ട ചിത്രങ്ങളിൽ ആദ്യ സ്ഥാനത് തന്നെ ഉണ്ടാകും... മികച്ച അനുഭവം..

വൽകഷ്ണം :
നന്ദിത തുമ്ഹരെ യെ സിസ്റ്റം പൈദാ കർത്താ ഹേയ്... വിക്രം ഔർ ബാല ജൈസേ "gunday"

No comments:

Post a Comment